Widgets Magazine
01
Jul / 2025
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

മിസൈല്‍ വുമണ്‍ ഓഫ്‌ ഇന്ത്യ ടെസി തോമസ്‌

05 NOVEMBER 2012 05:05 AM IST
മലയാളി വാര്‍ത്ത.

More Stories...

സ്പാര്‍ക്ക്‌സ് ബിനീത്ത് ദ ആഷസ്' എന്ന കവിതാ സമാഹാരം പ്രകാശനം ചെയ്തു...

കേരള നിയമസഭ അന്താരാഷ്ട്ര പുസ്തകോത്സവ വേദിയിൽ, ഡോ. എംഎസ് ഷബീറിന്റെ പുസ്തക പ്രകാശനം നടന്നു...

ഡോ. പത്മകുമാര്‍ രചിച്ച 'ബയോഹസാഡ്' പ്രകാശനം ചെയ്തു

ഇന്ത്യയെ ചൈന വീണ്ടും പിന്നിൽ നിന്ന് കുത്തി ,ഭീകരനെ സംരക്ഷിച്ച് ചൈന..സാജിദ് മിറിനെ കരിമ്പട്ടികയിൽ ഉൾപ്പെടുത്താനും ആസ്തി മരവിപ്പിക്കൽ, യാത്രാ നിരോധനം, ആയുധ ഉപരോധം എന്നിവയ്‌ക്ക് വിധേയമാക്കാനും അമേരിക്കയും ഇന്ത്യയും നീക്കം നടത്തിയിരുന്നു.ഇന്ത്യ കൊടുംഭീകരനായി മുദ്രകുത്തിയ സാജിദ് മിറിന്റെ തലയ്‌ക്ക് അഞ്ച് ദശലക്ഷം ഡോളറാണ് അമേരിക്ക വിലയിട്ടിരിക്കുന്നത്

ജനിച്ച നാട്ടിൽ തീവ്രഇസ്ലാമിസ്റ്റുകളുടെ യാതൊരു യുക്തിയും ആശയവ്യക്തതയും ഇല്ലാത്ത പൊട്ടകഥ വിശ്വസിച്ചില്ല എന്ന ഒറ്റ കാരണത്താൽ ആട്ടിയോടിക്കപ്പെട്ട സ്ത്രീകളും കുട്ടികളും അടങ്ങുന്ന കശ്മീർ പണ്ഡിറ്റുകൾ, കശ്മീർ താഴ്‌വരയുടെ യഥാർത്ഥ അവകാശികൾ. അയ്യായിരം വര്ഷത്തെ ലിഖിതമായ ചരിത്രവും അതിസമ്പന്ന സാംസ്കാരിക പൈതൃകവും ഉള്ളവർ . രാജ്യത്തിന് മൂന്ന് പ്രധാനമന്ത്രിമാരെ സംഭാവന ചെയ്ത പണ്ഡിറ്റ് സമുദായക്കാർ.... ആരും ആരും അറിയാത്ത കഥ

മുന്‍ രാഷ്‌ട്രപതികൂടിയായ എ.പി.ജെ. അബ്‌ദുള്‍കലാമാണ്‌ മിസൈല്‍ മാന്‍ ഓഫ്‌ ഇന്ത്യ എന്നറിയപ്പെടുന്നത്‌. എന്നാല്‍, മിസൈല്‍ വുമണ്‍ ഓഫ്‌ ഇന്ത്യ എന്ന്‌ ഒരു മലയാളിയെ ലോകം ഇന്നു വിളിക്കുന്നു. ആലപ്പുഴ സ്വദേശിനിയായ ടെസി തോമസാണ്‌ ആ വനിതാരത്‌നം. രാജ്യത്തിന്റെ ഭൂഖണ്ഡാന്തര ബാലിസ്റ്റിക്‌ മിസൈലായ അഗ്നി-5 വിജയകരമായി പരീക്ഷിച്ചതിലൂടെ അതിനു ചുക്കാന്‍ പിടിച്ച ടെസി ലോകശ്രദ്ധയിലേക്കുയര്‍ന്നു കഴിഞ്ഞു. ബഹുഭൂരിപക്ഷം മേഖലകളിലും സ്‌ത്രീപ്രാതിനിധ്യം പുരുഷന്മാരോടൊപ്പമെത്തിയിരിക്കുന്ന ഈ കാലത്തും ശാസ്‌ത്രമേഖലയില്‍, പ്രത്യേകിച്ചും ബഹിരാകാശ-മിസൈല്‍ പരീക്ഷണ മേഖലകളില്‍ സ്‌ത്രീപ്രാതിനിധ്യം തുലോം കുറവാണ്‌. ആ പശ്ചാത്തലത്തിലാണു ഒരു മിസൈല്‍ പദ്ധതിയുടെ പ്രോജക്‌ട്‌ ഡയറക്‌ടറായി ടെസി തോമസിന്റെ രംഗപ്രവേശം. പ്രതിരോധ ഗവേഷണ വികസന സംഘടന (ഡി.ആര്‍.ഡി.ഒ.)യിലെ 250 ശാസ്‌ത്രജ്ഞരില്‍ സ്‌ത്രീകളുടെ എണ്ണം കേവലം മുപ്പതു മാത്രം. ടെസ്സി അവിടെ ചേരുന്ന കാലത്ത്‌ ഇതിലും പരിതാപകരമായിരുന്നു സ്‌ത്രീ പ്രാതിനിധ്യം. അഞ്ചു ശാസ്‌ത്രജ്ഞകള്‍ മാത്രം. രാജ്യത്തെ സ്‌ത്രീസമൂഹത്തിനു ടെസിയുടെ നേട്ടത്തില്‍ പ്രത്യേകം അഭിമാനിക്കാം. തൃശൂര്‍ എഞ്ചിനീയറിംഗ്‌ കോളജില്‍ നിന്നു ബി.ടെക്‌ പാസ്സായ ടെസി 1985ല്‍ ഡി.ആര്‍.ഡി.ഒയില്‍ ചേര്‍ന്നു. പൂനെയിലെ ഇന്‍സ്റ്റിറ്റിയൂട്ട്‌ ഓഫ്‌ ആര്‍മമെന്റ്‌ ടെക്‌നോളജിയില്‍ നിന്നും എം.ടെക്കും കരസ്ഥമാക്കി. 1988 മുതല്‍ ഡി.ആര്‍.ഡി.ഒയില്‍ സ്റ്റാഫ്‌ മെമ്പറായി പ്രവര്‍ത്തിച്ചുവരുന്നു. മിസൈലുകളുടെ രൂപകല്‌പനയിലാണു ടെസി പ്രാഗല്‌ഭ്യം തെളിയിച്ചത്‌. എ.പി.ജെ. അബ്‌ദുള്‍ കലാമിനൊപ്പം പ്രവര്‍ത്തിക്കുവാനും ടെസിക്ക്‌ അവസരം ലഭിച്ചു. മൂവായിരം കി.മീ. ദൂരപരിധിയുള്ള അഗ്നി-3 മിസൈല്‍ പദ്ധതിയുടെ അസോസിയേറ്റ്‌ പ്രോജക്‌ട്‌ ഡയറക്‌ടറായിരുന്ന ടെസി, അഗ്നി-4 പദ്ധതിയുടെ ഡയറക്‌ടറായി. 2011ല്‍ വിജയകരമായി പൂര്‍ത്തിയാക്കിയ ആ ദൗത്യത്തിനുശേഷമാണ്‌ അഗ്നി-5ന്റെ നേതൃത്വം ഏറ്റെടുത്തത്‌. അതും ഈ ഏപ്രില്‍ 19നു പ്രശംസാവഹമായി പൂര്‍ത്തിയാക്കി. ഒറീസ സ്വദേശിയും ഇന്ത്യന്‍ നേവിയില്‍ എന്‍ജിനീയറുമായ സരോജ്‌കുമാറാണു ടെസിയുടെ ഭര്‍ത്താവ്‌. ഇവര്‍ക്ക്‌ ഒരു മകന്‍. എന്‍ജിനീയറിംഗ്‌ വിദ്യാര്‍ത്ഥിയായ തേജസ്‌.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മെഡിക്കല്‍ ബോര്‍ഡ് ഇന്ന് രാവിലെ യോഗം ചേരും...  (8 minutes ago)

22 സാക്ഷികളെ വിസ്തരിക്കുകയും 14 രേഖകളും 4 തൊണ്ടിമുതലുകളും കോടതി തെളിവില്‍ സ്വീകരിക്കുകയും ചെയ്തു  (19 minutes ago)

റവാഡ ചന്ദ്രശേഖര്‍ പൊലീസ് മേധാവിയുടെ ബാറ്റണ്‍ സ്വീകരിച്ച് ചുമതല ഏറ്റെടുത്തു  (29 minutes ago)

സങ്കടക്കാഴ്ചയായി... കെട്ടിടത്തിന് മുകളില്‍ നിന്ന് വീണ് മലയാളിക്ക് ദാരുണാന്ത്യം  (39 minutes ago)

അതിശക്തമായ മഴയും കാറ്റും വീശിയടിച്ചു.... ലാന്‍ഡ് ചെയ്യുന്നതിനിടെ വിമാനം.....  (47 minutes ago)

ദമ്പതിമാര്‍ സഞ്ചരിച്ച സ്‌കൂട്ടറില്‍ ബസ്സിടിച്ച്....  (1 hour ago)

വീട്ടമ്മയ്ക്കു ദാരുണാന്ത്യം...  (1 hour ago)

യുഎസിന്റെ നീക്കം സിറിയയെ സമാധാനത്തിന്റെ പാതയിലേക്ക് നയിക്കുമെന്ന്  (1 hour ago)

കെഎസ്ആര്‍ടിസി ബസുകളില്‍ പുതിയ സംവിധാനം സ്ഥാപിച്ച് തുടങ്ങി  (12 hours ago)

ഇന്ത്യയിലെത്തിയ പാക്കിസ്ഥാന്‍ ദമ്പതികള്‍ക്ക് മരുഭൂമിയിലെ കനത്ത ചൂടില്‍ ദാരുണാന്ത്യം  (12 hours ago)

സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തില്‍ പ്രതി കുടുങ്ങി  (13 hours ago)

ഈരാറ്റുപേട്ടയില്‍ ദമ്പതികളുടെ ആത്മഹത്യയ്ക്ക് പിന്നില്‍ ബ്ലേഡ് മാഫിയ  (13 hours ago)

ഗവര്‍ണറുടെ സുരക്ഷയ്ക്കായി ആവശ്യപ്പെട്ട പൊലീസ് ഉദ്യോഗസ്ഥരുടെ പട്ടിക റദ്ദാക്കി സംസ്ഥാന സര്‍ക്കാര്‍  (14 hours ago)

ദമ്പതികൾക്ക് സാമ്പത്തിക പ്രശ്നങ്ങളെന്ന് സൂചന; ദമ്പതികളുടെ കൈകൾ സിറിഞ്ച് ടേപ്പ് ഉപയോഗിച്ച് കെട്ടിയ നിലയിൽ: ആ വീട്ടിൽ സംഭവിച്ചത് ...  (14 hours ago)

മൊബൈൽ മോഷണ കേസിൽ റെയിൽവേ പോലീസ് പിടികൂടിയ പ്രതി ജയിൽ ചാടി : ഇതര സംസ്ഥാന തൊഴിലാളി ആയ പ്രതി രക്ഷപെട്ടത് കോട്ടയം ജില്ലാ ജയിലിൽ നിന്ന്  (15 hours ago)

Malayali Vartha Recommends