പാചകം എളുപ്പമാക്കാന്‍

ഉരുളക്കിഴങ്ങിന്റെ തൊലി വേഗത്തില്‍ കളയാന്‍ അല്‍പം ഉപ്പു ചേര്‍ത്ത വെള്ളത്തില്‍ മുക്കി വച്ച ശേഷം കളഞ്ഞാല്‍ മതി.
പുട്ടിന് മാര്‍ദവം കിട്ടാന്‍ പുട്ടുപൊടി നനയ്ക്കുമ്പോള്‍ അതില്‍ അല്‍പം നെയ് ചേര്‍ക്കുക. പുട്ടിന്റെ സ്വാദു കൂടും.
ദോശ നല്ല വട്ടത്തില്‍ ചുട്ടെടുക്കാന്‍ അരി അരയ്ക്കുമ്പോള്‍ അല്‍പം മൈദയും രണ്ടു ചെറിയ സ്പൂണ്‍ ഉലുവ കുതിര്‍ത്തതും ചേര്‍ത്ത് അരയ്ക്കുക. ദോശയുടെ അരികുകള്‍ ചുളുങ്ങി മടങ്ങുകയും ഇല്ല.
പുളി ചേര്‍ത്ത് പാകം ചെയ്താല്‍ വെണ്ടയ്ക്കയുടെ വഴുവഴുപ്പു മാറും.
കേക്കിന്റെ ഐസിങ് അലിഞ്ഞുപോകാതെയിരിക്കാന്‍ ഐസിങ്ങിന്റെ മുകളില്‍ അല്‍പം പഞ്ചസാര പൊടിച്ചത് വിതറിയാല്‍ മതി.
ഇഡ്ഡലി മാവിന് വെള്ളം കൂടിപ്പോയാല്‍ അല്‍പം ചൗവരി അരച്ചു ചേര്‍ക്കുക. മാവ് കുറുകും.
കറിയുടെ എരിവു കുറയ്ക്കാന്‍ അതില്‍ അല്‍പം നാരങ്ങാനീര് ഒഴിക്കുക.
ചെറു ചൂടുവെള്ളത്തില്‍ അല്‍പനേരം ഇട്ടാല്‍ വെളുത്തുള്ളി വേഗത്തില്‍ പൊളിക്കാം.
അരി തിളച്ചു തൂവാതിരിക്കാന്‍ പാത്രത്തിന്റെ സൈഡില്‍ അല്‍പം വെളിച്ചെണ്ണ പുരട്ടുക.
പലഹാരങ്ങള്‍ വറുക്കുമ്പോള്‍ എണ്ണ കലങ്ങി പോകാം. അതു മാറാന്‍ ഒരു പിടി ഉരുളക്കിഴങ്ങു കഷണങ്ങള്‍ ഇട്ടു വറുത്തു കോരുക.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha