അവിവാഹിതരായ പുരുഷന്മാർക്ക് ഇന്ത്യൻ കോസ്റ്റ് ഗാർഡിൽ നാവിക് ആകാം
ഇന്ത്യൻ കോസ്റ്റ് ഗാർഡിൽ വിവിധ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 01/2018 ബാച്ചിലേക്കാണ് പ്രവേശനം. അവിവാഹിതരായ പുരുഷന്മാർക്ക് അപേക്ഷിക്കാം. സ്ത്രീകൾ അപേക്ഷിക്കാൻ പാടില്ല. ഓൺലൈൻ ആയി ഒക്ടോബർ 16 മുതൽ 23 വരെ അപേക്ഷിക്കാം.
തീരസംരക്ഷണ സേനയിൽ നാവിക് (ഡൊമസ്‌റ്റിക്ക് ബ്രാഞ്ച്- കുക്ക്, സ്‌റ്റ്യുവാർഡ്) ഒഴിവുകളിലേക്കാണ് നിയമനം നടത്തുന്നത്.
അപേക്ഷിക്കുന്നവർ കുറഞ്ഞതു മൊത്തം 50% മാർക്കോടെ പത്താംക്ലാസ് പരീക്ഷ പാസായിരിക്കണം. കായിക താരങ്ങൾക്കും എസ്.സി/എസ്ടി വിഭാഗക്കാർക്കും മാർക്കിൽ അഞ്ചു ശതമാനം ഇളവ് പ്രതീക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്കും ഓൺലൈൻ അപേക്ഷക്കും www.joinindiancoastguard.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.
https://www.facebook.com/Malayalivartha