Widgets Magazine
02
Dec / 2025
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മുഖ്യമന്ത്രി പിണറായി വിജയന് പുതിയ കാർ വാങ്ങുന്നതിനായി തുക അനുവദിച്ച് ധനവകുപ്പ്... 1.10 കോടി രൂപയാണ് അനുവദിച്ചത്


അതിജീവിതയെ അധിക്ഷേപിച്ചവര്‍ കുടുങ്ങും... രാഹുൽ ഈശ്വര്‍ ഒരു രാത്രിയില്‍ കസ്റ്റഡിയില്‍, ഇന്ന് ജാമ്യം കിട്ടിയില്ലെങ്കില്‍ അകത്ത്, ഫോണിൽ അപ്‍ലോഡ് ചെയ്‌ത വീഡിയോ കണ്ടെത്തി പൊലീസ്, രാഹുല്‍ മാങ്കൂട്ടത്തിലിനെ കണ്ടെത്താനും ഊര്‍ജിത ശ്രമം


വമ്പന്‍ വികസന വാഗ്ദാനങ്ങളുമായി ബിജെപിയുടെ പ്രകടന പത്രിക...2036ലെ ഒളിംപിക്‌സ് തിരുവനന്തപുരത്ത് നടത്തുമെന്നാണ് പ്രധാന വാദ്ഗാനം...കോര്‍പ്പറേഷന്‍ ഭരണം പിടിക്കാന്‍ തീവ്രശ്രമമാണ് നടത്തുന്നത്...


കളശ്ശേരിയില്‍ കണ്ടെത്തിയ അജ്ഞാത മൃതഹേഹം സൂരജ് ലാമയുടേത് എന്നാണ് സംശയം...ഡിഎന്‍എ പരിശോധന നടത്തി ഇത് സ്ഥിരീകരിക്കും..ദിവസങ്ങള്‍ പഴക്കമുള്ള മൃതദേഹം അഴുകിയ നിലയിലാണ്..


രാഹുൽ ഈശ്വറിനെ പൊലീസ് കസ്റ്റഡിയിലെടുത്തു...സൈബർ പൊലീസ് രാഹുലിനെ ചോദ്യം ചെയ്യുകയാണ്... ഫോണും ലാപ്ടോപ്പും ഹാജരാക്കാൻ നിർദേശിച്ചു..4 പേരുടെ യുആര്‍എല്‍ ആണ് പരാതിക്കാരി സമര്‍പ്പിച്ചത്...

ഭാഷ സാഹിത്യം സംസ്‌കാരം

21 NOVEMBER 2012 01:08 AM IST
മലയാളി വാര്‍ത്ത.

ഡോ. ജോര്‍ജ്‌ ഇരുമ്പയത്തിന്റെ ഏറ്റവും പുതിയ പുസ്‌തകമാണു ഭാഷ സാഹിത്യം സംസ്‌കാരം. 21 ലേഖനങ്ങളും ഗ്രന്ഥകാരനുമായി ഹേമ ജോസഫ്‌ നടത്തിയ അഭിമുഖമാണ്‌ ഉള്ളടക്കം.

ഗ്രന്ഥനിരൂപണങ്ങളും എഴുത്തുകാരെപ്പറ്റിയുള്ള വിലയിരുത്തലുകളും മലയാളഭാഷാപഠനത്തില്‍ വന്നു ചേര്‍ന്നിരിക്കുന്ന അപകടകരമായ ഉദാസീനതയെപ്പറ്റിയുള്ള പ്രതികരണങ്ങളുമാണു ലേഖനവിഷയങ്ങള്‍. കേരളത്തില്‍ ആദ്യം അച്ചടിക്കപ്പെട്ട മലയാളഗ്രന്ഥം `ചെറുപൈതങ്ങള്‍ക്ക്‌ ഉപകാരാര്‍ത്ഥം ഇംഗ്ലീഷില്‍ നിന്നുള്ള കഥക'ളാണെന്ന ദ്ദേഹം സമര്‍ത്ഥിക്കുന്നു.
1824ല്‍ കോട്ടയം സി.എം.എസ്‌ പ്രസ്സിലാണ്‌ ഈ ഗ്രന്ഥം അച്ചടിക്കപ്പെട്ടത്‌. മലയാളത്തിലുണ്ടായ പ്രഥ മക്രൈസ്‌തവ പരിഷ്‌കരണ നോവലാണു പരിഷ്‌കാരവിജയം എന്നും ഇരുമ്പയം വാദിക്കുന്നു. മലയാളത്തിലുണ്ടായ ആദ്യ നാടകപരിഭാഷ ആള്‍മാറാട്ടം, അപ്പു നെടുങ്ങാടിയുടെ കുന്ദലത എന്നിവയും ഗ്രന്ഥകാരന്‍ പുനരവലോകന വിധേയമാക്കുന്നു.
മഹാനായ റഷ്യന്‍ നോവലിസ്റ്റു മിഖായേല്‍ ഷോളോ ഖോവിനെ പരിചയപ്പെടുത്താനും ഭാഷാശാസ്‌ത്ര പ്രതിഭയായിരുന്ന പ്രൊഫ.സി.എല്‍.ആന്റണിയെ ആദരപൂര്‍വം സ്‌മരിക്കാനും മലയാളനിരൂപണത്തില്‍ എം.പി.പോളിനുള്ള സ്ഥാനം അന്വേഷിക്കാനും ജി.എന്‍.പിള്ളയെന്ന പ്രതിഭാശാലിക്ക്‌ അക്ഷരപൂജ ചെയ്യാനുമുള്ള ഗ്രന്ഥകാരന്റെ ശ്രമങ്ങള്‍ സമാദരണീയമാണ്‌.
ഗ്രന്ഥത്തിനെഴുതിയ പ്രസാധകക്കുറിപ്പില്‍ അക്കാദമി സെക്രട്ടറി പുരുഷന്‍ കടലുണ്ടി ഇങ്ങനെ വിലയിരുത്തുന്നു:
``ഗവേഷണം, കവിത, വിവര്‍ത്തനം, നിരൂപണം, യാത്രാവിവരണം, മലയാള സംരക്ഷണം, ആത്മീയാന്വേഷണം എന്നീ മേഖലകളിലായി ഡോ.ജോര്‍ജ്‌ ഇരുമ്പയത്തിന്റെ സാഹിത്യ-സാംസ്‌കാരിക പ്രവര്‍ത്തനങ്ങള്‍ വ്യാപിച്ചു കിടക്കുന്നു.
അദ്ദേഹത്തിന്റെ ഗാന്ധി ആത്മകഥ വിവര്‍ത്തനം പ്രസിദ്ധീകരിച്ചതു മുതല്‍ (1987) മലയാളത്തിലെ ബെസ്റ്റ്‌ സെല്ലറാണ്‌-അഞ്ചരലക്ഷം കോപ്പി വിറ്റതു റെക്കോര്‍ഡാണ്‌.
ആദ്യകാല മലയാള നോവലുകളെപ്പറ്റി അദ്ദേഹം നടത്തിയ ക്ലേശകരമായ ഗവേഷണം മലയാള സാഹിത്യചരിത്രത്തില്‍ തിരുത്തലുകള്‍ വരുത്തി. കേരളത്തില്‍ അച്ചടിച്ചിറക്കിയ ആദ്യ മലയാളകൃതി 1829ലെ ബെയ്‌ലി ബൈബിളല്ല. 1824ലെ `ചെറുപൈതങ്ങള്‍ക്കുപകാരാര്‍ത്ഥം ഇംഗ്ലീഷില്‍ നിന്നു പരിഭാഷപ്പെടുത്തിയ കഥകള്‍' ആണെന്ന്‌ അദ്ദേഹം കണ്ടെത്തിയതോടെ മലയാള അച്ചടിയുടെ ചരിത്രം അഞ്ചുവര്‍ഷം പിന്നോട്ടു നീങ്ങി.
പ്രഥമ ക്രൈസ്‌തവ പരിഷ്‌കരണ നോവലും (പരിഷ്‌കാരവിജയം, 1906) സരസ്വതീ വിജയം, ലക്ഷ്‌മീ കേശവം, മീനാക്ഷി തുടങ്ങിയ മറ്റു വിസ്‌മരിക്കപ്പെട്ട നോവലുകളും അദ്ദേഹം കണ്ടെടുത്ത്‌ ആമുഖ പഠനങ്ങളോടെ പ്രസിദ്ധീകരിച്ച്‌ അവയ്‌ക്കു വായും നാവും നല്‌കി.
അവയില്‍ ഡോ.ജോര്‍ജ്‌, സമ്പാദനം-സംശോധനം-പഠനം എന്നിവ നിര്‍വഹിച്ച നാലു നോവലുകള്‍ എന്ന കൃതിയും നോവലുകള്‍ സി.വി. മുതല്‍ ബഷീര്‍ വരെ എന്ന പഠനസമാഹാരവും കേരള സാഹിത്യ അക്കാദമി പ്രസിദ്ധീകരിച്ചിട്ടുണ്ട്‌. അദ്ദേഹത്തിന്റെ അവതാരികയോടെ ചെറുവലത്തു ചാത്തുനായരുടെ മീനാക്ഷി എന്ന കൃതിയും അക്കാദമി പ്രസിദ്ധീകരിച്ചു. ഇപ്പോള്‍ `ഭാഷ സാഹിത്യം സംസ്‌കാരം' എന്ന പുസ്‌തകവും.
ഡോ.ജോര്‍ജിന്റെ ആദ്യകാല നോവലിനെപ്പറ്റി എന്‍.വി.കൃഷ്‌ണവാരിയര്‍ പറഞ്ഞ വാക്കുകള്‍ ഈ പുസ്‌തകത്തിനും ചേരും. `ക്ലേശസഹിഷ്‌ണുവായ ഗവേഷകനെന്നപോലെ പ്രഗല്‌ഭനായ വിമര്‍ശകന്‍ കൂടിയാണു ജോര്‍ജ്‌ ഇരുമ്പയം. യഥാര്‍ത്ഥ ഗവേഷണം നിലവിലുള്ള അറിവിന്റെ അതിര്‍ത്തി വിപുലപ്പെടുത്തുന്നത്‌ എങ്ങനെയാണെന്നതിന്‌ ഈ കൃതി ഒരുദാഹരണമാണ്‌.''
അച്ചടിയുടെ ചരിത്രം തിരുത്തിയ പുസ്‌തകം. പരിഷ്‌കാരവിജയം, ആദ്യമലയാള നാടകം, ആദ്യത്തെ ഇന്ത്യന്‍ നോവല്‍, ഇടശ്ശേരിക്കവിത തുടങ്ങിയ ലേഖനങ്ങള്‍ ഈ കൃതിക്കു ൈചതന്യം നല്‌കുന്നു. ഇതിലെ 21 പഠനങ്ങളും ഇതുപോലെ ഓരോ തരത്തില്‍ ശ്രദ്ധയാകര്‍ഷിക്കുന്നവയാണ്‌. മലയാളഭാഷയോടുള്ള സ്‌നിഗ്‌ദ്ധമധുരമായ ആദരവും ഈ ലേഖനങ്ങളില്‍ വായിച്ചെടുക്കാം.''

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വോട്ട് രേഖപ്പെടുത്താന്‍ സ്വകാര്യമേഖലയിലുള്ളവര്‍ക്കും ...  (12 minutes ago)

പഞ്ചാബ് നാഷണൽ ബാങ്കിൻ്റെ ആദ്യ വനിതാ ബ്രാൻഡ് അംബാസഡർ ....  (36 minutes ago)

കോൺഗ്രസ് തള്ളിക്കളഞ്ഞു  (39 minutes ago)

ഓര്‍ക്കുക 181 ഹെല്‍പ്പ് ലൈന്‍.... അതിക്രമങ്ങളില്‍ പതറാതിരിക്കാന്‍  (41 minutes ago)

അഞ്ച് ദിവസം പ്രവൃത്തി ദിനം ഏര്‍പ്പെടുത്തുന്നതിനെക്കുറിച്ച് വീണ്ടും ആലോചന  (54 minutes ago)

മുഖ്യമന്ത്രി പിണറായി വിജയന് പുതിയ കാർ വാങ്ങുന്നതിനായി തുക അനുവദിച്ച് ധനവകുപ്പ്  (1 hour ago)

നടന്നത് ഒരു മണിക്കൂർ നീണ്ട വാദപ്രതിവാദം...ഒടുവിൽ പ്രഥമദൃഷ്ട്യാ കുറ്റകൃത്യം നിലനിൽക്കുമെന്ന് കോടതി...രാഹുലിന്റെ റിമാൻഡ് റിപ്പോർട്ടിലെ വിശദാംശങ്ങൾ ഇങ്ങനെ  (10 hours ago)

ചെന്നൈയിൽ കൊടും മഴ; നാളെ സ്കൂളുകൾക്കും കോളേജുകൾക്കും അവധി, നാലു ജില്ലകളിൽ യെല്ലോ അലർട്ട് വിവിധ മേഖലകളിൽ വെള്ളക്കെട്ട്..നാലു ജില്ലകളിൽ യെല്ലോ അലർട്ട്  (10 hours ago)

രാവിലെ മുതല്‍ വീട്ടിലിരുന്ന് മദ്യപാനവും ലഹരി ഉപയോഗവും...ചോദ്യം ചെയ്തതോടെ ഭ്രാന്തനായി നവജിത്ത് അമ്മയുടെ വിരലുകൾ വെട്ടി..അച്ഛന്റെ കണ്ണ് വെട്ടി ചിതറിച്ചു..എല്ലാം ഗർഭിണിയായ ഭാര്യ നോക്കി നിൽക്കെ...കണ്ട് രക  (10 hours ago)

വിമാനം അടിയന്തിരമായി നിലത്തിറക്കി.... 160 യാത്രക്കാരുമായി ദുബായിലേക്ക് പുറപ്പെട്ട എയർ ഇന്ത്യ എക്സ്പ്രസ് വിമാനം അടിയന്തിരമായി നിലത്തിറക്കിയത് ..വിമാനം ചുറ്റി പറന്നത് രണ്ട് മണിക്കൂർ...  (10 hours ago)

ഇരന്ന് വാങ്ങി രാഹുൽ പണിക്കർ അന്നേ ഓങ്ങിവച്ചത് സെല്ലിൽ രാഹുലിനെ തീർക്കും..? RAHUL V/S SREEJITH  (10 hours ago)

സന്ദീപ് വാര്യരുടെ വീട്ടിൽ പോലീസ് രാത്രിക്ക് രാത്രി പറപറപ്പിച്ചു..പിന്നെ സംഭവിച്ചത് ഉടൻ അറസ്റ്റ് ചെയ്യും..! ഞൊട്ടുമെന്ന്  (11 hours ago)

എം.എ.നിഷാദിൻ്റെ ലർക്ക്; ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു!!  (12 hours ago)

ബിജു മേനോനും, ജോജുജോർജും; വലതു വശത്തെ കള്ളന് പുതിയ പോസ്റ്റർ!!  (12 hours ago)

പോലീസിനെ മുൻനിർത്തി വെല്ലുവിളി ,വീട്ടിൽ ഒളിപ്പിച്ച ബോംബ്!! ദീപ കോടതിക്ക് മുന്നിൽ പൊട്ടിച്ചു... യുദ്ധ ആവേശത്തിൽ രാഹുൽ ഈശ്വർ  (12 hours ago)

Malayali Vartha Recommends