നനഞ്ഞ മുടിയുമായി നിങ്ങള്‍ ഉറങ്ങാന്‍ കിടന്നാല്‍ രാവിലെ ഉണ്ടാകുന്ന മാറ്റങ്ങള്‍ എന്തൊക്കെ?

മുടി സംരക്ഷണത്തിന്റെ കാര്യത്തില്‍ യാതൊരു വിട്ടുവീഴ്ചയ്ക്കും തയ്യാറല്ല നമ്മള്‍. കാരണം അത്രയേറെ ശ്രദ്ധയോടെയാണ് മുടിസംരക്ഷണം നമ്മള്‍ ചെയ്യുന്നത്. അതുകൊണ്ട് തന്നെ നനഞ്ഞ മുടി കെട്ടി വെയ്ക്കരുത്, നനഞ്ഞ മുടി ചീകരുത് തുടങ്ങി നിരവധി കാര്യങ്ങള്‍ നമ്മള്‍ ശ്രദ്ധിക്കേണ്ടതായി വരും. എന്നാല്‍ നനഞ്ഞ മുടിയുമായി ഉറങ്ങണം എന്നാണ് പല ബ്യൂട്ടി എക്സ്പര്‍ട്ടുകളും പറയുന്നത്.
ഇതിന് പിന്നില്‍ കേശസംരക്ഷണവുമായി ബന്ധപ്പെട്ട പല കാര്യങ്ങളും ഉണ്ട്. പലപ്പോഴും നിങ്ങള്‍ പ്രതീക്ഷിക്കാത്ത ഫലമായിരിക്കും നിങ്ങള്‍ക്ക് ഇതിലൂടെ ലഭിയ്ക്കുന്നത്. എന്നാല്‍ നനഞ്ഞ മുടിയുമായി ഉറങ്ങാന്‍ കിടക്കുമ്പോള്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കാം
മുടി നനഞ്ഞതാണെങ്കിലും ഉറങ്ങാന്‍ പോകുന്നതിനു മുന്‍പ് വെറുതേ കൈകൊണ്ട് ജഡ കളഞ്ഞ് ചെറിയ ബണ്‍ ഉപയോഗിച്ച് അയച്ച് കെട്ടിയിടുക. ഇത് മുടിയുടെ സ്വഭാവം തന്നെ മാറ്റും രാവിലെ എഴുന്നേല്‍ക്കുമ്പോള്‍.
ഇത് പറ്റിയില്ലെങ്കില്‍ വെറുതേ ലൂസായി മെടഞ്ഞിടാവുന്നതാണ്. ഇത് മുടിയെ ചുരുണ്ടതാക്കി മാറ്റുന്നു. രാവിലെ എഴുന്നേല്‍ക്കുമ്പോഴേക്കും കേളി ഹെയര്‍ വേണമെന്നുള്ളവര്‍ ഈ വഴി പരീക്ഷിക്കാവുന്നതാണ്.
ഹെയര്‍ കണ്ടീഷണര്‍ ഉപയോഗിക്കുമ്പോള്‍ അധികം വീര്യം കൂടിയത് ഉപയോഗിക്കാതിരിയ്ക്കാന്‍ ശ്രദ്ധിക്കുക. ഇത് തലയിലെ ജലാംശത്തെ പൂര്‍ണമായും വലിച്ചെടുത്ത് മുടിയെ പ്രതിസന്ധിയിലാക്കുകയാണ് ചെയ്യുന്നത്.
ഉറങ്ങുമ്പോള്‍ തലയിണക്കവര്‍ ശ്രദ്ധിക്കണം. സില്‍ക്ക് സാറ്റിന്‍ തലയിണക്കവര്‍ ഉപയോഗിക്കാം. കോട്ടണ്‍ തലയിണക്കവര്‍ ആണെങ്കില്‍ അത് തലയിലെയും മുടിയിലേയും മുഴുവന്‍ ജലാംശത്തേയും വലിച്ചെടുക്കുന്നു. ഇത് മുടിയെ ചീത്തയാക്കാന്‍ കാരണമാകുന്നു.
ഉറങ്ങാന്‍ പോകുന്നതിനു മുന്‍പ് നനഞ്ഞ മുടിയാണെങ്കില്‍ ഒരു കാരണവശാലും ചീകരുത്. ഇത് മുടി പൊട്ടിപ്പോവാന്‍ കാരണമാകുന്നു. അതുകൊണ്ട് നനഞ്ഞ മുടിയില്‍ ഒരു കാരണവശാലും ചീപ്പ് ഉപയോഗിക്കരുത്.
അല്ലെങ്കില്‍ സില്‍ക്ക് തുണി കൊണ്ട് മുടി മൂടി വെയ്ക്കാവുന്നതാണ്. ഇത് മുടിയെ കൂടുതല്‍ ആകര്‍ഷകമാക്കാന്‍ സഹായിക്കുന്നു. മാത്രമല്ല മുടിയുടെ വേരുകള്‍ക്ക് ബലം നല്‍കാനും സഹായിക്കുന്നു.
https://www.facebook.com/Malayalivartha