Widgets Magazine 

30
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

യേശുക്രിസ്തുവിനെക്കുറിച്ചു പ്രതിപാദിക്കുന്ന 2000 കൊല്ലം പഴക്കമുള്ള പുസ്തകം

02 DECEMBER 2016 03:53 PM IST
മലയാളി വാര്‍ത്ത

ക്രിസ്തുമതത്തിന്റെ ഉത്ഭവവുമായി ബന്ധപ്പെട്ട പുതിയ വെളിപ്പെടുത്തലുകൾ ഉൾപ്പെട്ട പുസ്തകം ജോര്‍ദ്ദാനിലെ ഒരു ഗുഹയില്‍ നിന്നും 2008 ൽ ലഭിച്ചിരുന്നു. ലോഹ പേജുകള്‍ ഒരു വളയത്താല്‍ ചേര്‍ത്ത് കെട്ടിയിരിക്കുന്ന പുസ്തകത്തിനു 2000 വര്‍ഷം പഴക്കമുണ്ടെന്നാണ് ഗവേഷകർ പറയുന്നത്. വാക്കുകളും ചിഹ്നങ്ങളും കൊണ്ട് എഴുത്തപ്പെട്ടിട്ടുള്ള പുസ്തകം വിവര്‍ത്തനം ചെയ്ത വിദഗ്ദ്ധര്‍ പുസ്തകം ക്രിസ്തുവിന്റെ ശിഷ്യന്മാരുടെ കാലത്തുള്ളതാണെന്നും 2000 ലധികം വര്‍ഷം പഴക്കമുണ്ടെന്നും പറയുന്നു.
ക്രിസ്തുവിനെക്കുറിച്ചും ശിഷ്യന്മാരെക്കുറിച്ചും പ്രതിപാദ്യമുള്ള പുസ്തകം ക്രിസ്തുമതം യേശുക്രിസ്തു സ്ഥാപിച്ചതല്ലെന്നും ക്രൈസ്തവ പാരമ്പര്യം ദാവീദ് രാജാവിന്‍റെ കാലം മുതല്‍ തുടങ്ങിയതാണെന്നും പുസ്തകത്തിൽ പറയുന്നുണ്ട്. ആണും പെണ്ണുമായ ഒരു ദൈവത്തെയായിരുന്നു ക്രിസ്തു ആരാധിച്ചിരുന്നതത്രെ .വിശ്വാസികള്‍ ദൈവത്തിന്‍റെ മുഖം ദര്‍ശിച്ചിരുന്നെന്നും പലിശക്കാരെയും മറ്റും ക്രിസ്തുഅടിച്ചോടിച്ചെന്നും ശലോമോന്‍റെ ദേവാലയത്തിലെ ആരാധനകളെ യേശു പരിപോഷിപ്പിച്ചിരുന്നു എന്നും ബൈബിളിൽ പറയുന്നത് പുസ്തകത്തിലെ വെളിപ്പെടുത്തലില്‍ ഉണ്ടെന്നാണ് ചരിത്രകാരന്മാരുടെ കണ്ടെത്തല്‍.
ഇതില്‍ ഒരു പുസ്തകം ഏഴ് മുദ്രകളെ കുറിച്ച് പ്രതിപാദിക്കുന്ന വെളിപാട് പുസ്തകത്തിനോട് സാമ്യമുള്ളതാണ്. എഡി 70 കളില്‍ ജറുസലേമിന്റെ പതനത്തിന് ശേഷം ക്രിസ്ത്യാനികള്‍ പാലായനം ചെയ്ത ജോര്‍ദാന്‍റെ ഉള്‍നാടന്‍ പ്രദേശത്ത് നിന്നും മുമ്പും അനേകം കലാവസ്തുക്കള്‍ കണ്ടെത്തിയിട്ടുണ്ട്.
യേശുക്രിസ്തുവിന്റെ ഒരു ചിത്രവും നല്‍കിയിട്ടുള്ള ഈ പുസ്തകം ഒരു ഗുഹയില്‍ നിന്നും 2008 ല്‍ വടക്കന്‍ ജോര്‍ദാനിലെ ബഡോയിന്‍ ഗോത്ര വര്‍ഗ്ഗക്കാരനാണ് കണ്ടെത്തിയത്. പിന്നീട് ഇത് ഒരു ഇസ്രായേല്‍ ഗോത്രക്കാരന്റെ കയ്യില്‍ എത്തി. 2011 ലാണ് പുസ്തകം കണ്ടെത്തിയ വിവരം ആദ്യം പുറത്തു വരുന്നത്. അതിന് ശേഷം പുസ്തകം അനേകം വിവാദങ്ങളിലൂടെ കടന്നുപോയി.
പുസ്തകം പരിശോധിച്ച അക്കാദമികന്മാര്‍ 1947 ല്‍ കണ്ടെത്തിയ ചാവുകടല്‍ ചുരുളിന്റെ കേന്ദ്രബിന്ദുവാണ് ഇതെന്നാണ് പറയുന്നത്. യേശുക്രിസ്തുവിന്റെ ജീവിതത്തിന്റെ അവസാന ജീവിത കാലത്തെക്കുറിച്ചുള്ള സമകാലീന സംഭവങ്ങളും പുസ്തകത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.
അതേസമയം നിര്‍ണ്ണായകമായ ചില വിവരങ്ങള്‍ അടങ്ങിയതെന്ന് കരുതുന്ന ചില പേജുകള്‍ നഷ്ടമാകുകയും ചെയ്തിട്ടുണ്ട്. ജോര്‍ദ്ദാന്‍റെ തലസ്ഥാനമായ അമ്മാനിലെ പുരാവസ്തു ശേഖരത്തിലാണ് പുസ്തകം സൂക്ഷിച്ചിട്ടുള്ളത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അമേരിക്കൻ ഫെഡറൽ ഗവൺമെന്റിന്റെ ഔദ്യോഗിക ഭരണനിർവ്വഹണ പ്രവർത്തനങ്ങളിൽ ഇനി മുതൽ 'ആർട്ടിഫിഷ്യൽ ഇന്റലിജൻസ്' (AI) എന്ന പദപ്രയോഗത്തിന് പകരം 'സൂപ്പർ ഇന്റലിജൻസ് എന്ന് ഉപയോഗിക്കാൻ നിർദ്ദേശിച്ച് യുഎസ് പ്രസിഡന്റ്  (3 minutes ago)

ഈ നാളുകാർക്ക് ഇന്ന് വലിയ കാര്യസിദ്ധിയും സാമ്പത്തിക പുരോഗതിയും!  (14 minutes ago)

കാര്യവട്ടത്ത് നടന്ന ആദ്യ മത്സരത്തിൽ വെസ്റ്റ് ഇൻഡീസിനെ കശക്കിയെറിഞ്ഞ ഇന്ത്യൻ ക്രിക്കറ്റ് ടീം രണ്ടാം ഏകദിനത്തിലും ജയിച്ച് പരമ്പര സ്വന്തമാക്കാൻ ഇന്ന് ഗോഹട്ടിയിൽ ഇറങ്ങുന്നു....  (37 minutes ago)

സങ്കടക്കാഴ്ചയായി... വെങ്ങാനൂർ പളളിച്ചൽ റൂട്ടിൽ അയ്യങ്കാളി സ്മാരകത്തിന് സമീപം നിയന്ത്രണം വിട്ട ബൈക്ക് വൈദ്യുത തൂണിലിടിച്ച് പിന്നിലിരുന്ന യുവതിയ്ക്ക് ദാരുണാന്ത്യം  (43 minutes ago)

  ആറ്റുകാൽ ഭഗവതി ക്ഷേത്രത്തിലെ 2027ലെ പൊങ്കാല മഹോത്സവം ഫെബ്രുവരി 22ന്...  (1 hour ago)

കുട്ടികളുടെ ആധാർ കാർഡിലെ നിർബന്ധ ബയോമെട്രിക് വിവരങ്ങൾ പുതുക്കുന്നത് ഒരുവർഷത്തേക്കു കൂടി സൗജന്യമാക്കി ആധാർ അതോറിറ്റി  (1 hour ago)

നിയമസഭ അടിച്ചു തകർത്ത് 2. 21 ലക്ഷം രൂപയുടെ നാശനഷ്ടം വരുത്തിയ കേസ്... വിചാരണ നവംബർ 3 ന് തുടങ്ങും, 3 സാക്ഷികൾ ഹാജരാകാനുത്തരവ്  (1 hour ago)

സംസ്ഥാനത്ത് ഇന്നു മുതൽ മഴ വീണ്ടും സജീവമായേക്കുമെന്ന് കാലാവസ്ഥ വകുപ്പിന്റെ വിലയിരുത്തൽ... രണ്ട് ജില്ലകളിൽ   യെല്ലോ അലർട്ട്  (1 hour ago)

ഏഷ്യൻ ഗെയിംസിൽ ഇന്ത്യയ്ക്ക് ആറാം സ്വർണം....വനിതകളുടെ 4× 400 മീറ്റർ റിലേയിലാണ് ഇന്ത്യയുടെ സ്വർണ നേട്ടം  (2 hours ago)

ആ പ്രവചനം അച്ചട്ടായി..! കൺമുന്നിൽ പിളർന്ന് വീടുകൾ വടക്ക് വരളുന്നു, തെക്ക് കൊടും മഴ..! അലറിവിളിച്ച് ഓടി ജനം"  (8 hours ago)

പുതിയ വീടിന്റെ നിർമാണം കാണാതെ വിഷ്ണു.. നെഞ്ചുപൊട്ടി പ്രവാസി..! പാസ്‌പോർട്ടിൽ ദേ ഈ മാറ്റങ്ങൾ അറിഞ്ഞോ..!  (9 hours ago)

FIR ഇടടോ..!കോടതിയിൽ വമ്പൻ നീക്കം..! ED രണ്ടുംകല്പിച്ച്..!പിണറായിയെ ഞെട്ടിച്ച് സതീശൻ..!  (9 hours ago)

സംഘര്‍ഷം തടയാനെത്തിയ വനിതാ ഹെഡ് കോണ്‍സ്റ്റബിള്‍ കൊല്ലപ്പെട്ടു  (9 hours ago)

നിങ്ങളുടെ റിപ്പോർട്ടർ തന്ന സാധനമാ... അരുണിന്റെ നെഞ്ചത്തോട്ട് വെച്ചോ നടുറോഡിൽ ആടിപ്പൊടിച്ച് ടോം ജോസഫ്... ഞെട്ടി അരുൺ  (9 hours ago)

ഫോര്‍ട്ട് കൊച്ചിയിലെ കോഡര്‍ ഹൗസില്‍ തീ പിടിത്തം  (9 hours ago)

Malayali Vartha Recommends