Widgets Magazine
10
Sep / 2025
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഇടുക്കിയിലുണ്ട് ഒരു കോട്ട!

31 AUGUST 2017 05:32 PM IST
മലയാളി വാര്‍ത്ത

ഇടുക്കിയെ മിടുമിടുക്കി എന്ന് ഒരു സിനിമാഗാനത്തില്‍ വര്‍ണിക്കുന്നു. ശരിയാണ്, ഇടുക്കിയുടെ ഏതുഭാഗത്തുചെന്നാലും നമ്മെ കാത്തിരിക്കുന്നത് ഒന്നിനൊന്ന് മനോഹരമായ കാഴ്ചകളാണ്. ഇവയില്‍ പല പ്രദേശങ്ങളും ഇന്നും പുറംലോകത്തിന് അപരിചിതവും. തൊണ്ടമാന്‍കോട്ട എന്ന പേരും അധികമാരും കേള്‍ക്കാനിടയില്ല. കുളിര്‍മഞ്ഞിന് മറയില്‍ ഒളിഞ്ഞിരിക്കുന്ന ഈ മനോഹരഭൂമിയെക്കുറിച്ച് ഗൂഗിളില്‍ സെര്‍ച്ച് ചെയ്താലും കാര്യമായൊന്നും ലഭിക്കില്ല. എന്നാല്‍ ഒരുതവണ എത്തിച്ചേര്‍്ന്നാല്‍ തൊണ്ടമാന്‍കോട്ടയുടെ ചരിത്രവും ഭൂമിശാസ്ത്രവുമെല്ലാം നിങ്ങള്‍ക്കു മന:പാഠമായിരിക്കും.

കുളിര്‍കാറ്റ് തഴുകുന്ന പുല്‍മേട്, മുന്നില്‍ തലയുയര്‍ത്തി നില്‍ക്കുന്ന മല, താഴെ നോക്കെത്താദൂരം തമിഴ്‌നാടന്‍ ഗ്രാമഭംഗി...ഇവ ചേരുന്നതാണ് തൊണ്ടമാന്‍ കോട്ടയുടെ ദൃശ്യഭംഗി. ഗൂഗിള്‍ എര്‍ത്തില്‍ തിരഞ്ഞാല്‍ മതികെട്ടാന്‍ ചോല ദേശീയോദ്യാനത്തിന്റെ അതിര്‍ത്തിപ്രദേശമായ ശാന്തന്‍പാറ കണ്ടെത്താം. അവിടെ നിന്ന് കുമളി റൂട്ടില്‍ 10 കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ രാജാപ്പാറ ബസ്സ്‌റ്റോപ്പിലെത്തും. ഇടത്തോട്ട് തിരിഞ്ഞ് രണ്ടു കിലോമീറ്റര്‍ പോയാല്‍ തൊണ്ടമാന്‍ കോട്ടയായി.

വ്യൂപോയിന്റ് എന്നെഴുതിയ പഴയൊരു ഫഌക്സും തൊണ്ടമാന്‍കോട്ടയിലേക്ക് 1.9 കിലോമീറ്റര്‍ എന്ന് അടയാളപ്പെടുത്തിയ മൈല്‍ക്കുറ്റിയുമാണ് രാജപ്പാറ ബസ്സ്‌റ്റോപ്പില്‍ നിന്നും ആകെയുള്ള വഴികാട്ടി. ബസ്സോ ഓട്ടോയോ പോകാത്ത വഴിയാണ്.പൊട്ടിപ്പൊളിഞ്ഞ വഴിയില്‍്, പ്രഭാതസൂര്യനുദിച്ചാലും മഞ്ഞുമാറില്ല. ഒന്നുകില്‍ സ്വന്തം വാഹനത്തില്‍ പോകണം, അല്ലെങ്കില്‍ ജീപ്പ് വിളിക്കണം. പ്രദേശത്ത് രണ്ടു സ്വകാര്യറിസോര്‍ട്ടുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇതില്‍ വഴിയോരത്തു സ്ഥിതി ചെയ്യുന്ന ഏറുമാടം വളരെയധികം ആകര്‍ഷകമാണ്.

തൊണ്ടമാന്‍കോട്ടയില്‍ വിനോദസഞ്ചാരവകുപ്പിന്റെ ഓഫീസില്ല, ഭോജനശാലകളില്ല, ആഡംബരഹോട്ടലുകളില്ല. എന്നാല്‍ സഞ്ചാരികള്‍ക്ക് സ്വാഗതമരുളി പാലാക്കാരനായ മത്തായിച്ചേട്ടന്‍ സദാസമയവുമുണ്ട്. പുല്‍മേട്ടില്‍ കന്നുകാലികളെ മേയ്ച്ചുനടക്കുന്ന ഈ 80-കാരന്‍ തൊണ്ടമാന്‍കോട്ടയെ കുറിച്ചുള്ള നിങ്ങളുടെ എല്ലാ ചോദ്യങ്ങള്‍ക്കും ഉത്തരം നല്കും.

തൊണ്ടമാന്‍കോട്ടയുടെ ചരിത്രം ഇങ്ങനെയാണ്, 'തമിഴ്‌നാട്ടിലെ പുതുക്കോട്ട ഭരിച്ചിരുന്ന രാജാവായിരുന്നു തൊണ്ടമാന്‍. ശത്രുരാജ്യത്തിന്റെ ആക്രമണത്തില്‍ നിന്ന് രക്ഷനേടാന്‍ രാജാവ് മലകയറി. ഒളിവില്‍ താമസിക്കാന്‍ മണ്ണുകൊണ്ട് കോട്ടയുടെ ആകൃതിയില്‍ ഒരു സങ്കേതം നിര്‍ ്മിച്ചു. രാജാവിന്റെ സ്വത്തുമുഴുവനും സമീപത്തുള്ള മലയുടെ ഉള്ളിലെ അറയിലാണ് സൂക്ഷിച്ചത്. കതക്പാല മേട്, കതകല് എന്ന പേരുകളിലാണ് ആ മല അറിയപ്പെടുന്നത്.

ഇന്ന് ധാരാളം വിദേശികള്‍ തൊണ്ടമാന്‍കോട്ടയിലേക്ക് എത്തിച്ചേരുന്നു. ചെറുമരങ്ങള്‍ക്കിടയില്‍ തീകൂട്ടിയും ഭക്ഷണം പാകം ചെയ്തുമെല്ലാം അവര്‍ ഈ മനോഹരഭൂമിയില്‍ സമയം ചിലവിടുന്നു. കതകല്‍്മലയിലേക്ക് നാലു കിലോമീറ്ററോളം വരുന്ന ട്രെക്കിങ്ങും അവര്‍ നടത്താറുണ്ട്.

അധികമാരും അറിയാതെ കിടക്കുന്ന ഈ സുന്ദരഭൂമിയില്‍ ചില പ്രമുഖരും സന്ദര്‍ശനം നടത്തിയിട്ടുണ്ടത്രേ. 'പാരിജാതം തിരുമിഴിതുറന്നു' എന്ന ഗാനം വയലാറിന്റെ വിരല്‍ത്തുമ്പില്‍ വിരിഞ്ഞത് ഈ മലമുകളില്‍ വച്ചായിരുന്നു. 'മൂടല്‍ മഞ്ഞ് മുലക്കച്ച കെട്ടിയ മുത്തണിക്കുന്നിന്‍ താഴ് വരയില്‍ നിത്യകാമുകീ...', വരികള്‍ ഓര്‍ക്കുമ്പോള്‍ അത് കള്ളമാകാന്‍ ഇടയില്ല എന്ന് നമുക്കും തോന്നും.

വൈകുന്നേരങ്ങളില്‍ മധുര വിമാനത്താവളത്തില്‍ നിന്ന് വിമാനം പറന്നുയരുന്നത് തൊണ്ടമാന്‍കോട്ടയിലെ അവിസ്മരണീയമായ കാഴ്ചകളിലൊന്നാണ്. കാലാവസ്ഥ തെളിയുന്നതോടെ തമിഴ്‌നാടന്‍ ഗ്രാമങ്ങളുടെ വിശാലമായ ദൃശ്യം കണ്മുന്നില്‍ തെളിയും. ഇടതുവശത്തായി പൊട്ടിപ്പുറത്തെ കണികാ ഗവേഷണ കേന്ദ്രത്തിന്റെ നിര്‍മാണം നടക്കുന്ന മലയും കാണാം. ദേശീയോദ്യാനമായ മതികെട്ടാന്‍ചോലയുടെ പാരിസ്ഥിതിക നിലനില്‍പ്പിനെ ഈ പരീക്ഷണശാല സാരമായി ബാധിക്കുമെന്ന ആരോപണത്തില്‍ തമിഴ്‌നാട് കോടതിയില്‍ ഇപ്പോള്‍ കേസ് നടന്നുവരികയാണ്.

തൊണ്ടമാന്‍ രാജാവ് ആരാധിച്ചിരുന്നതായി കരുതപ്പെടുന്ന കണ്ണകി ദേവിയുടെ കല്‍പ്രതിമയും ഇവിടെ കാണാം. ഇപ്പോഴും വര്‍ഷത്തിലൊരിക്കല്‍ രാജകുടുംബത്തിലെ അംഗങ്ങള്‍ തമിഴ്‌നാട്ടില്‍ നിന്ന് ഇവിടെ എത്തിച്ചേരുകയും പൂജകള്‍ നടത്തുകയും ചെയ്യുന്നുണ്ടത്രേ. കല്‍പ്രതിമയുടെ ചുറ്റുപാടും കള്ളിമുള്‍ ചെടികള്‍ പടര്‍ന്നുപിടിച്ചിരിക്കുന്നു. ഓരോ ഇതളുകളിലും ഓരോ പേരുകള്‍ കുറിച്ചിരിക്കുന്നു. കള്ളിമുള്‍ചെടിയില്‍ പേരെഴുതി വയ്ക്കുന്ന കമിതാക്കള്‍ ഒന്നിക്കുമെന്നാണ് വിശ്വാസം. യുവജോഡികള്‍ ഇടയ്ക്കിടെ ഇതിനായി എത്താറുണ്ട്.

മൂന്നാറിലേക്കുള്ള യാത്രയ്ക്കിടെ അഞ്ചുമിനിറ്റിനുള്ളില്‍ കണ്ടുമടങ്ങാവുന്ന ഒരു പ്രദേശം, എന്നുമാത്രം കരുതി തൊണ്ടമാന്‍കോട്ടയില്‍ എത്തുന്നവര്‍ മണിക്കൂറുകളോളം അവിടെ ചിലവഴിച്ചശേഷമാണ് അവിടെ നിന്നും മടങ്ങാറുള്ളത്. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പത്തിടങ്ങളില്‍ സ്‌ഫോടനം... ഹമാസ് നേതാക്കളെ ....  (16 minutes ago)

ഉപരാഷ്ട്രപതിയായി സി പി രാധാകൃഷ്ണന്‍ .... മഹാരാഷ്ട്ര ഗവര്‍ണറായ രാധാകൃഷ്ണന്‍ ബിജെപി തമിഴ്‌നാട് സംസ്ഥാന പ്രസിഡന്റുമായിരുന്നു.  (35 minutes ago)

എം.നന്ദകുമാര്‍ അന്തരിച്ചു....  (1 hour ago)

മാലേഗാവ് സ്‌ഫോടന കേസില്‍ പ്രതികളെ വെറുതെ വിട്ട വിധിക്കെതിരെ അപ്പീല്‍  (8 hours ago)

ഓപ്പറേഷന്‍ ഷൈലോക്കില്‍ 22 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു  (8 hours ago)

നടി ഗ്രേസ് ആന്റണി വിവാഹിതയായി  (8 hours ago)

ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് കോളേജ് വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം  (9 hours ago)

പ്രക്ഷോഭത്തില്‍ നേപ്പാള്‍ മുന്‍ പ്രധാനമന്ത്രിയുടെ ഭാര്യ പൊള്ളലേറ്റ് മരിച്ചു  (9 hours ago)

നബാര്‍ഡില്‍ നിന്നും സാമ്പത്തിക സഹായം സ്വീകരിക്കാന്‍ വാട്ടര്‍ അതോറിറ്റിക്ക് അനുമതി  (10 hours ago)

വൈക്കത്ത് ഗുഡ്‌സ് ട്രെയിനിന്റെ മുകളില്‍ കയറിയ വിദ്യാര്‍ഥിക്ക് ഷോക്കേറ്റ് ഗുരുതര പരിക്ക്  (10 hours ago)

ചരക്കു തീവണ്ടി ഡബിള്‍ ഡെക്കര്‍ ബസുമായി കൂട്ടിയിടിച്ച് 10 പേര്‍ക്ക് ദാരുണാന്ത്യം  (10 hours ago)

സിയാച്ചിനില്‍ ഹിമപാതത്തില്‍ മൂന്ന് സൈനികര്‍ കൊല്ലപ്പെട്ടു  (11 hours ago)

ഓണം സ്‌പെഷ്യല്‍ ഡ്രൈവില്‍ കുടുങ്ങി 'ബുള്ളറ്റ് ലേഡി'  (11 hours ago)

രാജ്യത്തിന്റെ 15-ാം ഉപരാഷ്ട്രപതി സി.പി.രാധാകൃഷ്ണന്‍  (11 hours ago)

നേപ്പാളില്‍ പ്രസിഡന്റ് രാംചന്ദ്ര പൗഡേലും രാജിവച്ചു  (11 hours ago)

Malayali Vartha Recommends