Widgets Magazine
01
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

പഠനാര്‍ഹമായ ലേഖനങ്ങള്‍

21 NOVEMBER 2012 01:41 AM IST
മലയാളി വാര്‍ത്ത.

 പ്രവര്‍ത്തനനിരതമായ ജീവിതത്തിലൂടെ സേവനത്തിന്റെ വ്യത്യസ്‌തമേഖലകള്‍ തുറന്നുകാട്ടിയ ഡോ. ആന്റണി കരിയില്‍ ഇങക ആശയങ്ങള്‍ കൊണ്ടു ജീവിതം നവീകരിക്കാനാവുമെന്നു വിശ്വസിക്കുന്നു. ആശയങ്ങള്‍ വാക്കുകളായി ഹൃദയങ്ങളില്‍നിന്നു ഹൃദയങ്ങളിലേക്കു ചേക്കേറുന്നു. പരിവര്‍ത്തനത്തിന്റെ തരംഗങ്ങളിലൂടെ പുതിയ ഒരു ദര്‍ശനത്തിന്‌ അവിടെ രൂപം നല്‌കുന്നു. പൗരോഹിത്യം സ്വീകരിച്ചിട്ടു മുപ്പത്തിമൂന്നു വര്‍ഷം പൂര്‍ത്തിയാകുന്ന ഈ അവസരത്തില്‍, അദ്ദേഹം അനുവാചകര്‍ക്കായി കാഴ്‌ചവയ്‌ക്കുന്ന തിരുവയസ്‌ എന്ന ഈ പുസ്‌തകം ശ്രദ്ധേയം തന്നെയാണെന്നു പറഞ്ഞറിയിക്കേണ്ടതില്ല.

വ്യത്യസ്‌ത ആശയസംവേദനത്തിലൂടെ തന്റെ ദര്‍ശനത്തിലേക്ക്‌ അനുവാചകരെ ക്ഷണിക്കുകയാണു ഗ്രന്ഥകാരന്‍. ക്രിസ്‌തീയ വീക്ഷണത്തില്‍ പ്രാര്‍ത്ഥന എന്തെന്നു നോക്കിക്കാണുന്ന അദ്ദേഹം മൗലികമായി ചിന്തിക്കാന്‍ അനുവാചകരെ പ്രേരിപ്പിക്കുന്നു. സഫലമാകുന്ന പ്രാര്‍ത്ഥനയെപ്പറ്റിയും ദൈവത്തോടുള്ള പക്ഷംചേരലിനെപ്പറ്റിയുമെല്ലാം സ്വന്തമായ കാഴ്‌ചപ്പാടുള്ള അദ്ദേഹം, അതുവഴി ഏവരുടെയും വീക്ഷണം തിരുത്തിയെഴുതാന്‍ പ്രേരിപ്പിക്കുന്നു. ജീവിതത്തില്‍ സദാ സന്നിഹിതനായ ദൈവം, ജീവിതം തന്നെ പ്രാര്‍ത്ഥനയായി രൂപപ്പെടുത്തുകയാണെന്ന്‌ അവസാനം ആരും സമ്മതിക്കാതിരിക്കില്ല.
ആധുനികകാലത്തു മനുഷ്യനെ മഥിക്കുന്ന നിരവധി പ്രശ്‌നങ്ങളുണ്ട്‌. നൈരാശ്യത്തിന്റെ ചുഴികളില്‍പെട്ടുഴലുന്ന മനസ്സ്‌ എങ്ങോട്ടാണു തിരിയുന്നതെന്ന്‌ ആര്‍ക്കുമറിഞ്ഞുകൂടാ. ഈ പശ്ചാത്തലത്തിലാണു ഡോ. ആന്റണി കരിയില്‍ ആത്മഹത്യയെ ശാസ്‌ത്രദൃഷ്‌ടിയില്‍ വിലയിരുത്തുന്നത്‌. എമില്‍ ഡര്‍ഖൈയ്‌മിന്റെ ചിന്തകളിലൂടെ അദ്ദേഹം കടന്നുപോകുന്നു. പ്രതിദിനം ആയിരക്കണക്കിന്‌ ആത്മഹത്യകള്‍ നടക്കുന്ന ഈ ലോകത്തില്‍, ആത്മഹത്യയുടെ സാമൂഹികവശങ്ങള്‍ തുറന്നുകാട്ടാന്‍ സാമൂഹികശാസ്‌ത്രകാരന്‍ കൂടിയായ ഗ്രന്ഥകാരന്‍ ശ്രമിക്കുകയാണ്‌.
ആത്മഹത്യചെയ്യാന്‍ പ്രേരകമാകുന്ന മാനസികകാരണങ്ങള്‍ പാരമ്പര്യം, അനുകരണം എന്നിവയിലൂടെയാണെന്ന ചിന്താധാര മുന്നോട്ടു നീങ്ങുന്നു. ഡര്‍ഖൈയ്‌മിന്റെ കാഴ്‌ചപ്പാടുകൂടി പരിശോധിച്ചു മൗലിക നിലപാടിലെത്താന്‍ ഗ്രന്ഥകാരനു കഴിഞ്ഞിട്ടുണ്ട്‌.
മതപരവിചിന്തനങ്ങളും ഇന്നിന്റെ ആവശ്യമാണ്‌. സാമൂഹിക ശാസ്‌ത്രദൃഷ്‌ടിയില്‍ മതത്തെ പരിശോധിക്കുന്നുണ്ട്‌, ഈ പുസ്‌തകത്തില്‍ ഡോ. ആന്റണി കരിയില്‍. സാമൂഹികശാസ്‌ത്രകാരനായ ഡര്‍ഖൈയ്‌മിനെ ഗ്രന്ഥകാരന്‍ ഇവിടെയും കൂട്ടുപിടിക്കുന്നുണ്ട്‌. സമൂഹത്തിന്റെ ഭദ്രത കാത്തുസൂക്ഷിക്കുന്നതില്‍ മതത്തിന്റെ പങ്ക്‌ ഒരിക്കലും മറന്നുകളയാന്‍ പാടില്ല.
കുടുംബത്തിലൂടെ എങ്ങനെ സാമൂഹികവത്‌കരണം സാര്‍ത്ഥകമാക്കാനാവും എന്നു ചിന്തിക്കുന്ന ഒരു ലേഖനം ഈ സമാഹാരത്തിലുണ്ട്‌. മനുഷ്യസഹജീവികളുമായുള്ള സഹവാസത്തില്‍നിന്നു മാറ്റിനിറുത്തി ചിന്തിക്കാന്‍ പ്രയാസമുള്ള വിഷയമാണിത്‌. ഇന്നത്തെ കുടുംബങ്ങളിലെ ഗാഢസൗഹൃദബന്ധങ്ങളുടെ അഭാവത്തെപ്പറ്റി ഉറക്കെചിന്തിക്കുന്നത്‌ ഇവിടെ കരണീയമായിത്തോന്നും.
സമൂഹത്തില്‍ സംജാതമാകുന്ന പരിവര്‍ത്തനങ്ങള്‍ക്കു പിന്നില്‍ വിദ്യാഭ്യാസത്തിനുള്ള പങ്ക്‌ എടുത്തുപറയേണ്ടതാണ്‌. വിദ്യാര്‍ത്ഥികളും സാമൂഹികപരിവര്‍ത്തനവും എന്ന ലേഖനത്തില്‍ ചര്‍ച്ചചെയ്യുന്നത്‌ ഈ വിഷയമാണ്‌. ദൈനംദിന ജീവിതത്തില്‍ സാധാരണമെന്നു നാം കരുതുന്ന കാര്യങ്ങള്‍ സമാധാനപൂര്‍വം അപഗ്രഥിക്കേണ്ടത്‌ ആവശ്യമാണ്‌. മനഃശാസ്‌ത്രപരമായ വികലനവും മാറ്റിനിറുത്തേണ്ടതില്ലതന്നെ.
പഠനാര്‍ഹമായ ലേഖനങ്ങളിലൂടെ പൗരോഹിത്യത്തിന്റെ തിരുവയസ്സ്‌ ആഘോഷിക്കുന്ന ഡോ.ആന്റണി കരിയില്‍ അനുവാചകര്‍ക്കു സമര്‍പിക്കുന്ന മൗലികചിന്തകള്‍ വായനയിലൂടെ അപഗ്രഥിക്കുവാന്‍ അനുവാചകര്‍ക്കാകട്ടെയെന്ന്‌ ആഗ്രഹിക്കുകയാണ്‌. ഡോ. ആന്റണി കരിയില്‍ അനുവാചകസമക്ഷം ആവിഷ്‌കരിക്കുന്ന ചിന്താധാരകള്‍ നാളെയിലേക്കുള്ള കൈചൂണ്ടികളാകുമെന്നതില്‍ സംശയമില്ല.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കനത്ത മഴയെ തുടര്‍ന്ന് എച്ച്ഡിസി പരീക്ഷ മാറ്റി  (5 minutes ago)

നവജാത ശിശുക്കളെ വില്‍ക്കാന്‍ ശ്രമിച്ച കേസില്‍ അന്വേഷണം ഇടുക്കിയിലേക്കും  (12 minutes ago)

സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷം; രക്ഷാപ്രവര്‍ത്തനം ഏകോപിപ്പിച്ച് സര്‍ക്കാര്‍  (21 minutes ago)

ട്രോളുകൾ താങ്ങാനായില്ല! ഒടുവിൽ ഫേസ്ബുക്ക് കമന്റ് ബോക്സ് പൂട്ടി കോഴിക്കോട് കളക്ടർ മുങ്ങി: റെഡ് അലേർട്ടിലും വെല്ലുവിളിച്ച് തുറന്നുപ്രവർത്തിച്ച് ചിന്മയ വിദ്യാലയം...  (1 hour ago)

പൂഞ്ഞാറില്‍ വീടിന് മുകളില്‍ മണ്ണിടിഞ്ഞുവീണ് രണ്ട് മരണം  (1 hour ago)

CLOUD BURST മേഘസ്ഫോടനം  (1 hour ago)

സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷമാകുന്നു; മലപ്പുറത്ത് ഒഴുക്കില്‍പ്പെട്ട് നാലു വയസുകാരന്‍ മരിച്ചു  (1 hour ago)

വിദ്യാർത്ഥികൾ ഉപരിപഠനത്തിനും തൊഴിലിനുമായി വിദേശ രാജ്യങ്ങളിലേക്കും മറ്റ് സംസ്ഥാനങ്ങളിലേക്കും കുടിയേറുന്നത് തടയും; മികച്ച പഠനസൗകര്യങ്ങളും അന്തരീക്ഷവും നാട്ടിൽത്തന്നെ ഒരുക്കുക്കുമെന്ന് മന്ത്രി റോജി.എം. ജ  (1 hour ago)

KSRTC BUS ഇങ്ങനെയുണ്ടോ ഒരു ആത്മാർത്ഥത  (1 hour ago)

31-ാമത് ഐ.എഫ്.എഫ്.കെ എന്‍ട്രികള്‍ ക്ഷണിച്ചു...  (1 hour ago)

പി.എം. ശ്രീ പദ്ധതി; മുഖ്യമന്ത്രിയുടെയും നിലവിലെ വിദ്യാഭ്യാസ മന്ത്രിയുടെയും വാദങ്ങൾ ജനങ്ങളെ വഞ്ചിക്കുന്നതും പൂർണ്ണമായും അസത്യവും; പി.എം. ശ്രീ പദ്ധതി നടപ്പാക്കരുതെന്ന ചോദ്യത്തിന് മറുപടിയുമായി മുൻ മന്ത്  (1 hour ago)

മോട്ടോ പാഡ് 70 ഗ്രൂവ് ടാബ്ലെറ്റ് അവതരിപ്പിച്ച് മോട്ടോറോള; വില 33,999 രൂപ മുതൽ...  (1 hour ago)

RAIN ALERT പ്രളയഭീതിയില്‍ വിറങ്ങലിച്ച് കേരളം:  (1 hour ago)

കുടുംബാരോഗ്യ കേന്ദ്രത്തിന് കവറുകൾ നിർമിച്ചു നല്കി മർകസ് ഗേൾസ് സ്കൂൾ  (1 hour ago)

KARNATAKA എയർപോർട്ടിൽ വന്നിറങ്ങുമ്പോൾ തടയാൻ നിർദ്ദേശം  (1 hour ago)

Malayali Vartha Recommends