അടുക്കളയിലെ ചില പൊടിക്കൈകള്‍

ഇറച്ചി മിന്‍സ് ചെയ്‌തത് കട്‌ലറ്റിനും മറ്റും ഉരുളകളാകുമ്പോള്‍ ഒരു പാത്രം വെള്ളം അരികില്‍ വയ്‌ക്കണം. ഓരോ ഉരുളയും ഉരുട്ടും മുമ്പ് കൈ വെള്ളത്തില്‍ മുക്കുക. ഇറച്ചി കൈയില്‍ ഒട്ടിപ്പിടിക്കില്ല.
കറിക്കു വേണ്ടി പച്ചക്കായ മുറിക്കും മുമ്പ്, കൈയിലും കത്തിയിലും എണ്ണ പുരട്ടുക. കറ കളയാന്‍ എളുപ്പമാകും.
ചിക്കനും മീനും മറ്റും വറുക്കും മുമ്പു പുരട്ടാനുള്ള അരപ്പ് ഒരു പ്ലാസ്‌റ്റിക് കൂട്ടിലാക്കുക. ഇതിലേക്കു ചിക്കനോ മീനോ ചേര്‍ത്തു നന്നായി കുലുക്കി യോജിപ്പിക്കുക. പുറത്തു നിന്നു നന്നായി തിരുമ്മുകയും വേണം. അരപ്പു നന്നായി പിടിക്കുമെന്നു മാത്രമല്ല, പാത്രം കഴുകാനുള്ള ബദ്ധപ്പാടും അല്‍പം കുറയും.
അരപ്പു പുരട്ടിയ ചിക്കനോ മീനോ ഫ്രിഡ്‌ജില്‍ സൂക്ഷിക്കുക. അരപ്പ് നന്നായി പിടിക്കും.
കൂന്തല്‍ കറിവയ്‌ക്കും മുമ്പ് അര മണിക്കൂര്‍ പാലില്‍ കുതിര്‍ത്തു വച്ചാല്‍ കൂടുതല്‍ രുചിയുണ്ടാകും.
https://www.facebook.com/Malayalivartha