ഒനിയന്‍ റിംഗ്

ചേരുവകള്‍
1 വലിയ സവാള 4 എണ്ണം
2 മൈദ 2 കപ്പ്
3 കോണ്‍ ഫ്‌ളോര്‍ 2 ടീസ്പൂണ്‍
4 ഉപ്പ് 1 ടീസ്പൂണ്‍
5 വെള്ളം 1 1.5 കപ്പ്
6 ചാട്ട് മസാല 1 ടീസ്പൂണ്‍ (വിതറാന്‍)
7 എണ്ണ വറുക്കാന്‍ ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
സവാള വട്ടത്തില്‍ കാല്‍ ഇഞ്ച് കനത്തില്‍ അരിഞ്ഞെടുത്ത് വളയങ്ങളായി അടര്‍ത്തിയെടുക്കുക. ഇതു 15 മിനിറ്റു തണുത്ത വെള്ളത്തില്‍ ഇട്ടതിനുശേഷം ഉണങ്ങിയ തുണി ഉപയോഗിച്ച് ഈര്‍പം കളയുക. മൈദയും കോണ്‍ഫ്‌ളോറും വെള്ളവും ഉപ്പും ചേര്‍ത്തു കുഴമ്പു പരുവത്തിലാക്കുക. ഓരോ സവാള വളയങ്ങളും ഈ മൈദമാവില്‍ മുക്കി എണ്ണയില്‍ വറുത്തെടുക്കുക. ഇതിനു മുകളില്‍ ചാട്ട് മസാല വിതറി ഉപയോഗിക്കാം
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha