മൂന്നാറില്‍ സഞ്ചാരികളുടെ ഒഴുക്ക്...

അവധിയാഘോഷിക്കാനായി മൂന്നാറിലെത്തുന്നവര്‍ക്ക് ഇനി വരയാടുകളെ കണ്ട് മടങ്ങാനാകും. ഇരവികുളം ദേശീയോദ്യാനം (രാജമല) സന്ദര്‍ശകര്‍ക്കായി തുറന്നതോടെ മൂന്നാറിലെ വിനോദസഞ്ചാരമേഖലയ്ക്ക് പ്രതീക്ഷയേറി.
വരയാടുകളുടെ പ്രജനനകാലം അവസാനിച്ചതോടെയാണ്, രണ്ടുമാസം മുന്‍പ് അടച്ച ഉദ്യാനം ചൊവ്വാഴ്ച രാവിലെ എട്ടിന് തുറന്നത്. കുടുംബസമേതം രാവിലെതന്നെ നിരവധി വിനോദസഞ്ചാരികള്‍ വരയാടുകളെ കാണാനെത്തി.
ആദ്യദിവസം 2200 പേര്‍ സന്ദര്‍ശനം നടത്തി. പരമാവധി 2800 പേര്‍ക്കാണ് ഒരുദിവസം പ്രവേശനം. വരുംദിവസങ്ങളില്‍ സന്ദര്‍ശകരുടെ തിരക്കേറുമെന്നാണ് സൂചന.'നീലഗിരി ഥാര്‍' എന്ന വരയാടുകളുടെ സംരക്ഷണകേന്ദ്രമാണ് ഇരവികുളം ദേശീയോദ്യാനം. ഇവയുള്‍പ്പെടെ വംശനാശം നേരിടുന്നതും വന്യജീവിസംരക്ഷണനിയമത്തിന്റെ ഒന്നാംപട്ടികയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നതുമായ വിവിധയിനം കുരങ്ങുകള്‍, മാന്‍, കാട്ടുപോത്ത്, പുള്ളിപ്പുലി തുടങ്ങിയ ജീവികളും ഇവിടെയുണ്ട്. വരയാടുകളെ അടുത്തു കാണുന്നതിനാണ് മിക്ക സന്ദര്‍ശകരും ഇവിടെയെത്തുന്നത്.
"
https://www.facebook.com/Malayalivartha