ഭക്ഷണം കുറയ്ക്കാതെ മെലിഞ്ഞ് സുന്ദരിയാകാം

ശരീരവണ്ണം എന്നും സൗന്ദര്യത്തിനൊരു വെല്ലുവിളി തന്നെയാണ്. ഭക്ഷണം ഉപക്ഷേിച്ച് വണ്ണം കുറയ്ക്കാന്‍ മടിക്കുന്നവര്‍ക്ക് വണ്ണം കുറച്ച് തോന്നിക്കാന്‍ ഇതാ ചില എളുപ്പ വഴികള്‍...നിങ്ങള്‍ ഭക്ഷണം കുറയ്ക്കാതെ ഉപയോഗിക്കുന്ന വസ്ത്രത്തില്‍ അല്‍പ്പം ശ്രദ്ധിക്കൂ.
അല്‍പ്പം അയഞ്ഞ് ഇറക്കം കൂടിയ കുര്‍ത്തകള്‍ ധരിക്കുന്നത് വണ്ണമുള്ളവര്‍ക്ക് വണ്ണം കുറച്ച് കാണിക്കും.
ഇറക്കം കൂടുതലുള്ള സല്‍വാറുകള്‍ ശരീരത്തിന്റെ ആകൃതിക്കനുസരിച്ച് ഷേയ്പ്പ് ചെയ്ത് ഉപയോഗിക്കുക, വണ്ണം കുറച്ച് തോന്നിപ്പിക്കും.
സാരി ഉടുക്കുന്നവര്‍ ഷിഫോണ്‍ സാരി തെരഞ്ഞെടുക്കുക. അത് നിങ്ങളുടെ വണ്ണം കുറച്ച് കാണിക്കും. കസവ്, കോട്ടന്‍, ഓര്‍ഗണ്ടി സാരികള്‍ തടി കൂടുതല്‍ തോന്നിപ്പിക്കുന്നു.
കൈക്ക് വണ്ണം ഉള്ളവര്‍ കൈ ഇറക്കം അല്‍പ്പം കൂട്ടി ബ്ലൗസ് തയ്പ്പിക്കുക.
വണ്ണം കൂടുതല്‍ ഉള്ളവര്‍ കടുത്ത നിറങ്ങള്‍ ഉപയോഗിക്കാതിരിക്കുക, അത് വണ്ണം കൂടുതല്‍ തോന്നിപ്പിക്കും. കറപ്പും വെളുപ്പും ഇളം നീലയും നിറങ്ങള്‍ വണ്ണം കുറച്ച് കാണിക്കും.
വണ്ണം കൂടുതലുള്ളവര്‍ കുറുകെ വരകളുള്ള വസ്ത്രങ്ങള്‍ ഒഴിവാക്കുക. പകരം ചെറിയ പൊട്ടുകളുള്ളത് ഉപയോഗിക്കുക, അത് നിങ്ങളുടെ വണ്ണം കുറച്ച് കാണിക്കുന്നു.
വാച്ചും ചെയ്‌നും ഉപയോഗിക്കുന്നത് കൈയുടെ തടി കുറച്ച് കാണിക്കും.
മുഖത്തിന്റെ വണ്ണം കുറക്കാന്‍ മുടി കെട്ടിവെക്കാതെ അഴിച്ചിടുക.
ഹീലുള്ള ചെരുപ്പ് ഉപയോഗിച്ചാല്‍ വണ്ണം കുറച്ച് തോന്നിപ്പിക്കും. ഇനി ഭക്ഷണം ഉപേക്ഷിക്കാതെ വണ്ണം കുറച്ച് സുന്ദരിയാകൂ.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha