Widgets Magazine
06
Sep / 2025
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഓണ പരിപാടി കഴിഞ്ഞ് മടങ്ങുന്നതിനിടെ കൃഷി മന്ത്രി പി പ്രസാദിന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സ തേടി....


ഇന്ത്യയില്‍ നിന്നുള്ള കയറ്റുമതിക്കാര്‍ക്ക് സമാശ്വാസ പാക്കേജ് കൊണ്ടുവരുമെന്ന് കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍....


ഓണം വാരാഘോഷം: ഡ്രോണ്‍ ലൈറ്റ് ഷോ ഇന്ന് മുതല്‍; യൂണിവേഴ്സിറ്റി സ്റ്റേഡിയം സെപ്റ്റംബര്‍ 5 മുതല്‍ 7 വരെ...


പ്രിൻസിന്റെ സ്ഥാപനങ്ങളിൽ ഓണാഘോഷപരിപാടികൾ നടത്താനിരിക്കെ പടികടന്നെത്തിയ ദുരന്തം...


റീ പോസ്റ്റ്മോർട്ടത്തിൽ കഴുത്ത് ഞെരിഞ്ഞ് മരിച്ചുവെന്ന കണ്ടെത്തൽ; അതുല്യയുടെ മരണം കൊലപാതകമാണെന്ന കുടുംബത്തിന്റെ ആരോപണം ബലപ്പെടുന്നു: ശരീരത്തിൽ 46 മുറിവുകൾ: പലതും മരിക്കുന്നതിന് മണിക്കൂറുകൾ മുമ്പുള്ളതും, ഒരാഴ്ച വരെ മാത്രം പഴക്കമുള്ളതും...

ഒത്തുകുടിച്ചാല്‍ സമുദ്രവും വറ്റും

21 NOVEMBER 2012 04:47 AM IST
പഞ്ചതന്ത്രം (വിഷ്‌ണുശര്‍മന്‍)

``ശത്രുവിന്റെ കരുത്ത്‌ അറിഞ്ഞുവേണം എതിരിടാന്‍. അല്ലെങ്കില്‍ തറ പറ്റും. ഒരിക്കല്‍ കുളക്കോഴി സമുദ്രത്തെ വെല്ലുവിളിച്ചു. എന്നിട്ടെന്തായി? പറയാം കേട്ടോളൂ''- ദമനകന്‍ കഥ പറഞ്ഞുതുടങ്ങി.

പൂവന്‍ കുളക്കോഴിയും പിടയും സമുദ്രതീരത്താണു താമസിച്ചിരുന്നത്‌. മുട്ടയ്‌ക്കു കാലമായപ്പോള്‍ പിട പറഞ്ഞു: ഏയ്‌ എന്റെ പൂവാ. എനിക്കു മുട്ടയ്‌ക്കു കാലമടുത്തു തുടങ്ങി. മുട്ടയിടാന്‍ സുരക്ഷിത സ്ഥലം കണ്ടുപിടിക്കണമല്ലോ.
പൂവന്‍ കുളക്കോഴി അതത്ര കാര്യമായെടുത്തില്ല. അവന്‍ പറഞ്ഞു: നമ്മളപ്പനപ്പൂപ്പന്മാരായിട്ട്‌ ഈ സമുദ്രതീരത്തുതന്നെയാ വാസം. അവരും ഈ തീരത്തു തന്നെയാ മുട്ടയിട്ടു വിരിയിച്ചത്‌. ഇനിയെന്തിനാ വേറൊരു സ്ഥലം? നീയും ഈ തീരത്തു തന്നെ മുട്ടയിട്ടോളൂ.
ഇതുകേട്ടു പിടയ്‌ക്കു പേടിയായി. അവള്‍ പറഞ്ഞു: അയ്യോ! ഈ തീരത്തോ? എപ്പോഴാണു തിരയടിച്ചു കയറുന്നതെന്നാര്‍ക്കറിയാം. തിരയില്‍പെട്ടാല്‍ നമ്മുടെ കുഞ്ഞുങ്ങളെല്ലാം ഒഴുകിപ്പോകും.''
പിടയുടെ വര്‍ത്തമാനം പൂവനു തീരെ ഇഷ്‌ടപ്പെട്ടില്ല. അവന്‍ പറഞ്ഞു. പോകാന്‍ പറ, തിരയോ? കളി എന്നോടോ? സര്‍പം സൂക്ഷിക്കുന്ന മാണിക്യം തട്ടിയെടുക്കാന്‍ ആര്‍ക്കാ ധൈര്യം? ഞാന്‍ സമുദ്രത്തെ വെല്ലുവിളിക്കുന്നു. ചുണയുണ്ടെങ്കില്‍ എന്റെ പിട ഇടുന്ന മുട്ടകള്‍ ഒഴുക്കിക്കൊണ്ടുപോകാന്‍ വരട്ടെ, അപ്പോള്‍ കാണാം!
പൂവന്റെ വീമ്പുകേട്ട്‌ പിട പറഞ്ഞു: വെറുതെ വീമ്പിളക്കേണ്ട. ആന ചിന്നം വിളിക്കുന്നതു കേട്ടു കൊതുകു മൂളിയിട്ടെന്തു കാര്യം.
അപ്പോഴേക്കും ശക്തമായൊരു തിര കരയിലേക്കടിച്ചുകയറി. അതുകണ്ടു പേടിച്ചു കുളക്കോഴി കുടുംബം അവിടെ നിന്നും പറന്നുപൊങ്ങി. പിട പറഞ്ഞു: കണ്ടോ ഇപ്പോഴേ സമുദ്രം നമ്മെ നോട്ടമിട്ടുകഴിഞ്ഞു. ശത്രുവിന്റെ ശക്തിയറിയാതെ ശത്രുവിനെ നേരിടുന്നവന്‍ തീയെക്കണ്ടു പറന്നെത്തുന്ന ഈയല്‍ പോലെ കരിഞ്ഞുവീഴും.
പൂവന്‍ കുളക്കോഴിക്ക്‌ ഇത്‌ തീരെ രസിച്ചില്ല. അവന്‍ പറഞ്ഞു.ഉത്സാഹമാണു പ്രധാനം. ഉത്സാഹമുള്ളവന്‍ ഏതു വമ്പനെയും തോല്‌പിക്കും. ചെറിയ തോട്ടിക്കു വലിയ ആന വശപ്പെടുന്നു. ഏതു കൂരിരുട്ടിനെയും അകറ്റുന്നതാണ്‌ ഒരു ചെറുവെളിച്ചം. അതുപോലെ എന്റെ കൊക്കുകൊണ്ടു ഞാന്‍ ഈ സമുദ്രം മുഴുവന്‍ കുടിച്ചു വറ്റിക്കും.
അവര്‍ തമ്മില്‍ സംവാദം തുടര്‍ന്നു. പിട പറഞ്ഞു:എന്റെ പ്രിയന്‍ ഒരു കാര്യം മനസ്സിലാക്കണം. ഗംഗപോലുള്ള മഹാനദികള്‍ ഒഴുകിക്കൂടുന്നതാണു സമുദ്രം. ഈ പാരാവാരം മുഴുവന്‍ കുടിച്ചുതീര്‍ക്കുകയോ? പിടയ്‌ക്കു സംശയം തീര്‍ന്നില്ല. പൂവന്‍ അവളെ സമാധാനിപ്പിച്ചുകൊണ്ടു പറഞ്ഞു.
അക്ഷീണപ്രയത്‌നം ഫലം തരുമെന്നു നിനക്കറിയാമല്ലോ. ഞാന്‍ അക്ഷീണം പ്രയത്‌നിക്കും. നോക്കിക്കോളൂ.
തന്റെ പ്രിയന്‍ പിന്മാറാനുള്ള ഭാവമില്ലെന്നു കണ്ടപ്പോള്‍ പിട പറഞ്ഞു: നമ്മുടെ ചങ്ങാതിമാരായ പക്ഷികളെയെല്ലാം വിളിക്കാം. ചെറുപക്ഷികളാണെങ്കിലും കുറെപ്പേര്‍ ചേര്‍ന്നാല്‍ വലിയൊരു ശക്തിയാകും. വളരെ ചെറിയ അനേകം നാരുകള്‍ പിരിച്ചുണ്ടാക്കുന്ന വടം കൊണ്ട്‌ ആനയെപ്പോലും തളയ്‌ക്കുന്നുണ്ടല്ലോ.
അതെയതെ- പൂവനും അനുകൂലിച്ചു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പുതിയ വാഹനമോ, വീടോ സ്വന്തമാക്കാനുള്ള ആഗ്രഹങ്ങൾ  (5 minutes ago)

മുന്‍ സൈനികന്‍ സ്‌കൂട്ടറിടിച്ച് മരിച്ചു  (18 minutes ago)

റെക്കോര്‍ഡ് വില്‍പ്പനയുമായി മില്‍മ.  (28 minutes ago)

60 കിലോമീറ്റര്‍ വരെയും വേഗതയില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത  (31 minutes ago)

കുട്ടികള്‍ക്കൊപ്പം കളിച്ചുകൊണ്ടിരിക്കെ ഹൃദയാഘാതം...  (40 minutes ago)

കൊല്ലം സെയ്‌ലേഴ്‌സും കൊച്ചി ബ്ലൂ ടൈഗേഴ്‌സും ഏറ്റുമുട്ടും...  (1 hour ago)

....കേരളത്തില്‍ തെളിഞ്ഞ കാലാവസ്ഥയാണെങ്കില്‍ ഗ്രഹണം പൂര്‍ണമായി ആസ്വദിക്കാനാകും  (1 hour ago)

പി പ്രസാദിന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രിയില്‍.....  (1 hour ago)

അധിക തീരുവ പ്രഹരം മറികടക്കാനായി ഇന്ത്യയില്‍ നിന്നുള്ള കയറ്റുമതിക്കാര്‍ക്ക്  (1 hour ago)

മുംബൈയില്‍ ചാവേറാക്രമണ ഭീഷണി  (9 hours ago)

43കാരിയുടെ ഹണിട്രാപ്പില്‍ കുടുങ്ങിയത് 37കാരനായ യുവാവ്  (9 hours ago)

കൈക്കൂലി പണവുമായി ആര്‍ടി ഓഫീസ് ഉദ്യോഗസ്ഥന്‍ വിജിലന്‍സ് പിടിയില്‍  (10 hours ago)

വന്ദേഭാരത് സ്ലീപ്പര്‍ ട്രെയിന്‍ ഒരു മാസത്തിനകം ഓടിത്തുടങ്ങും  (11 hours ago)

കളിക്കുന്നതിനിടെ ഹൃദയാഘാതത്തെ തുടര്‍ന്ന് 10 വയസ്സുകാരന് ദാരുണാന്ത്യം  (12 hours ago)

തിരുവനന്തപുരത്ത് പൂക്കടയില്‍ തര്‍ക്കത്തിനിടെ ഒരാള്‍ക്ക് കുത്തേറ്റു  (12 hours ago)

Malayali Vartha Recommends