Widgets Magazine
27
Nov / 2025
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വൈറ്റ് ഹൗസ് അടച്ചിട്ടു..ഔദ്യോഗികവസതിയായ വൈറ്റ് ഹൗസിനു തൊട്ടു മുൻപിൽ ഭീകരൻ നുഴഞ്ഞു കയറി..അമേരിക്കയിൽ സുരക്ഷാ അവതാളത്തിലോ..അതിസുരക്ഷാ മേഖലയില്‍ ഭീകരാക്രമണം..


ഞെട്ടലോടെ ലോകം... ഹോങ്കോങ്ങിലെ പാർപ്പിട സമുച്ചയങ്ങളിൽ വൻ തീപിടിത്തം; 44 മരണം, നിരവധി പേർ കുടുങ്ങിക്കിടക്കുന്നു, 279 പേരെ കാണാതായി, വൈറ്റ് ഹൗസിനു സമീപമുണ്ടായ വെടിവയ്പിൽ 2 സൈനികർക്ക് പരുക്ക്; പ്രതി പിടിയിൽ, അഫ്ഗാൻ സ്വദേശിയെന്ന് സംശയം


ഭക്തർക്ക് സു​ഗമദർശനം....ശബരിമലയിൽ ദർശനം നടത്തിയവരുടെ എണ്ണം പത്ത് ലക്ഷത്തോടടുക്കുന്നു....


സങ്കടക്കാഴ്ചയായി... വെൽഡിങ് ജോലി ചെയ്യുന്നതിനിടെ ഷോക്കേറ്റ് യുവാവിന് ദാരുണാന്ത്യം


മുൻകൂറായി പണമടക്കാത്തതിന്റെ പേരിൽ ചികിത്സ നിഷേധിക്കരുത്..... സ്വകാര്യ ആശുപത്രികൾക്കും കർശന നിർദ്ദേശങ്ങളുമായി ഹൈക്കോടതി, ക്ലിനിക്കൽ ഫീസുകൾ പ്രദർശിപ്പിക്കണം, പരാതികൾ ഡിജിപിക്ക് നേരിട്ടു നൽകാം...

കൊനോമ : സ്മാരക ശിലകളുടെ നാട് 

31 OCTOBER 2017 03:52 PM IST
മലയാളി വാര്‍ത്ത

വടക്ക് കിഴക്കന്‍ ഇന്ത്യയിലെ ഏറെ അറിയപ്പെടാത്ത, നാഗാലാന്റിന്റെ തലസ്ഥാനമായ കോഹിമയില്‍ നിന്നും 20 കിലോമീറ്ററോളം പടിഞ്ഞാറ് മാറി സ്ഥിതിചെയ്യുന്ന കൊനോമ എന്നൊരു സുന്ദരഗ്രാമമുണ്ട്.

നോര്‍ത്ത് ഈസ്റ്റിലെ മറ്റെല്ലാ ഇടങ്ങളെയും പോലെ കോനോമയും ശൈല ഗ്രാമമാണ് .മലയുടെ ചെരിവുകളില്‍ തട്ടുതട്ടായി നെല്ല് കൃഷി ചെയ്തിരിക്കുന്നു. തോരാത്ത മഴയില്‍ ഒരു തട്ടില്‍ നിന്നും അടുത്തതിലേക്ക് മണ്ണിന്റെ ജീവന്‍ തുടിക്കുന്ന തണുത്ത വെള്ളം ഒഴുകിയിറങ്ങുന്നതിനു പോലും ഒരു ഭംഗിയുണ്ട്.

മലയുടെ ചെരിവുകളില്‍ നിര്‍മ്മിച്ച വീടുകള്‍ക്ക് ലളിത ഭംഗി. ചെരിവുകളിലെ കുഞ്ഞുമുറ്റങ്ങളില്‍ മരംകൊണ്ടുണ്ടാക്കിയ തട്ടുകളില്‍ പലയടുക്കുകളായി ഒരുക്കി വച്ചിരിക്കുന്ന പൂച്ചെടികള്‍!വീടുകളിലെ മച്ചില്‍ തൂക്കിയിട്ടിരിക്കുന്ന ചോളവും വെള്ളുള്ളികുലകളും! മുന്‍വാതില്‍ പടിയിലും മുറ്റത്തെ മരത്തടിയിലൊക്കെയും ഞാത്തിയിട്ടിയിരിക്കുന്ന പണ്ടെങ്ങോ വേട്ടയാടിപ്പിടിച്ച മൃഗങ്ങളുടെയും മറ്റ് ഉരഗങ്ങളുടെയും തലയോട്ടികള്‍, കൊമ്പുകള്‍ ഇതെല്ലാം കൊനോമയിലെ സാമാന്യകാഴ്ചയാണ്.

വേട്ടയാടല്‍ എന്നത് അഗാമി ഗോത്രത്തിന്റെ ദിനചര്യയായിരുന്ന പഴയ കാലത്തിന്റെ അഭിമാന ബിംബങ്ങളാണ് അത്തരം മൃഗമുഖങ്ങള്‍.പക്ഷെ ഇന്ന് കോനോമ അറിയപ്പെടുന്നത് ഇന്ത്യയിലെ ആദ്യത്തെ ഹരിത ഗ്രാമം എന്ന പേരിലാണ്. ജനങ്ങള്‍ മുന്നിട്ടിറങ്ങി ഒരുകാലത്ത് അവരുടെ ജീവിതോപാധിയും സംസ്‌കാര ശൈലിയും തന്നെയായ വേട്ടയാടല്‍ പൂര്‍ണ്ണമായും നിര്‍ത്തിവച്ചിരിക്കുന്നു .

ഗ്രാമത്തിന്റെ മുക്കിലും മൂലയിലും ചവറിടാന്‍ സ്‌കൂള്‍ കുട്ടികള്‍ ഒരുക്കിവച്ചിരിക്കുന്ന മുളകൊണ്ടുള്ള കൂര്‍മ്പന്‍ കൂടകള്‍ !!വീടിനൊപ്പം തന്നെ പണിയുന്ന പ്രിയപ്പെട്ടവര്‍ക്കുള്ള ശവകല്ലറകള്‍. കനോമ സ്മാരക ശിലകളുടെ നാടാണ്. ഓര്‍മ്മകളൊന്നും മരിക്കാത്ത ഇടമാണത്. നാഗാലാന്‍ഡ് സന്ദര്‍ശനം നടത്തിയിട്ടുണ്ടെങ്കില്‍ കൊനോമ കാണാതെ നാഗാലാന്റ് ഇറങ്ങരുത്!

തോക്കുകളും വെടിക്കോപ്പുകളും മോര്‍ടാറുകളും അക്കാലത്ത് നിലവിലുണ്ടായിരുന്ന സകലമാന ആധുനിക പടക്കോപ്പുകളും കൈമുതലായുണ്ടായിരുന്ന ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ പട്ടാളത്തിനോട് 1832 മുതല്‍ 1880 വരെ , കൊടുവാളും കവണയും കല്ലും തെറ്റാലിയും അമ്പും വില്ലും പോലുള്ള ഗോത്രീയ പ്രാഗ് ആയുധങ്ങളുമായി അഗാമി ഗോത്രവംശം നടത്തിയ ധീരവും രക്തരൂക്ഷിതവുമായ ചെറുത്തുനില്പുകള്‍ നമ്മുടെ ചരിത്ര പുസ്തകങ്ങളില്‍ അധികം കാണ്മാനുണ്ടാകില്ല.

പക്ഷെ ബ്രിട്ടീഷ് ഹിസ്റ്ററി ആര്‍ക്കൈവുകളില്‍ അവരുടെ അനേകം ജീവനുകള്‍ നഷ്ടപ്പെടുത്തിയ കൊനോമയിലെ ഗോത്രയുദ്ധങ്ങളെകുറിച്ച് വിശദമായി എഴുതിയിട്ടുണ്ട്.പക്ഷെ വിജയിക്കുന്നവരുടെയും യുദ്ധാനന്തരം അധികാരം കയ്യാളുന്നവരുടെയും സ്മാരകങ്ങള്‍ മാത്രമാണ് യുദ്ധഭൂമികയില്‍ ഉയരുക. യുദ്ധത്തില്‍ ജീവന്‍ നഷ്ടപ്പെട്ട അനേകം ബ്രിട്ടീഷ് ഓഫീസര്‍മാരുടെ സ്മാരകങ്ങളാണ് കൊനോമയുടെ കുന്നുകള്‍ നിറയെ. ധീരരായ അഗാമികളുടെ ചോരച്ചുവപ്പിച്ച മണ്ണാണ് കൊനോമ !!പേരുകള്‍ പോലുമില്ലാത്ത ഗോത്രജനതയുടെ അധിനിവേശത്തിനെതിരെയുള്ള ധീര പ്രതിരോധങ്ങളുടെ ചരിത്രവും സ്മാരകങ്ങളും കൂടിയാണ് കൊനോമയിലെ ഓരോ ബ്രിട്ടീഷ് ശവകുടീരങ്ങളും!

കുറിച്യ ലഹളയും ജാന്തിയ ഗോത്ര യുദ്ധങ്ങളും ആന്റമാനിലെ സാന്റനീസ് ജനതയുടെ നൈസര്‍ഗിക പ്രതിരോധങ്ങള്‍ക്കുമെല്ലാം ഒപ്പം പഠിക്കേണ്ട ചരിത്രമാണ് നാഗാലാന്റിലെ ഗോത്രങ്ങള്‍ സാമ്രാജ്യത്വത്തിനെതിരെ നടത്തിയ ധീരയുദ്ധങ്ങളും.നമ്മുടെ ചരിത്ര പുസ്തകങ്ങളില്‍ അതല്ലാം കണ്ടെത്താനാകണമെന്നില്ല. അതുകൊണ്ടു തന്നെ യാത്രകളിലൂടെയാകട്ടെ ചരിത്ര വിദ്യാഭ്യാസം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കടംപള്ളിയുടെ ഫ്രസ്‌ട്രേഷൻ നടുറോഡിൽ...!പത്മകുമാർ സമനിലതെറ്റിച്ചു...! ജനം കൂക്കി വിളിച്ച് നാറ്റിച്ച് വിട്ടു  (6 minutes ago)

കേരള അഗ്രിക്കൾച്ചർ യൂണിവേഴ്സിറ്റിയുടെ കീഴിലുള്ള ബി.ടെക് ബയോടെക്നോളജി കോഴ്സുകളിലേക്കുള്ള രണ്ടാംഘട്ട സ്ട്രേ വേക്കൻസി താത്ക്കാലിക അലോട്ട്മെന്റ്  (17 minutes ago)

തമിഴ്‌നാട് -ആന്ധ്ര തീരമേഖലകളിലും പുതുച്ചേരിയിലും തീവ്രമഴയ്ക്ക് സാധ്യത  (33 minutes ago)

White House വൈറ്റ് ഹൗസ് അടച്ചിട്ടു  (1 hour ago)

ബുക്കിങ് ഇല്ലാത്തവര്‍ക്ക് സ്‌പോട്ട് ബുക്കിങ് എടുത്തു മാത്രമേ കയറ്റി വിടാവൂ  (1 hour ago)

സെൻസെക്‌സ് ആദ്യമായി 86,000 പോയിന്റ് മറികടന്നു  (2 hours ago)

ശംഖുമുഖം വളഞ്ഞ് കേന്ദ്ര സേന..മുക്കും മൂലയും അരിച്ചുപെറുക്കി...! ഡിസംബർ 3-ന് സംഭവിക്കുന്നത്..!  (2 hours ago)

നിലമ്പൂരിൽ കാട്ടാനയുടെ ആക്രമണത്തിൽ അതിഥിതൊഴിലാളി  (2 hours ago)

പ്രവാസിയുടെ മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും  (2 hours ago)

കഞ്ചാവ് ഷാരോണ്‍ അർച്ചനയെ പച്ചയ്ക്ക് കത്തിച്ചത്...!തുറന്ന് പറഞ്ഞ് അച്ഛൻ..! ഫ്രോഡ് ഫാമിലി..!  (2 hours ago)

ലേലത്തിലൂടെ അഞ്ച് ടീമുകൾക്ക് സ്വന്തമാക്കാനാവുക 73താരങ്ങളെയാണ്.  (2 hours ago)

ലിവർപൂളിനെ പരാജയപ്പെടുത്തി പി.എസ്.വിയുടെ ജയം  (3 hours ago)

കഞ്ചാവ് ഷാരോണ്‍ അർച്ചനയെ പച്ചയ്ക്ക് കത്തിച്ചത്...!തുറന്ന് പറഞ്ഞ് അച്ഛൻ..! ഫ്രോഡ് ഫാമിലി..!  (3 hours ago)

കാപ്പാ കേസ് പ്രതിക്ക് നേരെ വെടിയുതിര്‍ത്ത് പൊലീസ്...  (3 hours ago)

കോഴിക്കോട് കൊയിലാണ്ടിയിൽ വാഹനാപകടത്തിൽ ഒരു മരണം.  (3 hours ago)

Malayali Vartha Recommends