Widgets Magazine
12
Dec / 2017
Tuesday

തപാല്‍ വകുപ്പ് കേരള പോസ്റ്റ് സർക്കിളിൽ 1193 ഒഴിവുകൾ

17 NOVEMBER 2017 12:09 PM IST
മലയാളി വാര്‍ത്ത

തപാല്‍ വകുപ്പിന്റെ കേരളാ സര്‍ക്കിളില്‍ ഡാക് സേവക് തസ്തികയിലെ 1,193 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഈ ഒഴിവുകളിലേക്ക് ഈ വര്‍ഷം മെയ് മാസത്തിൽ തപാല്‍വകുപ്പ് വിജഞാപനം പുറപ്പെടുവിച്ചിരുന്നു. എന്നാൽ വെബ്സൈറ്റ് തകരാറിനെത്തുടര്‍ന്ന് അപേക്ഷ സ്വീകരിക്കുന്നത് പിന്നീട് നിര്‍ത്തിവച്ചിരുന്നു.

അന്ന് അപേക്ഷിച്ചവര്‍ അപേക്ഷാസമയത്ത് കിട്ടിയ രജിസ്ട്രേഷന്‍ ഫോൺ നമ്പരും ഉപയോഗിച്ച്‌ തപാല്‍വകുപ്പ് വെബ്സൈറ്റില്‍ പ്രവേശിച്ച്‌ അപേക്ഷ സ്വീകരിക്കപ്പെട്ടോ എന്നുറപ്പ് വരുത്തണം. സ്വീകരിക്കപ്പെട്ടിട്ടില്ലെങ്കില്‍ വീണ്ടും അപേക്ഷിക്കണം. ഓരോ ഡിവിഷനിലെയും പോസ്റ്റ് ഓഫീസുകളില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ള ഒഴിവുകളുടെ എണ്ണം ,എന്നീ വെബ്സൈറ്റുകളില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇതേ വെബ്സൈറ്റിലൂടെ ഓണ്‍ലൈനായി അപേക്ഷിക്കാവുന്നതാണ്.

ഗ്രാമീണ്‍ ഡാക് സേവക് ബ്രാഞ്ച് പോസ്റ്റ്മാസ്റ്റര്‍ (ജി.ഡി.എസ്. -ബി.പി.എം.) തസ്തികയിലേക്ക് ഒഴികെയുള്ള അപേക്ഷകര്‍ അതത് പോസ്റ്റല്‍ വില്ലേജ്/ വിതരണ പരിധിക്കുള്ളില്‍ താമസിക്കുന്നവരായിരിക്കണം.

ജി.ഡി.എസ്.- ബി.പി.എം. തസ്തികയിലേക്ക് അപേക്ഷിക്കുന്നവര്‍ തിരഞ്ഞെടുക്കപ്പെടുന്നപക്ഷം ഒരു മാസത്തിനുള്ളില്‍ (ജോലിയില്‍ പ്രവേശിക്കുന്നതിന് മുന്‍പ്) ബ്രാഞ്ച് പോസ്റ്റ് ഓഫീസ് വില്ലേജിലേക്ക് താമസം മാറണം. ഇതു സംബന്ധിച്ച സമ്മതപത്രം അപേക്ഷയോടൊപ്പം സമര്‍പ്പിക്കേണ്ടതാണ്. ഇതിലേയ്ക്ക് അപേക്ഷിക്കേണ്ട യോഗ്യത പത്താം ക്ലാസ് പാസായിരിക്കണം.

ഉയര്‍ന്ന യോഗ്യതയുള്ളവര്‍ക്ക് ഒരുതരത്തിലുള്ള മുന്‍ഗണനയും ഉണ്ടാകില്ല. അപേക്ഷകര്‍ക്ക് കംപ്യൂട്ടര്‍ പരിജ്ഞാനം വേണം. കുറഞ്ഞത് 60 ദിവസം ദൈര്‍ഘ്യമുള്ള കംപ്യൂട്ടര്‍ പരിശീലനം അംഗീകൃത സ്ഥാപനത്തില്‍നിന്ന് പാസായതിന്റെ സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിക്കേണ്ടതാണ്. പത്താം ക്ലാസിലോ പ്ലസ് ടുവിലോ അല്ലെങ്കില്‍ ഉയര്‍ന്ന തലങ്ങളിലോ കംപ്യൂട്ടര്‍ ഒരു വിഷയമായി പഠിച്ചിട്ടുള്ളവര്‍ക്ക് ഇതില്‍ ഇളവ് ലഭിക്കും.

2017 നവംബര്‍ 29-ന് പതിനെട്ടിനും നാല്‍പ്പതിനും ഇടയിലുള്ളവർക്ക് അപേക്ഷിക്കാം. ഒ.ബി.സിക്കാര്‍ക്ക് 3 വര്‍ഷവും എസ്.സി., എസ്.ടി. വിഭാഗക്കാര്‍ക്ക് 5 വര്‍ഷവും ഭിന്നശേഷിക്കാര്‍ക്ക് 10 വര്‍ഷവും ഉയര്‍ന്ന പ്രായപരിധിയില്‍ ഇളവ് ലഭിക്കും. പത്താംക്ലാസിലെ മാര്‍ക്കിന്റെ അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ്. ഒന്നിലധികം ഉദ്യോഗാര്‍ഥികള്‍ക്ക് ഒരേ മാര്‍ക്കാണുള്ളതെങ്കില്‍ ജനനത്തീയതി (ഉയര്‍ന്ന പ്രായം), പട്ടികവര്‍ഗ വനിത, പട്ടികജാതി വനിത, ഒ.ബി.സി. വനിത, ജനറല്‍ വനിത, പട്ടികവര്‍ഗ പുരുഷന്‍, പട്ടികജാതി പുരുഷന്‍, ഒ.ബി.സി. പുരുഷന്‍, ജനറല്‍ പുരുഷന്‍ എന്നീ ക്രമത്തിലാണ് മുന്‍ഗണന ലഭിക്കുക.

അപേക്ഷാസമയത്ത് ഉദ്യോഗാര്‍ഥികള്‍ക്ക് മുന്‍ഗണനാക്രമത്തില്‍ അഞ്ച് തസ്തികകള്‍ തിരഞ്ഞെടുക്കാം. ഇതിന്റെ അടിസ്ഥാനത്തിലായിരിക്കും നിയമനം. ബി.പി.എം. തസ്തികയിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നവര്‍ 25,000 രൂപയും മറ്റ് തസ്തികകളിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നവര്‍ 10,000 രൂപയും സെക്യൂരിറ്റിയായി നല്‍കണം.

ഫിഡലിറ്റി ഗ്യാരണ്ടി ബോണ്ട് അല്ലെങ്കില്‍ നാഷണല്‍ സേവിങ്സ് സര്‍ട്ടിഫിക്കറ്റിന്റെ രൂപത്തില്‍ പ്രസിഡന്റ് ഓഫ് ഇന്ത്യയുടെ പേരില്‍ തപാല്‍ വകുപ്പിനാണ് സെക്യൂരിറ്റി നല്‍കേണ്ടത്. ഒ.സി./ ഒ.ബി.സി. വിഭാഗത്തില്‍പ്പെടുന്ന പുരുഷന്മാര്‍ക്ക് 100 രൂപയാണ് ഫീസ്. രജിസ്ട്രേഷന്‍ നമ്പർ ഉപയോഗിച്ച്‌ ഏതെങ്കിലും ഹെഡ് പോസ്റ്റ് ഓഫീസിലാണ് പണം അടയ്ക്കേണ്ടത്. എസ്.സി., എസ്.ടി. വിഭാഗക്കാര്‍ക്കും വനിതകള്‍ക്കും ഫീസ് ബാധകമല്ല.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഉദുമല്‍പേട്ട ദുരഭിമാനക്കേസില്‍ ആറുപേര്‍ക്ക് വധശിക്ഷ  (24 minutes ago)

പ്രവാസി ഭർത്താവിന്റെ പണവും, സ്വർണ്ണവും വേണം; കൂടെ ജീവിക്കാൻ കൊച്ചുമുതലാളിയും: കോടതിയിൽ ഹാജരാക്കിയപ്പോൾ സംഭവിച്ചത് നാടകീയ രംഗങ്ങൾ...  (38 minutes ago)

ബന്ദിപോരയില്‍ കനത്ത മഞ്ഞുവീഴ്ച: മൂന്ന് ജവാന്മാരെ കാണാതായി  (52 minutes ago)

മര്യാദ കെട്ട ബന്ധം തുടരേണ്ടി വന്നപ്പോൾ അനുഭവിച്ച ദുരവസ്ഥ തുറന്ന് പറഞ്ഞ് പാർവതി  (1 hour ago)

ഇത് മറ്റ് പുരുഷന്മാര്‍ക്കും ഇതേ കാര്യം ചെയ്യാനുള്ള ലൈസന്‍സ് നല്‍കലാണ്; ഇത് ചെയ്യുക എന്നാല്‍ സെക്സിയും കൂളുമാണെന്ന് അവര്‍ ധരിക്കുന്നു; പാർവതി പറയുന്നു...  (1 hour ago)

ഭീഷണിപ്പെടുത്തി ലക്ഷങ്ങൾ തട്ടാൻ ശ്രമം; യുവതിയ്‌ക്കെതിരെ പരാതിയുമായി ഉണ്ണി മുകുന്ദൻ  (2 hours ago)

ഇന്റര്‍നെറ്റ് വേഗതയിൽ ഇന്ത്യ പിന്നിൽ  (2 hours ago)

സ്വര്‍ണ വിലയില്‍ മാറ്റമില്ല, പവന് 21,240 രൂപ  (2 hours ago)

വിധിയറിഞ്ഞതോടെ മാധ്യമങ്ങൾക്ക് മുന്നിൽ താൻ കുറ്റം ചെയ്തിട്ടില്ലെന്ന് അമിര്‍ ഉള്‍; നിരപരാധിക്ക് കിട്ടിയ ശിക്ഷയാണ് ഇതെന്ന് പ്രതിഭാഗം അഭിഭാഷകന്‍ അഡ്വ ബിഎ ആളൂര്‍  (3 hours ago)

ഫോണ്‍ കെണി കേസില്‍ ലേഖികയുടെ ഹര്‍ജി പരിഗണിക്കുന്നത് ഹൈക്കോടതി മാറ്റിവച്ചു  (3 hours ago)

ഒപ്പം ജോലി ചെയ്യുന്നവരുടെ കാര്യത്തില്‍ അതിവ ശ്രദ്ധലുവാണു ഈ സംവിധായകന്‍; പ്ലസ്ടു വിദ്യാര്‍ത്ഥിനി നായികയായി എത്തിയപ്പോൾ സന്തോഷ് പണ്ഡിറ്റിന് ചെയ്യേണ്ടി വന്നത്...  (3 hours ago)

ചെന്നൈയില്‍ കനത്ത മഞ്ഞ് വിമാനങ്ങള്‍ അനിശ്ചിതമായി വൈകുന്നു  (3 hours ago)

കുപ്പിവെള്ളത്തിന് എംആര്‍പിയേക്കാള്‍ വിലയീടാക്കുന്നത്...  (3 hours ago)

ഗർഭത്തിന്റെ ആദ്യമാസത്തിൽ ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം...  (3 hours ago)

നടൻ വിജയ് ആത്മഹത്യ ചെയ്തത് എന്തിനെന്ന് വെളിപ്പെടുത്തി ഭാര്യ രംഗത്ത്  (3 hours ago)

Malayali Vartha Recommends