കണ്‍തടത്തിലെ കറുപ്പ് നിറം അകറ്റി ചര്‍മത്തിന്റെ അഴക് വര്‍ധിപ്പിക്കാന്‍

പ്രായം കൂടുന്നതിനനുസരിച്ചു പലരുടെയും കണ്‍തടങ്ങളില്‍ കറുപ്പ് നിറം പടരാറുണ്ട്. എന്നാല്‍ കണ്ണുകളുടെ താഴെയുള്ള കറുപ്പ് പ്രായമുള്ളവരില്‍ മാത്രം കണ്ടുവരുന്നതല്ല. കൗമാരപ്രായത്തിലും യൗവനത്തിന്റെ തുടക്കത്തിലുമെല്ലാം ഈ അവസ്ഥ ഉണ്ടാവും. പ്രായമേറുന്തോറും കണ്ണുകള്‍ക്കു താഴെ കറുപ്പ് ഉണ്ടാവാന്‍ സാധ്യത കൂടുതലാണെന്നു മാത്രം.
ഓരോരുത്തര്‍ക്കും വ്യത്യസ്ത കാരണങ്ങളാലാവാം കണ്ണുകള്‍ക്കു താഴെ കറുപ്പ് നിറമുണ്ടാകുന്നത്. ചിലരില്‍ ജന്മനാ കണ്ണുകള്‍ക്കു താഴെ കറുപ്പ് നിറം കാണാം. പാരമ്പര്യമായി ഉണ്ടാവുന്നതാണ് ഇത്തരം അവസ്ഥ. മാനസിക സമ്മര്‍ദം, പ്രായം, ഉറക്കക്കുറവ് ഇവയെല്ലാം കണ്ണുകളുടെ താഴെ കറുപ്പ് നിറമുണ്ടാകാന്‍ ഇടയാക്കും. ചില അസുഖങ്ങള്‍, പോഷകക്കുറവ് ഇവയും കണ്ണുകളുടെ താഴെയുള്ള ചര്‍മത്തെ ബാധിക്കും. പുറമെയുള്ള സൗന്ദര്യപരിചരണം മാത്രം പോരാ, കണ്ണുകള്‍ക്കു താഴെ കറുപ്പ് നിറമുണ്ടാകാനുള്ള കാരണമെന്തെന്നു കണ്ടെത്തി അവ പരിഹരിക്കുകയും വേണം.
പോഷകങ്ങളടങ്ങിയ ഭക്ഷണം കഴിക്കുന്നതു കണ്‍തടത്തിലെ കറുപ്പ് നിറത്തെ അകറ്റി നിര്‍ത്താന്‍ സഹായിക്കും. പഴങ്ങള്‍, സാലഡുകള്‍, തൈര്, ചീര പോലുള്ള ഇലക്കറികള്‍ ഇവ ദിവസേന ധാരാളം കഴിക്കുക. തവിട് നീക്കാത്ത ധാന്യങ്ങള്‍, പാട നീക്കിയ പാല്‍, പനീര്‍, ബീന്‍സ് ഇവ ഉത്തമമാണ്.
ദിവസവും ശ്വസന വ്യായാമങ്ങളും ധ്യാനവും ശീലിക്കുന്നതു സമ്മര്‍ദ്ദമകറ്റാന്‍ സഹായിക്കും. ദിവസേന കുറഞ്ഞത് ആറു മണിക്കൂറെങ്കിലും ഉറങ്ങാന്‍ ശ്രദ്ധിക്കണം.
മേക്കപ്പ് ചെയ്യുമ്പോള്‍ കണ്ണുകള്‍ക്കു താഴെയുള്ള ഭാഗത്തിനു പ്രത്യേക ശ്രദ്ധ നല്‍കണം. കണ്‍തടം ശക്തിയായി മസാജ് ചെയ്യുന്നത് ഒഴിവാക്കുക. മേക്കപ്പ് നീക്കം ചെയ്യുമ്പോള്‍ കണ്ണുകളുടെ ഭാഗം ശക്തിയില്‍ തിരുമ്മരുത്. ക്ലെന്‍സിങ് ജെല്ലോ ക്രീമോ അല്‍പം കോട്ടണില്‍ പുരട്ടുക. ഇതുപയോഗിച്ചു മൃദുവായി വേണം കണ്ണിലെ മേക്കപ്പ് നീക്കം ചെയ്യേണ്ടത്. ശക്തിയായി തിരുമ്മുകയോ മസാജ് ചെയ്യുകയോ ചെയ്താല്‍ കണ്ണുകള്‍ക്കു താഴെ ചുളിവുകള്‍ വീഴും.
അണ്ടര്‍ ഐ ക്രീം പുരട്ടുന്നതു സകണ്ണുകള്‍ക്കു താഴെയുള്ള കറുപ്പ് നീക്കാന്‍ ഉത്തമമാണ്. കിടക്കുന്നതിനു മുമ്പ് അണ്ടര്‍ ഐ ക്രീം പുരട്ടി പത്ത് മിനിറ്റ് കഴിഞ്ഞാല്‍ കോട്ടണ്‍ കൊണ്ടു മൃദുവായി ഇതു നീക്കം ചെയ്യണം. ബദാം അടങ്ങിയ അണ്ടര്‍ ഐ ക്രീം പുരട്ടുന്നതാണ് ഉത്തമം. ഇതു പതിവായി ഉപയോഗിച്ചാല്‍ ചര്‍മത്തിനു പരിപോഷണം നല്‍കുകയും നിറവും മൃദുത്വവും വര്‍ധിക്കുകയും ചെയ്യും. പ്രകൃതിദത്തമായ രീതിയില്‍ ബദാം കൊണ്ട് കൂട്ട് ഉണ്ടാക്കി പതിവായി കണ്ണുകള്‍ക്കു താഴെ പുരട്ടുന്നതും ഉത്തമമാണ്. ഇതിനായി മൂന്ന് ബദാം അരച്ചെടുത്ത് അതില്‍ അല്‍പം പാല്‍ ചേര്‍ത്തു കണ്ണുകള്‍ക്കു താഴെ പുരട്ടുക. ഇതു ചര്‍മത്തിലെ ചുളിവുകളും കറുത്ത പാടുകളും അകറ്റാന്‍ ഉത്തമമാണ്. സാധാരണ മുഖത്തിടുന്ന ഫേഷ്യല്‍ മാസ്‌കുകള്‍ കണ്ണുകള്‍ക്കു താഴെ പുരട്ടേണ്ട ആവശ്യമില്ല.
ഉറക്കക്കുറവും സമ്മര്‍ദവും കണ്ണുകള്‍ക്കു താഴെ തടിപ്പുണ്ടാകാന്‍ കാരണമാകും. പ്രകൃതിദത്തമായ രീതിയില്‍ ഇതിനു പരിഹാരം കാണാം. ആദ്യം ഇളംചൂടുവെള്ളം കൊണ്ടു കണ്ണ് കഴുകുക. അതിനു ശേഷം തണുത്ത വെള്ളം കൊണ്ടു ഇതേ രീതിയില്‍ കഴുകുക. ഇതു കണ്ണുകള്‍ക്കു താഴെയുള്ള ചര്‍മത്തിലെ രക്തചംക്രമണം ത്വരിതപ്പെടുത്താന്‍ സഹായിക്കും. കണ്ണുകള്‍ വൃത്തിയാവാനും ഇത് ഉത്തമമാണ്.
ഒരു വലിയ സ്പൂണ്‍ തക്കാളിനീര് കണ്ണുകള്‍ക്കു താഴെയുള്ള ഭാഗത്തു പുരട്ടി പതിനഞ്ച് മിനിറ്റ് കഴിഞ്ഞു കഴുകി വൃത്തിയാക്കണം. കറുപ്പ് നിറം അകലും.
രണ്ട് ചെറിയ സ്പൂണ്‍ ഉരുളക്കിഴങ്ങ് നീരില്‍ സമം വെള്ളരി നീര് ചേര്‍ത്തു കണ്‍തടത്തില്‍ പുരട്ടി 15 മിനിറ്റ് കഴിഞ്ഞ് കഴുകിക്കളയണം.
രണ്ട് ചെറിയ സ്പൂണ്‍ വെള്ളരി നീരില്‍ സമം നാരങ്ങാനീര് ചേര്‍ത്തു കണ്ണുകള്‍ക്കു താഴെ പുരട്ടി പത്ത് മിനിറ്റ് കഴിഞ്ഞു കഴുകുക.
https://www.facebook.com/Malayalivartha