ഇനി ഹിന്ദിയിലും ഇമെയില്‍ ഐ.ഡി
ഇമെയില്‍ ഐ.ഡികള്‍ ഹിന്ദി അക്ഷരങ്ങള്‍ ഉപയോഗിച്ചും ദേവനാഗരി ലിപിയിലും എഴുതാം. ന്യൂഡല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സ്റ്റാര്‍ട്ടപ്പായ ഡാറ്റാ എക്സ്ജെന്‍ ടെക്നോളജീസ് ആണ് ഇതിനായി ആപ് തയ്യാറാക്കിയത്. ഡോട്ട് ഭാരത് ഡൊമൈനിലാണ് നിശ്ചിത തുക നല്കി ഇമെയില്‍ ഐ.ഡി ഉണ്ടാക്കാനാവുക. ഈ ഇമെയിലുകളില്‍നിന്ന് അയക്കുന്ന മെയിലുകള്‍ ഗൂഗിളിലും മൈക്രോസോഫ്റ്റിലും വായിക്കാനാവും.
ജിമെയില്‍ പോലെ ഡോട്ട് ഭാരത് ഡൊമൈനില്‍ സൗജന്യമായി ഇമെയില്‍ ഐ.ഡി ഉണ്ടാക്കാനുള്ള സൗകര്യം ഉടന്‍ ഏര്‍പ്പെടുത്തുമെന്ന് ഡാറ്റാ എക്സ്ജെന്‍ സ്ഥാപകനായ അജയ് ദത്ത പറഞ്ഞു.
സ്റ്റാര്‍ട്ടപ്പിന്റെ നീക്കം ഗൂഗിളും മൈക്രോസോഫ്റ്റും പിന്തുണച്ചു. പരസ്പര സമ്പര്‍ക്കത്തിന് ഭാഷ തടസ്സമാകരുതെന്നും സ്റ്റാര്‍ട്ടപ്പിന്റെ നീക്കത്തോടെ ആഗോള ഇമെയില്‍ എന്ന യാഥാര്‍ഥ്യത്തിലേക്ക് കൂടുതല്‍ അടുത്തിരിക്കുകയാണെന്നും ഗൂഗിള്‍ പറഞ്ഞു.
https://www.facebook.com/Malayalivartha