റോഡിങ്ങിന്റെ ഹരമറിഞ്ഞൊരു യാത്ര, കക്കാടം പൊയിലെന്ന പച്ചയിലേക്ക്

വണ്ടിചക്രത്തില്‍ ആശയറ്റവന്റെ മനസ്സ് കുരുങ്ങി കിടന്നിരുന്നു. ദേഷ്യമോ സങ്കടമോ മറ്റെന്തക്കയൊ കലര്‍ന്ന എരിപൊരി സഞ്ചാരം. ഇനി ഈ യാത്ര കൊണ്ട് എന്തെങ്കിലും പ്രയാജനമുണ്ടാകാനിടയുണ്ടോ എന്നു വരെ സംശയിച്ചുപോയി. പോകാനുറച്ചതായതുകൊണ്ടും നിലമ്പൂര്‍ വരെ എത്തിയതുകൊണ്ടും മാറ്റിവയ്‌ക്കാന്‍ തോന്നിയില്ല. ഓഫ് റോഡിന്റെ ത്രില്ലൊന്നു രൂചിച്ചു നോക്കാന്‍ കക്കാടം പൊയിലിനേക്കാള്‍ പറ്റിയ ഇടം വേറെയില്ലെന്ന് കേട്ടതോടെയാണ് ഇങ്ങോട്ട് തിരിച്ചത്. അത്രയേറെ ദുര്‍ഘടമാണ് ഇങ്ങോട്ടേക്കുളള വഴിയില്ലാവഴി. ഉരുളന്‍ പാറക്കല്ലുകളും കുത്തനെയുളള കയറ്റങ്ങളും നീര്‍ചാലുകളും മഴക്കാടും കലര്‍ന്ന സാഹസഭൂമി.
യാത്ര പ്ലാന്‍ ചെയ്‌തപ്പോള്‍ തന്നെ നിലമ്പൂരുളള ചങ്ങാതിമാരെ വിളിച്ച് ഓഫ് റോഡിങ്ങിന്റെ ഹരമായ വില്ലീസ് ജീപ്പ് കിട്ടുമോ എന്ന് അന്വേഷിച്ചിരുന്നു. രണ്ടാം ലോക മഹായുദ്ധക്കാലത്ത് അമേരിക്കന്‍ പട്ടാളത്തിന്റെ വണ്ടിയായിരുന്നു വില്ലീസ്. പട്ടാളം ഒഴിവാക്കിയപ്പോള്‍ അത് സാഹസികത ഇഷ്‌ടപ്പെടുന്നവരുടെ വാഹനമാക്കി. പുറപ്പെടും മുമ്പേ നിലമ്പൂരില്‍ നിന്നും മറുപടി വന്നു 1964 മോഡല്‍ വില്ലീസ് റെഡിയാണെന്ന്. വില്ലീസിലുളള സാഹസിക യാത്രയുടെ ഹരം നിലമ്പൂര്‍ വരെ എത്തിച്ചു.യാത്രയുടെ എല്ലാ ഹരവും വില്ലീസ് ജീപ്പുപോലെ അകന്നുപോയി.
https://www.facebook.com/Malayalivartha