ചോക്കലേറ്റ് നിറമുള്ള സുന്ദരി!

കറുപ്പിന് ഏഴഴകാണെന്ന് പറയുമെങ്കിലും കറുത്തവരെ ആര്‍ക്കും അധികം ഇഷ്ടമല്ല. നിറം വര്‍ദ്ധിപ്പിക്കാന്‍ വേണ്ടി ബ്യൂട്ടി പാര്‍ലറുകള്‍ കയറിയിറങ്ങുന്ന സുദ്ധരികളും കുറവല്ല. അമേരിക്കന്‍ സ്വദേശിനിയായ ലോലിതയെ കണ്ടാല്‍ നിറം അല്‍പം കുറഞ്ഞതിന്റെ പേരില്‍ ബ്യൂട്ടി പാര്‍ലറുകള്‍ കയറിയിറങ്ങുന്ന സൗന്ദര്യമോഹികള്‍ നാണിപ്പിക്കും. ശരീരത്തിന് നിറം നല്‍കുന്ന കളര്‍ പിഗ്മെന്റുകളുടെ എണ്ണത്തിലുള്ള വര്‍ദ്ധനവ് മൂലം ഈ മിടുക്കിക്ക് ലഭിച്ചിരിക്കുന്നത് ഒന്നാന്തരം എണ്ണക്കറുപ്പാണ്.
വ്യത്യസ്തമായ ഈ കറുപ്പ് നിറം ലോലിത ആസ്വദിക്കുന്നുമുണ്ട്. ഡാര്‍ക്ക് ചോക്കലേറ്റിന്റെ നിറമാണ് ലോലിതക്ക് എന്നാണ് സുഹൃത്തുക്കള്‍ പറയുന്നത്. ആദ്യം ആരും ശ്രദ്ധിക്കാതിരുന്ന ലോലിതയുടെ സൗന്ദര്യം ഫേസ്ബുക്കില്‍ ഷെയര്‍ ചെയ്യപ്പെട്ട ചിത്രത്തിലൂടെ വൈറല്‍ ആകുകയായിരുന്നു.
ഇരുണ്ട നിറവും തീഷ്ണമായ കണ്ണുകളും നീണ്ട് ഇടതൂര്‍ന്ന മുടിയുമുള്ള ലോലിത വളരെ വേഗത്തില്‍ സോഷ്യല്‍ മീഡിയയിലെ താരമായി. എല്ലാവര്‍ക്കും അറിയേണ്ടത് ആരാണ് ഈ 'കറുത്ത സുന്ദരി' എന്നാണ്. അതോടെ ടീനേജ് സുന്ദരിയായ ലോലിത ഇന്റര്‍നെറ്റിലെ താരവുമായി. ഹിപ്‌നോടൈസിങ് ബ്യൂട്ടി എന്നാണ് ലോലിതയുടെ സൗന്ദര്യത്തെ ആരാധകര്‍ പുകഴ്ത്തിയത്. ആരും ഭ്രമിച്ചു പോകുന്ന നിഗൂഢ സൗന്ദര്യം.
ചോക്കലേറ്റ് നിറം മാത്രമല്ല ലോലിതയുടെ പ്രത്യേകത, ദീര്‍ഘവൃത്താകൃതിയിലുള്ള മുഖവും, ഇടതൂര്‍ന്ന കണ്‍പീലികളും വിടര്‍ന്നകണ്ണുകളും ലോലിതയെ വ്യത്യസ്തയാക്കുന്നു. ഏതു വസ്ത്രവും ഏതു നിറവും തനിക്കു ചേരുമെന്നും ലോലിത ഇതിനോടകം തെളിയിച്ചു. വ്യത്യസ്തമായ ഈ സൗന്ദര്യം ചര്‍ച്ചയായതോടെ ഫാഷന്‍ ലോകവും ലോലിത എന്ന ഈ സുന്ദരിയെ ശ്രദ്ധിച്ചു. ഇപ്പോള്‍ നിരവധി മോഡലിങ് അവസരങ്ങളും കക്ഷിയെ തേടിയെത്തുന്നുണ്ട്. 'മെലാനിന്‍ കിസ്സഡ് ക്വീന്‍ ' എന്നാണു ലോലിത ഫാഷന്‍ ലോകത്ത് അറിയപ്പെടുന്നത്.
https://www.facebook.com/Malayalivartha