Widgets Magazine
28
Jul / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സുപ്രീംകോടതി മുൻ ജസ്റ്റിസ് സിറിയക് ജോസഫ് കോം ഇന്ത്യ ഗ്രീവൻസ് കൗൺസിൽ ചെയർമാൻ; വേണു രാജാമണി ഐഎഫ്എസ്, ഡോ. ജോർജ് ഓണക്കൂർ, ജോർജ് കള്ളിവയലിൽ എന്നിവർ അംഗങ്ങൾ


ചൊവ്വാ ഗ്രഹത്തിന്റെ അപൂർവ്വ സ്വാധീനം: ഈ രാശിക്കാർ നാളെ തികഞ്ഞ ജാഗ്രത പാലിക്കുക!


സംസ്ഥാനത്ത് സ്വർണവിലയിൽ വർദ്ധനവ്.... പവന് 680 രൂപയുടെ വർദ്ധനവ്


ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട തീവ്ര ന്യൂനമർദ്ദത്തിന്റെ സ്വാധീനം... സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം... ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്


മറ്റൊരു പ്രതിസന്ധി... കപ്പൽ ആക്രമിച്ച യുക്രെയ്നിന് ഇറാന്റെ മുന്നറിയിപ്പ്; രണ്ടുദിവസമായി യുഎസ് ആക്രമണങ്ങളില്ല; പ്രത്യാക്രമണങ്ങൾ നിർത്തിവച്ചെന്ന് ഇറാൻ

ഒരുകാലത്തെ പ്രതാപനഗരങ്ങൾ..ഇന്നത് പ്രേത നഗരങ്ങൾ... ഇവയുടെ നാശത്തിന്റെ കാരണം എന്ത്..ഉപേക്ഷിക്കപ്പെട്ട നഗരങ്ങളുടെ ഞെട്ടിക്കുന്ന കാഴ്ചകൾ

23 JANUARY 2020 04:21 PM IST
മലയാളി വാര്‍ത്ത

ജോർദാനിലെ പെട്രയും, കംബോഡിയയിലെ അങ്കോർ വാട്ടും, പെറുവിലെ മച്ചു പിച്ചുവുമെല്ലാം വിനോദസഞ്ചാരികളുടെ പ്രിയപ്പെട്ട നഗരങ്ങളാണ്. ഒരിക്കൽ ഒരു വലിയ സംസ്കാരത്തിൻ്റെ പാതയിൽ തലയുയർത്തി നിന്ന ഇതിഹാസ പ്രദേശങ്ങളായിരുന്നു ഇവ. ലോകത്തിലെ ഏറ്റവും നിഗൂഢത നിറഞ്ഞ ഉപേക്ഷിക്കപ്പെട്ട സ്ഥലങ്ങള്‍ ആണ് ഇവയൊക്കെ. ഇപ്പോൾ ഇവ പ്രേത നഗരങ്ങളാണ്. നിഗുഢതകൾ ഏറെ നിറഞ്ഞ ഇരുണ്ട പ്രദേശങ്ങൾ. പക്ഷേ, അവ മാത്രമല്ല കാലത്തിൻ്റെ കുത്തൊഴുക്കിൽ ഒലിച്ചുപോയിട്ടുള്ള നഗരങ്ങൾ ഇന്നും ബാക്കിപത്രമായി നിലനിൽക്കുന്നുണ്ട്. ഭൂപടത്തിൽ അവ മാഞ്ഞുപോയെങ്കിലും, അതിൻ്റെ അവശിഷ്ടങ്ങൾ ഇന്നും കഴിഞ്ഞുപോയ കാലത്തെ ഓർമ്മിപ്പിച്ചുകൊണ്ട് നിലനിൽക്കുന്നു.

ജപ്പാനിലെ ഹാഷിമ ദ്വീപാണ് ഇവയിലൊന്ന്. നാഗസാക്കിക്ക് പുറത്ത് സ്ഥിതിചെയ്യുന്ന 16 ഏക്കർ വിസ്തൃതിയുള്ള ഈ ദ്വീപ് ഒരുകാലത്ത് ലോകത്തിലെ ഏറ്റവും കൂടുതൽ ജനസാന്ദ്രതയുള്ള നഗരമായിരുന്നു. നാഷണൽ ജിയോഗ്രഫിക്കിൻ്റെ കണക്കനുസരിച്ച്, ഇരുപതാം നൂറ്റാണ്ടിൻ്റെ ആദ്യ പകുതിയിൽ അയ്യായിരത്തിലധികം പേര് ഈ ദ്വീപിൽ വസിച്ചിരുന്നു. കടലിനടിയിലെ കൽക്കരി ഖനനം ചെയ്യാനായി മിത്സുബിഷി കോർപ്പറേഷനാണ് ഈ നഗരത്തെ വികസിപ്പിച്ചെടുത്തത്. 1974 വരെ ഇത് വളരെ തിരക്കേറിയ പ്രദേശമായിരുന്നു . കൽക്കരിയെ മറികടന്ന്, ലോകത്തിലെ പ്രിയപ്പെട്ട ഊർജ്ജ സ്രോതസ്സായി പെട്രോളിയം മാറിത്തുടങ്ങിയപ്പോൾ നഗരത്തിൻ്റെ നാശവും ആരംഭിക്കുകയായിരുന്നു. തുടർന്ന് നഗരവാസികളെല്ലാം അവിടം വിടാൻ ആരംഭിച്ചു. അവസാനം ദ്വീപ് സ്ഥിരമായി അടച്ചു പൂട്ടേണ്ട സ്ഥിയിലെത്തി. 2012 ജെയിംസ് ബോണ്ട് ചിത്രമായ “സ്കൈഫാൾ” പശ്ചാത്തലമായത് ഈ അനാഥ നഗരമായിരുന്നു.

ഇറാഖിലെ ഉർ ആണ് ലോകത്തിലെ മറ്റൊരു ഭയാനക നഗരം. 3800 ബി.സിയിൽ സ്ഥാപിതമായ ഉർ ഒരു കാലത്ത് സുമേറിയൻ സാമ്രാജ്യത്തിലെ ഏറ്റവും ശക്തവും ജനസംഖ്യയുള്ളതുമായ പ്രദേശമായിരുന്നു. കനാനിലേക്കു പോയ അബ്രഹാമിൻ്റെ വസതിയായി ഈ നഗരത്തെ ബൈബിളിൽ പരാമർശിക്കപ്പെടുന്നുമുണ്ട്. അവശിഷ്ട്ടങ്ങൾ മാത്രമായി ഒരുകാലത്ത് 80,000 പേർ താമസിച്ചിരുന്ന ഈ നഗരം ഇന്നും അവശേഷിക്കുന്നു.

പെറുവിലെ ചാൻ ചാൻ ആണ് മറ്റൊരു ഉപേക്ഷിക്കപ്പെട്ട നഗരം. അറുനൂറ് വർഷം മുമ്പ്, അമേരിക്കയിലെ ഏറ്റവും വലിയ മഹാനഗരമായിരുന്നു ഇത്. സങ്കീർണ്ണമായ രൂപകൽപ്പനകളോടെ നിർമ്മിച്ച ഈ സ്ഥലം ചിമോ നാഗരികതയുടെ തലസ്ഥാനമായിരുന്നു. എ ഡി 850 മുതൽ 1470 വരെ നീണ്ടുനിന്ന ചാൻ ചാൻ, പുതുയുഗത്തിലെ ആദ്യത്തെ യഥാർത്ഥ എഞ്ചിനീയറിംഗ് സൊസൈറ്റിയായാണ് വിശേഷിപ്പിക്കപ്പെടുന്നത്. ഇന്ന് കാലാവസ്ഥ വ്യതിയാനവും, മഴയും കാരണം മണ്ണുകൊണ്ട് നിർമ്മിച്ച ആ അത്ഭുത നിർമ്മിതികൾ നാശത്തിൻ്റെ വക്കിലെത്തി നിൽക്കുകയാണ്.

നമീബ് മരുഭൂമിയുടെ നടുവിലായി സ്ഥിതിചെയ്യുന്ന കോൾമാൻസ്‌കോപ്പ് ആണ് മറ്റൊരു പ്രേത നഗരം. വജ്രങ്ങൾ കണ്ടെത്തിയതിനുശേഷം ഇരുപതാം നൂറ്റാണ്ടിൻ്റെ തുടക്കത്തിലാണ് ഈ നഗരം നിർമ്മിക്കപ്പെടുന്നത്. തുടർന്ന് കോൾമാൻസ്‌കോപ്പ് ലോകത്തിലെ 10% വജ്രങ്ങളും ഉത്പാദിപ്പിക്കുന്ന നഗരമായി മാറി. ഈ നഗരത്തിന്റെ തെക്ക് ഭാഗത്ത് എളുപ്പത്തിൽ ഖനനം ചെയ്തെടുക്കാൻ സാധിക്കുന്ന വജ്രങ്ങൾ കണ്ടെത്തിയിരുന്നു. ഇത് ലോകശ്രദ്ധ അവിടേക്ക് തിരിയാൻ കാരണമായി മാറി . 1956 ആയപ്പോഴേക്കും നഗരം പൂർണമായി വിജനമായി തീർന്നു.

ഉക്രെയ്നിലെ പ്രിപ്യറ്റ് ആണ് മറ്റൊന്ന്. 1986 -ലെ ചെർണോബിൽ ആണവ സ്ഫോടനത്തിൽ ആണ് പ്രീപ്യാത്ത് പട്ടണം നശിച്ചത്. ചെർണോബിലെ ന്യൂക്ലിയർ പവർ പ്ലാന്റിലെ നാലാം നമ്പർ ആണവ റിയാക്ടറിൽ നടന്ന ഒരു ആണവ അപകടമാണ് ഈ നഗരത്തിന്റെ നാശത്തിന് കാരണം. ചരിത്രത്തിലെ ഏറ്റവും ഭീകരമായ ആണവ ദുരന്തമായി ആണ് ഇത് കണക്കാക്കപ്പെടുന്നത്. ഒരുകാലത്ത് 50,000 ആളുകൾ താമസിച്ചിരുന്ന ഈ നഗരം ഇപ്പോൾ പൂർണമായും ഉപേക്ഷിക്കപ്പെട്ട നിലയിലാണ്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഡല്‍ഹി ജന്തര്‍ മന്തറില്‍ വിദ്യാര്‍ഥികള്‍ നടത്തുന്ന പ്രക്ഷോഭത്തിന് പിന്തുണച്ച് മലയാളം താരങ്ങളും  (4 hours ago)

ജീവനക്കാരുടെ ശുചിമുറിയില്‍ ഒളിക്യാമറ സ്ഥാപിച്ച ഡോക്ടര്‍ക്ക് തടവുശിക്ഷ  (4 hours ago)

കേന്ദ്ര മന്ത്രി രാജിവെച്ചതിന് പിന്നാലെ കോക്രോച്ച് സമരത്തെ പ്രതികൂലിച്ച പേളീ മാണിക്കെതിരെ സോഷ്യല്‍ മീഡിയ  (4 hours ago)

വഞ്ചിയൂരില്‍ വിശാഖിനെ കൊലപ്പെടുത്താന്‍ ഉപയോഗിച്ച ആയുധങ്ങള്‍ കണ്ടെത്തി  (4 hours ago)

പി.എസ്. പ്രശാന്തിനെയും എ. അജികുമാറിനെയും കസ്റ്റഡിയില്‍ വാങ്ങാന്‍ എസ്.ഐ.ടി ഇന്ന് അപേക്ഷ നല്‍കും  (4 hours ago)

പൃഥിരാജ് നായകനാകുന്ന 'ഖലീഫ ' ആഗസ്റ്റ് 20ന് റിലീസ്  (4 hours ago)

വ്യാജവാര്‍ത്ത നല്‍കിയ സംഭവത്തില്‍ മാധ്യമങ്ങള്‍ക്ക് പി.കെ ശ്രീമതിയുടെ വക്കീല്‍ നോട്ടീസ്  (5 hours ago)

പ്ലാസ്റ്റിക് നോട്ടുകള്‍ പുറത്തിറക്കാനുള്ള ആര്‍ബിഐയുടെ നിര്‍ദേശത്തിന് കേന്ദ്രധനമന്ത്രാലയത്തിന്റെ അംഗീകാരം  (6 hours ago)

കെട്ടിടത്തിന്റെ അനുമതിക്കായി കൈക്കൂലി വാങ്ങിയ തൊടുപുഴ നഗരസഭാ എഞ്ചിനീയര്‍ പിടിയില്‍  (6 hours ago)

നീറ്റ് പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട് നടത്തിയ സമരരംഗത്തുണ്ടായിരുന്നവരെ പൊലീസ് വേട്ടയാടുന്നുവെന്ന് കോക്രോച്ച് ജനതാ പാർട്ടി  (8 hours ago)

നിലകേണിയെ ഇറക്കിയത് വെറുതെയല്ല..! പാറ്റകളെ ചതക്കാൻ മോദി... ഞെട്ടി രാഹുൽ 48 മണിക്കൂറിനുള്ളിൽ.  (8 hours ago)

ഒരടി തോറ്റു..മോദി പതുങ്ങിയത് വെറുതെയല്ല...! ദേ ഈ ബുദ്ധി..! അടുത്ത മാസം രാജ്യത്ത് ഈ മാറ്റങ്ങൾ എല്ലാം ഉടൻ അറിയാം..!  (8 hours ago)

SFI പ്രവർത്തകന്റെ കരണത്തടിച്ച് DYFI; കൂട്ടയടിയിൽ പ്രസിഡന്റിനും പരിക്കേറ്റ് ആശുപത്രിയിൽ..! അടങ്ങാത്ത പക... കേസ്..!"  (9 hours ago)

അമേരിക്കൻ പട്ടാളത്തെ വിളിപ്പിച്ച് ട്രംപ്.യുദ്ധാന്ത്യം കലാശക്കൊട്ട് പേടിച്ച് ഇറാൻ ഇറാനികളുടെ അന്ത്യം  (9 hours ago)

"പാറ്റകളെ ചതക്കാൻ മോദി നിലകേണിയെ ഇറക്കിയത് വെറുതെയല്ല..! അസ്ത്രം കണ്ട് ഞെട്ടി രാഹുൽ..! 48 മണിക്കൂറിനുള്ളിൽ..  (9 hours ago)

Malayali Vartha Recommends