Widgets Magazine
16
Sep / 2025
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അറബ് ഇസ്ലാമിക രാജ്യങ്ങളുടെ ഉച്ചകോടിയിൽ ഇസ്രായേലിനെ നിയന്ത്രിക്കാൻ അമേരിക്ക 'സ്വാധീനം ഉപയോഗിക്കണമെന്ന്' ഗൾഫ് രാജ്യങ്ങൾ


ഭരണപക്ഷം ആഞ്ഞടിക്കും... രാഹുല്‍ മാങ്കൂട്ടത്തില്‍ ഇന്ന് സഭയില്‍ വരാന്‍ സാധ്യത കുറവ്; താന്‍ എന്നും പാര്‍ട്ടിക്ക് വിധേയന്‍, പാര്‍ട്ടിയെ ധിക്കരിച്ചല്ല സഭയിലെത്തിയതെന്ന് പ്രതികരണം


ദ്വാരപാലക ശില്‍പങ്ങളിലെ സ്വര്‍ണം പൂശിയ ചെമ്പുപാളികള്‍ അറ്റകുറ്റ പണിക്കായി ചെന്നൈയിലേക്കു കൊണ്ടുപോയ സംഭവത്തില്‍ സംശയവും കടുത്ത അതൃപ്തിയും പ്രകടിപ്പിച്ച് ഹൈക്കോടതി....അറ്റകുറ്റപ്പണികള്‍ തീര്‍ത്ത് വേഗം തിരിച്ചെത്തിക്കാനും കോടതി നിര്‍ദേശം


സ്റ്റേഷനുകളിലെ മനുഷ്യാവകാശ ലംഘനങ്ങള്‍ തടയുക ലക്ഷ്യം... എ.ഐ നിയന്ത്രിത കണ്‍ട്രോള്‍ റൂമുകള്‍ സ്ഥാപിക്കാന്‍ നിര്‍ദ്ദേശം നല്‍കുമെന്ന് സുപ്രീംകോടതി


ഇനിയങ്ങോട്ട് വില്ലൻ സതീശനോ.. മണ്ഡലത്തിൽ സജീവമാകാനാണ് രാഹുലിന്റെ നീക്കം...വിവാദങ്ങൾക്ക് ശേഷം രാഹുൽ ഇതുവരെ പാലക്കാട് പോയിട്ടില്ല.. നടപടി സ്വീകരിക്കാൻ പല നേതാക്കളും മുറവിളി കൂട്ടിയിരുന്നു..

കുടക് : ഇന്ത്യയുടെ സ്‌കോട്ട് ലാന്‍ഡ്

12 OCTOBER 2019 01:29 PM IST
മലയാളി വാര്‍ത്ത

കര്‍ണാടക സംസ്ഥാനത്തിലെ പശ്ചിമഘട്ടത്തോട് ചേര്‍ന്നു കിടക്കുന്ന ജില്ലയാണ് കുടക്. സമുദ്രനിരപ്പില്‍ നിന്നും 900 മീറ്റര്‍ മുതല്‍ 1715 മീറ്റര്‍ വരെ ഉയരത്തിലുള്ള പ്രദേശമാണിത്. ഇന്ത്യയുടെ സ്‌കോട്ട്ലാന്‍ഡ് എന്നാണ് കുടക് അറിയപ്പെടുന്നത് തന്നെ.ആരെയും ആകര്‍ഷിക്കുന്ന വശ്യതയാണ് കുടകിന്റേത്. നിത്യഹരിത വനങ്ങളും കോടമഞ്ഞ് മൂടിയ മലനിരകളും കാപ്പി, തേയിലത്തോട്ടങ്ങളും കുടകിനെ മനോഹരമാക്കുന്നു.

കൂര്‍ഗ് എന്ന് വിളിക്കുന്നതും ഈ പ്രദേശത്തെ തന്നെയാണ്. നിരവധി സുഖവാസ കേന്ദ്രങ്ങളാണ് കുടക് കേന്ദ്രീകരിച്ചുള്ളത്. പണ്ട് ബ്രിട്ടീഷുകാര്‍ നേരിട്ടു ഭരിച്ചിരുന്ന സ്ഥലമായിരുന്നു കുടക്. 1950-ല്‍ ഇത് സ്വതന്ത്ര സംസ്ഥാനമായി മാറി. 1956-ല്‍ കുടക് കര്‍ണാടക സംസ്ഥാനത്തില്‍ ലയിച്ചു. ഇപ്പോള്‍ കര്‍ണാടകത്തിലെ ഏറ്റവും ചെറിയ ജില്ലയാണ് കുടക്. സോമവാരപ്പേട്ട്, വീരാജ്‌പേട്ട്, മടിക്കേരി എന്നീ താലൂക്കുകളുള്‍പ്പെടുന്ന പ്രദേശമാണ് ഇത്.

പ്രകൃതിയെ ഇഷ്ടപ്പെടുന്നവര്‍ക്കും സാഹസിക സഞ്ചാരികള്‍ക്കും പറ്റിയ സ്ഥലങ്ങള്‍ കുടകിലുണ്ട്. ബാരെപ്പോലെ നദി, കാവേരി നദി എന്നിവിടങ്ങളില്‍ റിവര്‍ റാഫ്റ്റിംഗിന് സൗകര്യമുണ്ട്. പിന്നിയിറച്ചിയാണ് കുടകിലെ പ്രധാന വിഭവം. കൊടവ, തുളു, ഗൗഡ, കുടിയ, ബുന്‍ട തുടങ്ങിയ വിഭാഗത്തില്‍പ്പെട്ടവരാണ് കുടകിലുള്ളത്. കാപ്പിയാണ് പ്രധാന വിളയെങ്കിലും തേയില, ഏലം, കുരുമുളക് എന്നിവയും ഇവിടെ കൃഷിചെയ്യുന്നുണ്ട്.

കുടകിലെ പ്രധാന ആകര്‍ഷണങ്ങളില്‍ ഒന്നാണ് ഇവിടുത്തെ കാപ്പിത്തോട്ടങ്ങള്‍. കാപ്പിച്ചെടികള്‍ പൂവിടുന്ന സമയത്ത് കൊടകിലെ തോട്ടങ്ങള്‍ മുഴുവന്‍ വെള്ളപ്പരവതാനി വിരിച്ചപോലെയാകും. എല്ലായിടത്തും കാപ്പിപ്പൂവിന്റെ സുഗന്ധം നിറയും. ബ്രിട്ടീഷുകാരാണ് കുടകില്‍ കാപ്പി കൃഷിക്ക് തുടക്കമിട്ടത്. അറബിക്ക, റോബസ്റ്റ എന്നീ ഇനത്തില്‍പ്പെട്ട കാപ്പികളാണ് ഇവിടെ കൃഷിചെയ്യുന്നത്. ഫെബ്രുവരി മുതല്‍ മാര്‍ച്ച് മാസം വരെയുള്ള കാലയളവിലാണ് കുടകില്‍ കാപ്പിച്ചെടികള്‍ പൂവിടുന്നത്.

കാവേരി നദിയുടെ ഉത്ഭവ സ്ഥലമാണ് തലക്കാവേരി. ഇവിടുത്തെ ബ്രഹ്മഗിരി മലനിരകളില്‍നിന്നാണ് കാവേരി പിറവികൊള്ളുന്നത്. സമുദ്ര നിരപ്പില്‍ നിന്നും 1,608 മീറ്റര്‍ ഉയരത്തിലാണ് ബ്രഹ്മഗിരി മലനിരകള്‍ സ്ഥിതിചെയ്യുന്നത്. തലക്കാവേരിയോട് ചേര്‍ന്ന് ബ്രിഹദ്ദേശ്വര ക്ഷേത്രം സ്ഥിതിചെയ്യുന്നു. കുടകിന്റെ ആസ്ഥാനമായ മഡിക്കേരിയില്‍നിന്നും 48 കിലോമീറ്റര്‍ അകലെയാണ് തലക്കാവേരി സ്ഥിതിചെയ്യുന്നത്. വന്യമൃഗ സംരക്ഷണ കേന്ദ്രമായ പ്രദേശം കൂടിയാണ് ഇവിടം.

പതിനേഴാം നൂറ്റാണ്ടില്‍ പണികഴിപ്പിച്ചതാണ് മടിക്കേരി കോട്ടയും കൊട്ടാരവും. പിന്നീട് ഈ കോട്ട ടിപ്പുവിന്റെ കടന്നുവരവോടെ പുതുക്കിപ്പണിതു. പതിനെട്ടാം നൂറ്റാണ്ട് ആയപ്പോഴേക്കും ഇത് ബ്രിട്ടീഷുകാരുടെ ആധിപത്യത്തിനു കീഴലായി. മടിക്കേരി നഗരത്തില്‍ തന്നെയാണ് കൊട്ടാരമുള്ളത്.

ഗോള്‍ഡന്‍ ടെമ്പിള്‍

ബൈലേകുപ്പയിലാണ് ടിബറ്റന്‍ മൊണാസ്ട്രിയായ ഗോള്‍ഡന്‍ ടെംപിള്‍ സ്ഥിതിചെയ്യുന്നത്. 1995-ലാണ് ഇതിന്റെ നിര്‍മാണം ആരംഭിക്കുന്നത്. 40 അടി ഉയരമാണ് ഗോള്‍ഡന്‍ ടെമ്പിളിന് ഉള്ളത്. ക്ഷേത്രത്തിനകത്ത് സ്വര്‍ണ നിറത്തിലുള്ള നിരവധി ബുദ്ധ പ്രതിമകള്‍ സ്ഥാപിച്ചിട്ടുണ്ട്. മഡിക്കേരിയില്‍നിന്ന് 35 കിലോമീറ്റര്‍ അകലെയാണ് ഗോള്‍ഡന്‍ ടെമ്പിള്‍ സ്ഥിതിചെയ്യുന്നത്.

അബ്ബി വെള്ളച്ചാട്ടം

മഡിക്കേരിയില്‍നിന്നും ആറ് കിലോമീറ്റര്‍ അകലെയാണ് അബ്ബി വെള്ളച്ചാട്ടം. മഴക്കാലത്ത് വെള്ളച്ചാട്ടത്തിന് ശക്തികൂടുകയും ഇവിടം വെള്ളംവീഴുന്ന ശബ്ദത്താല്‍ മുഖരിതമാവുകയും ചെയ്യും. വെള്ളച്ചാട്ടത്തിന്റെ എതിര്‍വശത്തായി ഒരു തൂക്കുപാലമുണ്ട്. ഇതില്‍ കയറിനിന്നാല്‍ ഇവിടുത്തെ ദൃശ്യം നന്നായി ആസ്വദിക്കാം.

ട്രക്കിംഗ് കേന്ദ്രങ്ങള്‍


ബ്രഹ്മഗിരി മലനിരകളുടെ ഭാഗമായ പുഷ്പഗിരി, കോട്ടെബെട്ട, ഇക്ഷുത്താപ്പ, നീശാനി മൊട്ടേ തുടങ്ങിയവ കുടകിലെ പ്രധാന ട്രക്കിംഗ് കേന്ദ്രങ്ങളാണ്.

ഒക്ടോബര്‍ മുതല്‍ മാര്‍ച്ച് വരെയാണ് കുടക് സന്ദര്‍ശിക്കാന്‍ പറ്റിയ മാസങ്ങള്‍. തെളിഞ്ഞ കാലാവസ്ഥയും തണുപ്പും ഒത്തുചേരുന്ന സമയമാണിത്.

എറണാകുളത്തുനിന്ന് ദേശീയപാത 66-ലൂടെ ഗുരുവായൂര്‍, മലപ്പുറം, കോഴിക്കോട്, വയനാട്, തോല്‍പ്പെട്ടി വഴി കൊടകിലേക്ക് 356 കിലോമീറ്റര്‍.

തിരുവനന്തപുരത്തുനിന്ന് ദേശീയപാത 66-ലൂടെ കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, ഗുരുവായൂര്‍, മലപ്പുറം, കോഴിക്കോട്, വയനാട്, തോല്‍പ്പെട്ടി വഴി കുടകിലേക്ക് 563 കിലോമീറ്റര്‍. അടുത്തുള്ള വിമാനത്താവളം മൈസൂര്‍ (127 കിലോമീറ്റര്‍ ദൂരം)

അടുത്തുള്ള അന്താരാഷ്ട്ര വിമാനത്താവളം മംഗലാപുരം; 157 കിലോമീറ്റര്‍ ദൂരം

അടുത്തുള്ള റെയില്‍വേ സ്റ്റേഷന്‍ മൈസൂര്‍ ജംഗ്ഷന്‍; 95 കിലോമീറ്റര്‍ ദൂരം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സിംഹാസനത്തിലേക്ക്  (1 minute ago)

സ്വാധീനം ഉപയോഗിക്കണമെന്ന്  (13 minutes ago)

ട്രൂപ്പില്‍ അംഗമാകാന്‍ കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്കും കുടുംബാംഗങ്ങള്‍ക്കും അവസരം...  (17 minutes ago)

സുരേഷ് ഗ‍ോപിക്കെതിരെ കേസെടുക്കില്ല  (31 minutes ago)

യോഗ്യത റൗണ്ടില്‍ ശ്രീശങ്കര്‍ പുറത്ത്  (32 minutes ago)

റിട്ടേണ്‍ പിഴയില്ലാതെ ഫയല്‍ ചെയ്യുന്നതിനുള്ള...  (49 minutes ago)

ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത  (59 minutes ago)

കേസുകൾ പിൻവലിക്കില്ല  (1 hour ago)

നിരീക്ഷണത്തിൽ ആയിരുന്നു  (1 hour ago)

ഇടിച്ച് കുത്തി മീൻ മഴ കിലോക്കണക്കിന് മീൻ നടുറോഡിൽ...! എടുത്തോണ്ട് ഓടി നാട്ടുകാർ  (1 hour ago)

സഭയിലിട്ട് രാഹുലിനെ തീർക്കും..? മുഖ്യന്റെ ഉപദേശം..! 'തൊട്ട് നോക്കടാ നീയൊക്കെ' ചെന്നിത്തല കട്ടയ്ക്ക് ഇത് ജീൻ വേറെ,ഒറ്റയാൻ ഇറങ്ങും  (1 hour ago)

ജലനിരപ്പ് ഉയരുന്നു  (1 hour ago)

രാഹുല്‍ മാങ്കൂട്ടത്തില്‍ ഇന്ന് സഭയില്‍ വരാന്‍ സാധ്യത കുറവ്;  (1 hour ago)

ഇന്ന് വ്യാപാര ചർച്ചകൾ  (1 hour ago)

തൃശൂര്‍ - എറണാകുളം ദേശീയ പാതയിലെ ഗതാഗതക്കുരുക്ക് സംബന്ധിച്ച ഹര്‍ജി ഹൈക്കോടതി ഇന്നത്തേയ്ക്ക് മാറ്റി  (2 hours ago)

Malayali Vartha Recommends