Widgets Magazine
02
May / 2025
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വിഴിഞ്ഞം അന്താരാഷ്ട്ര ഡീപ്പ് വാട്ടര്‍ മള്‍ട്ടിപര്‍പ്പസ് തുറമുഖം പ്രധാനമന്ത്രി നരേന്ദ്ര മോദി നാടിന് സമര്‍പ്പിച്ചു... കേരളത്തിന്റെ ദീര്‍ഘകാലമായ സ്വപ്നമാണ് വിഴിഞ്ഞം പദ്ധതിയെന്നും ഏറെ അഭിമാനകരമായ നിമിഷമാണെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍


വളരെ സ്നേഹത്തോടെ കഴിഞ്ഞിരുന്ന ഭാര്യ ഭർത്താക്കന്മാർ... രാവിലെ കാണുന്നത് മരിച്ച നിലയിൽ..പരസ്പരം കത്തികൊണ്ട് കുത്തി കൊലപ്പെടുത്തി.. നടുക്കത്തിൽ അയൽവാസികൾ..


പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യുന്ന വേവ്സ് എന്റർടെയ്ൻമെന്റ് സമ്മിറ്റിൽ പ്രധാന താരമായി മോഹൻലാൽ..ലാൽ പ്രതിസ്ഥാനത്തുള്ള ആനക്കൊമ്പ് കേസ് സജീവമാക്കാൻ സി പി എം ശ്രമം തുടങ്ങി..


തലസ്ഥാനം വളഞ്ഞ് കമാൻഡോസ്..കരയിലും ആകാശത്തും കടലിലും ഒരേസമയം പഴുതടച്ച സുരക്ഷ..എംഎസ്സി സെലസ്റ്റിനോ മരസ്‌കാ എന്ന മദര്‍ഷിപ്പിനെ സ്വീകരിക്കും..


ലോക ശ്രദ്ധയില്‍ കേരളം... വിഴിഞ്ഞം തുറമുഖം ഇന്ന് പ്രധാനമന്ത്രി രാജ്യത്തിന് സമര്‍പ്പിക്കും; ഇന്ത്യയുടെ മുന്നേറ്റത്തിന്റെ വന്‍ശക്തിയായി വിഴിഞ്ഞം മാറും

മഴക്കാടുകള്‍ക്കിടയില്‍ ഗോപാല്‍സ്വാമി ബേട്ട

30 AUGUST 2017 04:36 PM IST
മലയാളി വാര്‍ത്ത

നീലഗിരി മലനിരകള്‍ അതിരിടുന്ന ഗോപാല്‍സ്വാമി ബേട്ട ഒരു നിഴല്‍ ചിത്രം പോലെ മനോഹരമാണ്. ഗുണ്ടല്‍പ്പേട്ടയില്‍ നിന്നും നൂലു പിടിച്ചതുപോലെയുള്ള പാതയിലൂടെ പൂപ്പാടങ്ങള്‍ പിന്നിട്ടാല്‍ ഗോപാല്‍സ്വാമി അമ്പലത്തിന്റെ കവാടമായി.

കര്‍ണ്ണാടക വനം വകുപ്പിന്റെ നിയന്ത്രണത്തിലാണ് വനജ്യോത്സനകള്‍ തിടമ്പേറ്റി നില്‍ക്കുന്ന ഈ പരിസരമൊന്നാകെ. സമുദ്ര നിരപ്പില്‍നിന്നും രണ്ടായിരത്തിലധികം അടി ഉയരത്തിലുള്ള മാനം തൊടുന്ന മലനിരകളിലേക്ക് ചുരം കയറി വേണം എത്താന്‍. ഇരുവശത്തും മഴക്കാടുകളുണ്ട്. ഉയരത്തിലെത്തുമ്പോഴും താഴ്വാരങ്ങളില്‍ മേഞ്ഞു നടക്കുന്ന വന്യമൃഗങ്ങളെ കാണാം.

പാറക്കല്ലുകള്‍ പോലെ ചെറുതായി ആനക്കൂട്ടങ്ങള്‍ മേഞ്ഞു നടക്കുന്ന കാഴ്ച ഗോപാല്‍സ്വാമി ബേട്ടയിലെ മാത്രം കാഴ്ചയാണ്. സദാസമയവും മഞ്ഞു പുതഞ്ഞുനില്‍ക്കുന്ന ക്ഷേത്രം തീര്‍ത്ഥാടകരുടെ പുണ്യഭൂമിയാണ്. കൃഷ്ണനും രാധയുമാണ് പ്രതിഷ്ഠ. 14-ാം നൂറ്റാണ്ടിലാണ് ഈ ക്ഷേത്രം മഞ്ചണ്ഡ രാജവംശം പണികഴിപ്പിക്കുന്നത്.

 

മഞ്ചണ്ഡ രാജാവ് സഹോദരരായ ശത്രുക്കളില്‍ നിന്നും ഭയന്നോടി ഈ മലയുടെ മുകളില്‍ നിന്നും ചാടി ആത്മഹത്യ ചെയ്തു എന്ന ചരിത്രവുമുണ്ട്. ഇതിന്റെ വിഷമം തീര്‍ക്കാന്‍ കൂടിയാണ് മാധവ ദണ്ഡനായകന്‍ എന്ന മഞ്ചണ്ഡ രാജാവ് മലമുകളില്‍ ദൈവ പ്രതിഷ്ഠ നടത്തിയത് എന്നൊരു ഐതിഹ്യവുമുണ്ട്.

പ്രത്യേക പൂജകളും വഴിപാടുകളുമായി അതിരാവിലെ തന്നെ ക്ഷേത്രമുണരും. ദര്‍ശനത്തിനായി വരുന്ന തീര്‍ത്ഥാടകരുടെയും ടൂറിസ്റ്റുകളുടെയും നീണ്ടനിരകള്‍ മലമുകളില്‍ നിന്നും കാണാം. ചുട്ടുപൊള്ളുന്ന കര്‍ണ്ണാകയിലെ കാലാവസ്ഥയില്‍ നിന്നും വിഭിന്നമാണ് ഈ മലമുകളിലെ അന്തരീക്ഷം.

തൊട്ടടുത്ത നീലഗിരിയില്‍ നിന്നും വീശിയടിക്കുന്ന തണുത്ത കാറ്റാണ് ഗോപാല്‍സ്വാമി ബേട്ടയെ കുളിരു പുതപ്പിക്കുന്നത്. ഒരു കാലത്ത് ചന്ദന കള്ളക്കടത്തുകാരന്‍ വീരപ്പന്റെ സന്ദര്‍ശനം കൊണ്ട് ഈ ക്ഷേത്രം വാര്‍ത്തകളില്‍ ഇടം തേടിയിരുന്നു. കനത്ത സുരക്ഷാ സംവിധാനമൊരുക്കി വീരപ്പനെ വലയിലാക്കാന്‍ ടാസ്‌ക് ഫോഴ്‌സുകള്‍ നിരവധി ഓപ്പറേഷനുകള്‍ ഇവിടെ നടത്തിയിരുന്നു. ഇതിനെയെല്ലാം വെല്ലുവിളിച്ച് വീരപ്പന്‍ പലതവണ ഇവിടെ വന്നുപോയിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അവൾ എന്റെ കൈകൊണ്ട് ചത്തു..!സൂരജിന്റെ അവസാന സന്ദേശം..! വാട്ട്സ്ആപ്പ് പ്രൊഫൈല്‍ കാട്ടിക്കൂട്ടിയത്..!പ്രവാസികൾക്ക്  (1 hour ago)

KOZHIKODE അന്യ സംസ്ഥാന തൊഴിലാളികൾ പിടിയിൽ  (2 hours ago)

പാലക്കാട് വാഹനാപകടത്തില്‍ അമ്മയും മകനും ദാരുണാന്ത്യം...  (2 hours ago)

പൊതുജനങ്ങള്‍ക്കായി ജാഗ്രതാ നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ച് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി  (3 hours ago)

കേദര്‍നാഥിന്റെ ക്ഷേത്രകവാടം തീര്‍ത്ഥാടകര്‍ക്കായി തുറന്നു...  (3 hours ago)

പരിപാടിക്ക് സ്വാഗതം ആശംസിച്ച് സംസാരിച്ച തുറമുഖ വകുപ്പ് മന്ത്രി  (4 hours ago)

എല്ലാവര്‍ക്കും എന്റെ നമസ്‌കാരം, ഒരിക്കല്‍ കൂടി ശ്രീ അനന്തപദ്മനാഭന്റെ മണ്ണിലേക്ക് വരാന്‍ ..  (4 hours ago)

ചരിത്രത്തെ ബോധപൂര്‍വം മറക്കുകയും തിരുത്തി എഴുതാനായി ശ്രമിക്കുകയും ചെയ്യുന്നവര്‍  (4 hours ago)

ചെല്‍സിക്കും റല്‍ ബെറ്റിസിനും ജയം.  (4 hours ago)

Kuwait- അന്വേഷണം തുടങ്ങി കുവൈത്ത് പോലീസ്  (5 hours ago)

വിഴിഞ്ഞത് ഉമ്മൻ‌ചാണ്ടി..! ഹാലിളകി മുഖ്യൻ..! കുഞ്ഞൂഞ്ഞിന് ജയ് വിളി സ്റ്റേജിൽ സംഭവിക്കുന്നത്  (5 hours ago)

രാജ്യത്തെ എല്ലാ ഡോക്ടര്‍മാരും ബ്രാന്‍ഡ് നാമങ്ങളുടെ പിന്നാലെ പോകാതെ ജനറിക് മരുന്നുകള്‍ മാത്രം നിര്‍ദേശിക്കണമെന്ന നിര്‍ദേശവുമായി സുപ്രീം കോടതി...  (5 hours ago)

പുതിയ നീക്കങ്ങൾ  (5 hours ago)

സ്വര്‍ണവിലയില്‍ ഇടിവ്...  (5 hours ago)

PM MODI പത്തരയ്ക്ക് വിഴിഞ്ഞത്ത് പ്രധാനമന്ത്രി  (5 hours ago)

Malayali Vartha Recommends