സാരികള്‍ പുതുമയോടെ സൂക്ഷിക്കാന്‍

സാരികള്‍ മിക്കപ്പോഴും കേടുപാടുകള്‍ സംഭവിക്കുന്നത് നമ്മുടെ അശ്രദ്ധ മൂലമാണ്. സാരികള്‍ പുതുമയോടെ സൂക്ഷിക്കാനിതാ ചില പൊടിക്കൈകള്‍
സാരി ആദ്യമായി കഴുകുമ്പോള്‍ സോപ്പ് ഉപയോഗിക്കേണ്ട ആവശ്യമില്ല.. തെളിഞ്ഞ തണുത്ത വെള്ളത്തില്‍ വെറുതെ മുക്കിയെടുത്താല്‍ മതി.
അലക്കിയശേഷം സാരി മുറുകെ പിഴിയരുത്. ഇരുകൈകൊണ്ടും അമര്‍ത്തി വെള്ളം കളഞ്ഞശേഷം ഉണക്കാനിടുക
സാരിയുടെ അരികു വശവും ഉള്‍ഭാഗവും വേറെവേറെ കഴുകുക. അരികില്‍ അഴുക്കുള്ള ഭാഗം അല്‍പം അമര്‍ത്തി കഴുകാം.
സാരി കഴുകിയതിനുശേഷം ബക്കറ്റില്‍ തന്നെ വയ്‌ക്കാതെ തണല്‍ ഉള്ള ഭാഗത്ത് ഉണങ്ങാനിടുക.
സാരി തേയ്‌ക്കുമ്പോള്‍ ആദ്യം അകവശം തേയ്‌ക്കണം
സില്‍ക്ക് സാരികള്‍ തേയ്‌ക്കുമ്പോള്‍ സാരിയുടെ മുകളില്‍ പേപ്പര്‍ ഇട്ട് തേയ്‌ക്കുക
സാരികള്‍ അലമാരിയില്‍ ഹാങ്ങറില്‍ തൂക്കിയിടുന്നതാണ് നല്ലത്.
പട്ടു സാരികള്‍ ഒരേ മടക്കില്‍ വയ്‌ക്കുന്നത് സാരി പൊടിയാന്‍ ഇടയാക്കും. ഇടയ്‌ക്കിടെ സാരി നിവര്‍ത്തി തിരിച്ച് മടക്കി വയ്‌ക്കുക.
സാരികള്‍ ഈര്‍പ്പമുള്ള സ്ഥലത്ത് വയ്‌ക്കരുത്.
https://www.facebook.com/Malayalivartha