പെണ്‍കൊടികളുടെ കാല്‍ മനോഹരമാക്കാന്‍

പരമ്പരാഗത മിഞ്ചികള്‍ സ്വര്‍ണത്തിലും വെള്ളിയിലും തീര്‍ത്തവയാണ്. കാലം മാറിയപ്പോള്‍ മിഞ്ചിയിലും മാറ്റങ്ങള്‍ വന്നു. പ്ലാസ്റ്റിക്, സ്റ്റീല്‍, അലൂമിനിയം, മെറ്റല്‍, സ്റ്റോണ്‍ എന്നിവയില്‍ ഡിസൈന്‍ ചെയ്ത മിഞ്ചികളാണ് പെണ്‍കൊടികളുടെ കാല്‍ വിരലുകളെ ഇന്നു മനോഹരമാക്കുന്നത്.
സിംഗിള്‍ റിംഗ്, ഡബിള്‍ റിംഗ്, ഒറ്റക്കല്ലുള്ളവ, മള്‍ട്ടി സ്റ്റോണിലുള്ളത്, പാദസരം ചേര്‍ന്നവ, തൊങ്ങലോടു കൂടിയത്... ഇങ്ങനെ പോകുന്നു മിഞ്ചി ഡിസൈന്‍സ്. സിംഗിള്‍ റിംഗിനും സില്‍വര്‍ നിറത്തില്‍ ഒറ്റക്കല്ലിലുള്ളവയ്ക്കുമാണ് ഡിമാന്‍ഡ്. സിംപിള്‍ മിഞ്ചികളോടാണു ടീനേജേഴ്‌സിനു പ്രിയമെങ്കിലും ആഘോഷവേളകളില്‍ തിളങ്ങാന്‍ പാര്‍ട്ടിവെയര്‍ മിഞ്ചികളും ലഭ്യമാണ്.
ഇവ വിരലുകളുടെ വണ്ണം അനുസരിച്ചു വലുപ്പം കൂട്ടിയും കുറച്ചും ഇടാനാവും. ചൂണ്ടുവിരലില്‍ ധരിച്ചിരുന്ന മിഞ്ചികള്‍ ഇന്നു നടുവിരലിലേക്കു ചുവടുമാറി. പക്ഷേ ലേറ്റസ്റ്റ് ഫാഷന്‍ കാലിലെ എല്ലാ വിരലുകളിലും മിഞ്ചി അണിയുന്നതാണ്. ഇതിനായി കാലിലെ പത്തു വിരലുകളിലും അണിയാന്‍ കഴിയുന്ന പത്തു മിഞ്ചികളടങ്ങിയ സെറ്റും വിപണിയിലുണ്ട്. പ്ലാസ്റ്റിക്ക് മിഞ്ചികള്‍ക്ക് 10 മുകല്‍ 80 രൂപ വരെയാണു വില. സില്‍വര്‍ കോട്ടിങ് ഉള്ളവ 25 രൂപ മുതല്‍ ലഭ്യമാണ്. ഡിസൈനര്‍ മിഞ്ചികള്‍ക്കു 50 രൂപയില്‍ കൂടുതല്‍ വില വരും.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha