ചര്‍മ്മത്തിനിണങ്ങും മുന്തിരി ഫെയ്‌സ്മാസ്‌ക്കുകള്‍

ഇത്തിരി പുളിയുണ്ടെങ്കിലുംഅല്പം ചെറുതാണെങ്കിലും നല്ലൊരു സൗന്ദര്യവര്‍ധക വസ്തുവാണ് മുന്തിരി. വിറ്റമിന്‍ സി ധാരാളം അടങ്ങിയിരിക്കുന്നതിനാല്‍ ദിവസവും മുന്തിരി കഴിക്കുന്നത് കൊളാജെന്‍ ഉണ്ടാകുന്നതിന് സഹായിക്കും.
മുഖത്ത് അടിഞ്ഞുകൂടുന്ന അഴുക്കുകള്‍ കളയുന്നതിനും മുഖക്കുരു ഇല്ലാതാക്കുന്നതിനും ഒരു പരിധി വരെ ഇത് സഹായിക്കും. മുന്തിരി വെറുതേയും മറ്റു പഴങ്ങള്‍ക്കൊപ്പവും അരച്ച് മുഖത്തിടുന്നത് ചര്‍മ്മത്തിന്റെ ആരോഗ്യത്തിനും തിളക്കത്തിനും വളരെ നല്ലതാണ്.
മുന്തിരി മുഖത്തുരസുന്നത് ചുളിവുകള്‍ വീഴാതിരിക്കുന്നതിന് സഹായിക്കും. ആല്‍ഫ ഹൈഡ്രോക്‌സി ആസിഡ് അടങ്ങിയിരിക്കുന്നതിനാല്‍ ചര്‍മ്മത്തിന്റെ ചെറുപ്പം നിലനിര്‍ത്തുന്നതിനും നിറം നിലനിര്‍ത്തുന്നതിനും സഹായിക്കും. മുന്തിരി പള്‍പ്പ് മുഖത്തിട്ട് ഉണങ്ങിക്കഴിയുമ്പോള്‍ മുഖത്ത് ചെറുതായി ഉരസിക്കൊടുക്കുന്നതും നല്ലതാണ്. ചര്‍മ്മത്തിന്റെ തിളക്കം കൂട്ടാന്‍ ഇത് സഹായിക്കും.
മുന്തിരി, ആപ്പിള്‍ ഫെയ്‌സ് പാക്ക്
മുന്തിരിയിലും ആപ്പിളിലും ആന്റിഓക്‌സിഡന്റ്‌സ് നന്നായി ഉണ്ട്. അതുകൊണ്ട് ഇവ ചേര്‍ത്തുണ്ടാക്കുന്ന ഫെയ്‌സ്പാക്ക് മുഖത്തിടുന്നത് തിളക്കമുള്ള മൃദുവായ ചര്‍മ്മം നല്‍കുന്നതിനും ചര്‍മ്മം ശുദ്ധീകരിക്കുന്നതിനും സഹായിക്കും. ആപ്പിളിന്റെ ഏതാനും കഷണങ്ങളും മുന്തിരിയും ചേര്‍ത്ത് കുഴമ്പുരൂപത്തിലാക്കി മാസ്‌ക്ക തയ്യാറാക്കണം. മുഖം നന്നായി കഴുകി വൃത്തിയാക്കിയതിന് ശേഷം ഇത് മുഖത്ത് തേച്ചുപിടിപ്പിക്കുക. ഒന്നു വലിഞ്ഞു കഴിഞ്ഞാല്‍ ചര്‍മ്മത്തില്‍ അരമണിക്കൂര്‍ മസാജ് ചെയ്ത് കൊടുക്കുക.
തൈരും മുന്തിരിയും
മുഖത്തിടാന്‍ ആവശ്യമായ അളവില്‍ മുന്തിരിയെടുത്ത് നന്നായി അരച്ചെടുക്കുക അതിലേക്ക് തൈരും ഏതാനും തുള്ള്ി ചെറുനാരങ്ങാ നീരും ചേര്‍ത്ത് കൊടുക്കാം. ഇവ മൂന്നും ചേര്‍ത്ത് നന്നായി മിക്‌സ് ചെയതതിന് ശേഷം മുഖത്തും കഴുത്തിലും ഇട്ടുകൊടുക്കാം. ഉണങ്ങുമ്പോള്‍ ചെറുചൂടുവെള്ളത്തില്‍ മുഖം കഴുകിയെടുക്കാം.
മുന്തിരിക്കൊപ്പം തേന്‍
മുന്തിരിയും തേനും ഒന്നിച്ച് ചേര്‍ത്ത് മിക്‌സ് ചെയ്തതിന് ശേഷം മുഖത്തിട്ടുകൊടുക്കാം. ഇരുപത് മിനിട്ട് കഴിുമ്പോള്‍ മുഖചര്‍മ്മത്തില്‍ മെല്ലെ ഉരസിക്കൊടുക്കുക. ഇത് നിത്യവും ചെയ്യുന്നത് ചര്‍മ്മത്തിന് ഒരു നാച്വറല്‍ ഗ്ലോ ലഭിക്കുന്നതിന് സഹായിക്കും.
മുന്തിരിക്കൊപ്പം സ്‌ട്രോബെറി
ഡള്ളായിരിക്കുന്ന ചര്‍മ്മത്തിന് ഏറ്റവും മികച്ച ഫെയ്‌സ് പാക്കാണ് മുന്തിരിയും സ്‌ട്രോബെറിയും. ഇതുരണ്ടും അരച്ച് നന്നായി മിക്‌സ് ചെയ്ത് അതിലേക്ക് കുറച്ച് തേന്‍ കൂടി ചേര്‍ത്ത് മാസ്‌ക്ക് തയ്യാറാക്കുക. മുഖത്തിട്ട് ഇരുപത് മിനിട്ട് കഴിയുമ്പോള്‍ ഇളം ചൂടുവെളളത്തില്‍ കഴുകിക്കളയാം.
ഡള്ളായിരിക്കുന്ന ചര്‍മ്മത്തിന് ഏറ്റവും മികച്ച ഫെയ്‌സ് പാക്കാണ് മുന്തിരിയും സ്‌ട്രോബെറിയും. ഇതുരണ്ടും അരച്ച് നന്നായി മിക്‌സ് ചെയ്ത് അതിലേക്ക് കുറച്ച് തേന്‍ കൂടി ചേര്‍ത്ത് മാസ്‌ക്ക് തയ്യാറാക്കുക. മുഖത്തിട്ട് ഇരുപത് മിനിട്ട് കഴിയുമ്പോള്‍ ഇളം ചൂടുവെളളത്തില്‍ കഴുകിക്കളയാം.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha