എയർലൈൻ അലൈഡ് സർവീസസിൽ ഒഴിവുകൾ
എയർലൈൻ അലൈഡ് സർവീസസ് ലിമിറ്റഡിൽ വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിക്കുന്നു . ആകെ 35 ഒഴിവുകളാണ് ഉള്ളത് . അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി മാർച്ച് 23.
ഡപ്യൂട്ടി ചീഫ് ഫിനാൻഷൽ ഒാഫീസർ, ചീഫ് ഓഫ് ഐടി, സിന്തറ്റിക് ഫ്ലൈറ്റ് ഇൻസ്ട്രക്ടർ, പൈലറ്റ്, ട്രെയിനി ക്യാബിൻ ക്രൂ, സ്റ്റേഷൻ മാനേജർ, ഇൻസ്ട്രക്ടർ (ടെക്നിക്കൽ) തസ്തികകളിലാണ് അവസരം.
സ്റ്റേഷൻ മാനേജർ തസ്തികയിൽ 14 ഒഴിവുകളും ട്രെയിനി ക്യാബിൻ ക്രൂ തസ്തികയിൽ 16 ഒഴിവുകളുമുണ്ട്. ട്രെയിനി ക്യാബിൻ ക്രൂ തസ്തികയിൽ സതേൺ റീജണിലാണ് അവസരം.
തെരഞ്ഞെടുക്കുന്ന ഉദ്യോഗാർത്ഥികളെ 5 വർഷത്തെ നിശ്ചിത കരാർ അനുസരിച്ചാണ് നിയമിക്കുന്നത്.എന്നാൽ സിന്തറ്റിക് ഫ്ലൈറ്റ്ഇൻസ്ട്രുക്ടറിനെ 3 വർഷത്തെ കരാർ നിയമം അനുസരിച്ചാണ് നിയമിക്കുന്നത്.അപേക്ഷകൾ 23 നു ശേഷം സ്വീകരിക്കില്ല .കൂടുതൽ വിവരങ്ങൾക്ക് www.airindia.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക .
https://www.facebook.com/Malayalivartha