Widgets Magazine
10
Sep / 2025
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഓണയാത്രകള്‍ക്ക് ഇടുക്കിയും മധ്യകേരളവും

06 SEPTEMBER 2017 03:06 PM IST
മലയാളി വാര്‍ത്ത

ചിന്നാര്‍ കേരളത്തിന്റെ മഴനിഴല്‍ സുന്ദരിയാണ്. മൂന്നാറിനപ്പുറം മറയൂരിനടുത്താണ് ഈ കാട്. ഒരു മലയ്ക്ക് ഇപ്പുറം മഴ പെയ്യുമ്പോള്‍ അപ്പുറത്തു മഴയുടെ നിഴല്‍ മാത്രം ലഭിക്കുന്നതിനാലാണ് ചിന്നാറില്‍ വരണ്ട കാടുകള്‍ കാണപ്പെടുന്നത്. കേരളത്തിന്റെ ടൂറിസം ഭൂപടത്തില്‍ ചിന്നാറിലെ കൊച്ചുപുഴകള്‍ക്കും കാട്ടിലെ മരവീടുകള്‍ക്കും സ്ഥാനമുണ്ട്. കൂട്ടാറിലെ മരവീട്ടിലെ താമസവും തൂവാനം ജലപാതത്തിനടുത്തുള്ള താമസവുമാണ് ആകര്‍ഷകം.

ചിന്നാറും കൂട്ടാറും ചേരുന്നിടത്താണ് കൂട്ടാറിലെ മരവീട്. പാറപ്പുറത്ത്, മരത്തണലില്‍ പച്ചച്ചായമടിച്ച കൊച്ചുവീട്ടില്‍ താമസിക്കാം. കാടറിയാം. ചിന്നാറെന്ന കൊച്ചുപുഴയില്‍ ഇറങ്ങാം. മാനുകളെയും മുയലുകളെയും ചിന്നാറിന്റെ മുഖമുദ്രയായ ചാമ്പല്‍ മലയണ്ണാനെയും കാണാം. ആനയും പുള്ളിപ്പുലിയും വെള്ളംകുടിക്കാനിറങ്ങുന്നിടത്തൂടെ ചെറിയ ട്രെക്കിങ് നടത്താം.

കൂടുതല്‍ വിവരങ്ങള്‍ക്ക് മൂന്നാര്‍ വൈല്‍ഡ് ലൈഫ് ഡിവിഷന്‍ ഓഫീസുമായി ബന്ധപ്പെടാം. 8301024187

അടുത്തുള്ള സ്ഥലങ്ങള്‍ മൂന്നാര്‍, മറയൂര്‍. തമിഴ്‌നാട്ടിലെ ഉഡുമല്‍പേട്ട്.

വഴി അടിമാലി-മൂന്നാര്‍-മറയൂര്‍-ചിന്നാര്‍

ശര്‍ക്കരശാലയിതാ മുന്നില്‍

ചന്ദനക്കാടുകളുടെ നാടാണു മറയൂര്‍. ചന്ദനവും ചരിത്രവും ഭംഗിയാര്‍ന്ന ഭൂപ്രകൃതിയും സമന്വയിക്കുമ്പോള്‍ സഞ്ചാരികളുടെ ഇഷ്ടസ്ഥലമാകും മറയൂര്‍. ചന്ദനമരങ്ങള്‍ അതിരിടുന്ന വഴികളിലൂടെ വാഹനമോടിക്കാം. കാട്ടുപോത്തുകളെ അടുത്തു കാണാം. കരിമ്പിന്‍പൂക്കളെ തലോടാം. വിഖ്യാതമായ ശര്‍ക്കര ശാലകളില്‍നിന്നു മറയൂര്‍ശര്‍ക്കര നേരിട്ടു വാങ്ങാം. ശര്‍ക്കര നിര്‍മാണം നേരിട്ടറിയാം. നീലമലകളുടെ ഇടയില്‍ കൃഷിയിടങ്ങളോടു ചേര്‍ന്ന് താമസിക്കാം. ചരിത്രാതീതകാലത്തെ മുനിയറകള്‍ കാണപ്പെടുന്ന കുന്നുകളിലലയാം, ചരിത്രഗന്ധമറിയാം. കാന്തല്ലൂരിലെ ശീതകാലവിളത്തോട്ടങ്ങളിലൂടെ ഒന്നു കറങ്ങിയടിക്കാം. ഇങ്ങനെ മറയൂരിന്റെ സവിശേഷതകള്‍ ഏറെയാണ്.

അടുത്തുള്ള സ്ഥലങ്ങള്‍ ചിന്നാര്‍, മൂന്നാര്‍.

വഴി അടിമാലി-മൂന്നാര്‍-മറയൂര്‍ 166 കി മീ

എഴുനിലക്കുത്തുകളുള്ള തൊമ്മന്‍കുത്ത്

സ്വല്‍പ്പം സാഹസികതയാകാമെങ്കില്‍ തൊമ്മന്‍കുത്തിലേക്കു സ്വാഗതം. കാട്ടിലൂടെ നടന്ന് അതിസുന്ദരമായ, എന്നാല്‍ ചെറിയ വെള്ളച്ചാട്ടമായ തൊമ്മന്‍കുത്തിലേക്കെത്താം. തെളിനീരരുവിയില്‍ സകുടുംബം നല്ലൊരു കുളി പാസാക്കാം. ആറ്റോരത്തെ മണല്‍പ്പരപ്പിലിരുന്നോ പാറപ്പുറത്തിരുന്നോ വട്ടംകൂടി ആഹാരം കഴിക്കാം(പ്ലാസ്റ്റിക്, ഭക്ഷണഅവശിഷ്ടങ്ങള്‍ എന്നിവ തിരികെ കൊണ്ടുവരണം എന്നേയുള്ളൂ ). കാടിന്റെ നൈര്‍മല്യം അനുഭവിക്കാം. തൊമ്മന്‍കുത്തില്‍നിന്ന് അതിസാഹസികര്‍ക്ക് മീനൊളിയന്‍പാറയെന്ന പാറപ്പുറത്തെ കാട്ടിലേക്കു നടന്നു കയറാം.

വഴി എറണാകുളം-മൂവാറ്റുപുഴ-പോത്താനിക്കാട്-വണ്ണപ്പുറം-തൊമ്മന്‍കുത്ത് 70 കിമീ

കാല്‍വരിമൗണ്ട്

ഇടുക്കി ഡാമിന്റെ വൃഷ്ടിപ്രദേശങ്ങള്‍ പക്ഷിക്കണ്ണിലെന്നവണ്ണം കണ്ടാസ്വദിക്കാനുള്ള ഇടമാണ് കാല്‍വരിമൗണ്ട്. കണ്ണെത്താദൂരത്തോളം മലനിരകളും നീലജലാശയവും മാന്ത്രികവിദ്യ കാണിച്ചു മറയുന്ന മഞ്ഞും മലഞ്ചെരിവുകളിലെ തേയിലത്തോട്ടങ്ങളും കാല്‍വരിമൌണ്ട് എന്ന കുന്നിനെ യാത്രക്കാരുടെ പറുദീസയാക്കിമാറ്റുന്നു.

കുറവന്‍ കുറത്തി മലകളെ ചേര്‍ത്തുനിര്‍ത്തുന്ന ഇടുക്കി ഡാമിന്റെ കാഴ്ചയാസ്വദിച്ച് റിസോര്‍ട്ടില്‍ താമസിക്കാനുള്ള സൗകര്യമുണ്ട്. സര്‍ക്കാരിന്റെ ഐബിയും താമസസൗകര്യത്തിനായി ലഭിക്കും. ഇടുക്കി ഡാമിലെ ബോട്ടിങ് ആസ്വദിക്കാം…

ഇടുക്കി ഡാമില്‍നിന്ന് എട്ടുകിലോമീറ്റര്‍ ദൂരം.

താമസസൗകര്യത്തിന് ബന്ധപ്പെടുക 9744678537


മൂന്നാറിന്റെ അറിയാക്കാഴ്ചകള്‍

തേയിലത്തോട്ടത്തില്‍നിന്നുള്ള സെല്‍ഫിയെടുക്കലില്‍നിന്നു മൂന്നാറിലെ സഞ്ചാരരീതികള്‍ മാറിക്കഴിഞ്ഞു. സാഹസികര്‍ക്കും കാടിനെയും പ്രകൃതിയെയും ഇഷ്ടപ്പെടുന്നവര്‍ക്കും ഏറെ സൗകര്യങ്ങള്‍ ഇപ്പോള്‍ മൂന്നാറില്‍ ലഭ്യമാണ്. അതിലൊന്നാണു ചൊക്രമുടി കയറ്റവും ടെന്റിലെ താമസവും. മൂന്നാറിലെ മൂന്നാമത്തെ ഉയരം കൂടിയ മലയാണു ചൊക്രമുടി. ഗ്യാപ് റോഡിലേക്ക് എത്തുന്നതിനുമുന്‍പ് വലത്തുകാണുന്ന ചൊക്രമുടിയില്‍ ഇപ്പോള്‍ ടെന്റ് സൗകര്യം ലഭിക്കും. നീലക്കുറിഞ്ഞികള്‍ പൂക്കുന്ന ചൊക്രമുടിയില്‍ മഞ്ഞിനോടു കഥപറഞ്ഞ് തീകാഞ്ഞിരിക്കുക അവിസ്മരണീയമായിരിക്കില്ലേ.. ?

അടുത്തുള്ള സ്ഥലങ്ങള്‍ ചിന്നക്കനാല്‍, ഗ്യാപ് റോഡ്. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പത്തിടങ്ങളില്‍ സ്‌ഫോടനം... ഹമാസ് നേതാക്കളെ ....  (12 minutes ago)

ഉപരാഷ്ട്രപതിയായി സി പി രാധാകൃഷ്ണന്‍ .... മഹാരാഷ്ട്ര ഗവര്‍ണറായ രാധാകൃഷ്ണന്‍ ബിജെപി തമിഴ്‌നാട് സംസ്ഥാന പ്രസിഡന്റുമായിരുന്നു.  (31 minutes ago)

എം.നന്ദകുമാര്‍ അന്തരിച്ചു....  (57 minutes ago)

മാലേഗാവ് സ്‌ഫോടന കേസില്‍ പ്രതികളെ വെറുതെ വിട്ട വിധിക്കെതിരെ അപ്പീല്‍  (8 hours ago)

ഓപ്പറേഷന്‍ ഷൈലോക്കില്‍ 22 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു  (8 hours ago)

നടി ഗ്രേസ് ആന്റണി വിവാഹിതയായി  (8 hours ago)

ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് കോളേജ് വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം  (8 hours ago)

പ്രക്ഷോഭത്തില്‍ നേപ്പാള്‍ മുന്‍ പ്രധാനമന്ത്രിയുടെ ഭാര്യ പൊള്ളലേറ്റ് മരിച്ചു  (9 hours ago)

നബാര്‍ഡില്‍ നിന്നും സാമ്പത്തിക സഹായം സ്വീകരിക്കാന്‍ വാട്ടര്‍ അതോറിറ്റിക്ക് അനുമതി  (10 hours ago)

വൈക്കത്ത് ഗുഡ്‌സ് ട്രെയിനിന്റെ മുകളില്‍ കയറിയ വിദ്യാര്‍ഥിക്ക് ഷോക്കേറ്റ് ഗുരുതര പരിക്ക്  (10 hours ago)

ചരക്കു തീവണ്ടി ഡബിള്‍ ഡെക്കര്‍ ബസുമായി കൂട്ടിയിടിച്ച് 10 പേര്‍ക്ക് ദാരുണാന്ത്യം  (10 hours ago)

സിയാച്ചിനില്‍ ഹിമപാതത്തില്‍ മൂന്ന് സൈനികര്‍ കൊല്ലപ്പെട്ടു  (10 hours ago)

ഓണം സ്‌പെഷ്യല്‍ ഡ്രൈവില്‍ കുടുങ്ങി 'ബുള്ളറ്റ് ലേഡി'  (11 hours ago)

രാജ്യത്തിന്റെ 15-ാം ഉപരാഷ്ട്രപതി സി.പി.രാധാകൃഷ്ണന്‍  (11 hours ago)

നേപ്പാളില്‍ പ്രസിഡന്റ് രാംചന്ദ്ര പൗഡേലും രാജിവച്ചു  (11 hours ago)

Malayali Vartha Recommends