ആകര്‍ഷകമായ നഖത്തിന്

സൗന്ദര്യസംരക്ഷകര്‍ക്ക് വെയിലത്ത് കറുത്തിരുളാതിരിക്കാനും വിണ്ടുകീറാതെ മുടി സംരക്ഷിക്കാനുമൊക്കെ ഉത്സാഹമുണ്ടാകുമെങ്കിലും നഖസംരക്ഷണത്തിന്റെ കാര്യത്തില്‍ പലരും പിന്നിലാണ്. നെയില്‍ പോളിഷു കൊണ്ട് ഭംഗിയാക്കിയാല്‍ മാത്രം കാര്യമായില്ല. പോളിഷ് ചെയ്യാതെയും നഖങ്ങള്‍ ആകര്‍ഷകവും ആരോഗ്യമുള്ളതുമാക്കണം. അതിനുള്ള ചില വഴികള്‍.
വിറ്റാമിന്‍ ഇ ഓയിലോ ആല്‍മണ്ട് ഓയിലോ വച്ച് നഖങ്ങള്‍ക്കു മുകളില്‍ നന്നായി മസാജ് ചെയ്യുക. ഇതു ദിവസവും തുടര്‍ച്ചയായി ചെയ്യുന്നത് നഖങ്ങളെ ആകര്‍ഷകമാക്കും.
അസെറ്റോണ്‍ അടങ്ങിയ നെയില്‍ പോളിഷ് റിമൂവറുകളുടെ ഉപയോഗം കുറയ്ക്കുക. ഇവ നഖത്തിനു മുകളിലുള്ള പാളിയെ ഇല്ലാതാക്കി നഖത്തിന്റെ ദൃഡത കുറയ്ക്കുകയും എളുപ്പം പൊട്ടിപ്പോവാന്‍ ഇടയാക്കുകയും ചെയ്യും.
വാസലിന്‍ നഖസംരക്ഷണത്തിന് ഉത്തമമാണ്. കിടക്കുന്നതിനു മുമ്പ് വാസലിന്‍ തേച്ചുപിടിപ്പിച്ച് അതിനു പുറമെ ഗ്ലൗസ് ഇട്ടു കിടക്കുന്നത് നഖങ്ങള്‍ മിനുസമുള്ളാതാക്കും.
ഇളംചൂടുള്ള ഉപ്പുവെള്ളത്തില്‍ അഞ്ചുമിനുട്ട് കൈകള്‍ മുക്കി വെക്കുന്നത് നഖങ്ങള്‍ പെട്ടെന്നു പൊട്ടിപ്പോകുന്നതു തടയും.
മുടിയുടെ സൗന്ദര്യത്തിന് അടിക്കടി ഷാംപൂ ഉപയോഗിക്കുന്നവര്‍ ഓര്‍ക്കുക ഡിറ്റര്‍ജന്റിന്റെ അംശം അമിതമായുള്ള ചിലയിനം ഷാംപൂ നഖങ്ങളുടെ സൗന്ദര്യത്തിനെ ഇല്ലാതാക്കുമെന്നു മാത്രമല്ല അവ പെട്ടെന്നു പൊട്ടിപ്പോകാനും കാരണമാകും. ഷാംപൂ തിരഞ്ഞെടുക്കുമ്പോവ് ഡിറ്റര്‍ജന്റിന്റെ അംശം കുറവായവ മാത്രം തിരഞ്ഞെടുക്കുക.
വിരലുകളും നഖവും എപ്പോഴും നനഞ്ഞിരിക്കുന്നത് നഖങ്ങളെ കൂടുതല്‍ സുന്ദരമാക്കും.
ഡയറ്റിങ്ങിലൂടയെും നഖസംരക്ഷണം കാക്കാം. വെള്ളം ധാരാളം കുടിക്കുന്നതിനോടൊപ്പം വിറ്റാമിന്‍ സി അടങ്ങിയ കാരറ്റ്, സ്‌ട്രോബെറി തുടങ്ങിയവയും പാലും പാലുല്‍പ്പന്നങ്ങളും ശരീരത്തില്‍ കാല്‍സ്യത്തിന്റെ അളവ് നിലനിര്‍ത്തുന്നു. കാല്‍സ്യം നഖസംരക്ഷണത്തിന് അത്യാവശ്യഘടകമാണ്.
എപ്പോഴും നെയില്‍ പോളിഷ് ചെയ്യുമ്പോള്‍ രണ്ടു കോട്ട് അടിക്കാന്‍ ശ്രദ്ധിക്കുക. ഇത് നഖങ്ങളെ ദൃഢമാക്കും.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha