ഓഷ്യന്‍ സീക്രട്ട് ഫുട്ട്സ്പാ

സൗന്ദര്യസംരക്ഷണം മുഖത്തിന് മാത്രം പോര. വളരെ ശ്രദ്ധിച്ച് സംരക്ഷണം കൊടുക്കേണ്ടതാണ് പാദങ്ങള്‍. ശിരസ്സു മുതല്‍ പാദം വരെയുള്ള എല്ലാ അവയവങ്ങളുടെയും ഞരമ്പുകളുടെയും സന്ധിസ്ഥാനം ഉള്ളംകാലുകളിലാണ്. ശരീരത്തിലെ ഒരു പ്രധാന മര്‍മ്മസ്ഥാനം. ഇതിനുള്ളിലേല്‍ക്കുന്ന ആഘാതം തലച്ചോറിനെവരെ ബാധിക്കും. ഉപ്പൂറ്റി വിണ്ടുകീറുന്നതിനും നഖങ്ങള്‍ പൊട്ടിപ്പോകുന്നതിനും പ്രതിവിധിയായി നാം സാധാരണ പെഡിക്യൂര്‍ ചെയ്യാറുണ്ട്. എന്നാല്‍ ഇന്ന് കുറച്ചുകൂടി നല്ല ട്രീറ്റ്‌മെന്റുകള്‍ ലഭ്യമാണ്. സ്പാ പെഡിക്യൂര്‍ എന്നാണ് അതറിയപ്പെടുന്നത്. പലതരത്തിലുള്ള സ്പാ പെഡിക്യൂര്‍ ഇന്ന് സലൂണുകളില്‍ ലഭ്യമാണ്.
ശരീരത്തിനും മനസിനും ഒരുപോലെ ഉന്മേഷം പകരുന്നതാണ് സ്പാ ട്രീറ്റ്‌മെന്റുകള്‍. ആര്‍ത്രെറ്റിസ്, ഉപ്പൂറ്റിവേദന, വിണ്ടുകീറല്‍, മുട്ടുവേദന, ശരീരത്തിനും മനസിനുമുണ്ടാകുന്ന സ്‌ട്രെസ്സ്, ടെന്‍ഷന്‍ എന്നിവ മാറുന്നതിനും ഫുട്ട് സ്പാ വളരെ നല്ലതാണ്.
സൗന്ദര്യസങ്കല്പങ്ങളുടെ ഏറ്റവും പുതിയ മേഖലയാണ് കടല്‍. കടലില്‍നിന്നു ലഭിക്കുന്ന സീവീഡ്‌സ്, സീജെല്‍, സീ വാട്ടര്‍, റെഡ് ആല്‍ഗെ, ബ്രൗണ്‍ ആല്‍ഗെ, സീവീഡ് പൗഡര്‍, ഷുഗര്‍ ക്രിസ്റ്റല്‍ തുടങ്ങിയവ അടങ്ങിയ നൂതനമായ ഒരു സ്പാട്രീന്റ്‌മെന്റാണിത്.
പാദങ്ങള്‍ മിനുസവും മൃദുലവുമാക്കാന്‍ പാലും ഉപ്പും ചേര്‍ത്ത് മസാജ് ചെയ്യുന്നത് പാദങ്ങള്‍ മിനുസവും മൃദുലവുമാകാന്‍ സഹായിക്കുന്നു. ഒലിവെണ്ണ പുരട്ടി മസാജ് ചെയ്യുന്നതും ചുളിവുകള്‍ അകറ്റുന്നതിന് വളരെ നല്ലതാണ്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha