മുടി കൊഴിച്ചില്‍ തടയാന്‍ വെറും സിംപിള്‍ ടിപ്‌സ്

മുടി കൊഴിച്ചില്‍ ഉണ്ടാക്കുന്ന പ്രശ്‌നങ്ങള്‍ക്ക് അറുതിയില്ല എന്നാണ് പലരുടേയും പരാതി. എത്രയൊക്കെ തലമുറ മാറി മാറി വന്നാലും ഇടതൂര്‍ന്ന നീണ്ട് കിടക്കുന്ന മുടി തന്നെയാണ് ഏത് പെണ്ണിന്റേയും ആഗ്രഹം. എന്നാല്‍ ഇന്നത്തെ കാലത്ത് മുടിയെ സംരക്ഷിച്ച് നിര്‍ത്തുന്നത് പ്രയാസമുള്ള കാര്യം തന്നെയാണ്. എന്നാല്‍ ഇനി മുടി കൊഴിച്ചില്‍ തടഞ്ഞ് മുടിയ്ക്ക് ആരോഗ്യവും സൗന്ദര്യവും നല്‍കാന്‍ ചില എളുപ്പമുള്ള വഴികളുണ്ട്. കരുത്തുറ്റ മുടി സ്വന്തമാക്കാന്‍ ഈ സിംപിള്‍ ടിപ്സുകള്‍ മാത്രം നിങ്ങളറിഞ്ഞാല്‍ മതി. അവ എന്തൊക്കെയെന്ന് നോക്കാം.
ഹോട്ട് ഓയില്‍ മസ്സാജ് എന്ന് പറഞ്ഞ് നിങ്ങള്‍ ഭയപ്പെടേണ്ട ആവശ്യമില്ല. വളരെ സിംപിളായി ചെയ്യാവുന്ന കാര്യമാണ് ഇത്. ചെറുതായി വെളിച്ചെണ്ണയോ ഒലീവ് ഓയിലോ ചൂടാക്കി തലയില്‍ തേച്ച് പിടിപ്പിക്കാം. ശേഷം ചൂടുവെള്ളത്തില്‍ ടവ്വല്‍ മുക്കി അത് തലയില്‍ കെട്ടിവെയ്ക്കാവുന്നതാണ്. പിന്നീട് ടവ്വല്‍ മാറ്റിയ ശേഷം ഷാമ്പൂ ഉപയോഗിച്ച് കഴുകാം. ഇതാണ് ഹോട്ട് ഓയില്‍ മസ്സാജ്.
മുടി തോര്‍ത്തുമ്പോള്‍ ശ്രദ്ധ കൊടുക്കാത്തതാണ് മുടി കൊഴിച്ചിലിനുള്ള മറ്റൊരു പ്രധാന പ്രശ്നം. കാരണം നനഞ്ഞ മുടിയില്‍ അമിതമായി മര്‍ദ്ദം പ്രയോഗിക്കുമ്പോള്‍ അത് പെട്ടെന്ന് പൊട്ടിപ്പോവാനുള്ള സാധ്യതയുണ്ട്. അതുകൊണ്ട് മുടി തോര്‍ത്തുമ്പോള്‍ ശ്രദ്ധിക്കാം. മുടി പെട്ടെന്ന് ഉണങ്ങുന്നതിനായി ഹെയര്‍ഡ്രയര്‍ ഉപയോഗിക്കുന്നവരും ചില്ലറയല്ല. ഇത് മുടി പെട്ടെന്ന് പൊട്ടിപ്പോവാനും വരണ്ടതാവാനും കാരണമാകും.
ചീപ്പ് ഉപയോഗിക്കുമ്പോള്‍ അല്‍പം കൂടുതല്‍ ശ്രദ്ധ നല്‍കാം. പല്ലിന് അകലമുള്ള ചീപ്പ് മാത്രം ഉപയോഗിക്കാന്‍ ശ്രദ്ധിക്കാം. സൗന്ദര്യസംരക്ഷണത്തിനും ഗ്രീന്‍ ടീ ഉപയോഗിക്കാം.
ഇതിലടങ്ങിയ ആന്റി ഓക്സിഡന്റുകള്‍ മുടി കൊഴിച്ചിലിനെ ഇല്ലാതാക്കുന്നു. മാനസിക സമ്മര്‍ദ്ദം അഥവാ സ്ട്രെസ് ഉണ്ടാക്കുന്ന പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണം. കാരണം ഇത് പലപ്പോഴും മുടി കൊഴിച്ചിലിന് കാരണമാകുന്നുണ്ട്. മുടി കൊഴിച്ചില്‍ ഇല്ലാതാക്കാന്‍ ഏറ്റവും പ്രധാനപ്പെട്ട വഴിയും ഇത് തന്നെയാണ്.
https://www.facebook.com/Malayalivartha