ജെയിംസ് ബോണ്ട് പുതിയ ദൗത്യവുമായി 2019ലെത്തും
ഓരോ ജെയിംസ് ബോണ്ട് ചിത്രം ഇറങ്ങുമ്പോഴും അടുത്തതിനായുള്ള കാത്തിരിപ്പിലായിരിക്കും ബോണ്ട് ആരാധകര്‍. ഇപ്പോഴിതാ 25ആംമത് ബോണ്ട് ചിത്രത്തിനായി രണ്ട് വര്‍ഷം കൂടി കാത്തിരിക്കണമെന്നാണ് അണിയറപ്രവര്‍ത്തകര്‍ പറയുന്നത്. 2019ല്‍ ആയിരിക്കും ചിത്രം പുറത്തിറങ്ങുക .
ഡാനിയല്‍ ക്രെയ്ഗ് തന്നെയാകും ഇത്തവണയും ബോണ്ട് എന്നാണ് ലഭിക്കുന്ന വിവരം. കാസിനോ റോയല്‍ (2006), സ്കൈഫാള്‍ (2012 ), സ്പെക്ടര് (2015) എന്നീ ചിത്രങ്ങളില്‍ ക്രെയ്ഗ് തന്നെയായിരുന്നു നായകന്. കുറ്റാന്വേഷണത്തിന്റെ ബുദ്ധിപരമായ ചടുലതയിലും സാഹസികതയിലും മുന്‍ഗാമികളെ പോലെ ക്രെയ്ഗും ഒട്ടും പിന്നിലായിരുന്നില്ല.
നോര്‍ത്ത് അമേരിക്കയില്‍ 2019 നവംബര്‍ 8ന് ചിത്രം റിലീസ് ചെയ്യുമെന്ന് നിര്‍മാതാക്കളായ ഇയോണ്എം.ജി.എം പ്രസ്താവിച്ചു കഴിഞ്ഞു.കഴിഞ്ഞ ആറ് ബോണ്ട് ചിത്രങ്ങളുടെയും തിരക്കഥകൃത്തുക്കളായ നീല്പര്വിസും റോബര്‍ട്ട് വാദേയുമാണ് പുതിയ ബോണ്ട് ചിത്രവും ഒരുക്കുന്നത്
https://www.facebook.com/Malayalivartha