മോഹന്‍ലാലിന്റെ വിജയത്തിന്റെ രഹസ്യം വെളിപ്പെടുത്തി സുരേഷ് ഗോപി
മലയാള ചലച്ചിത്ര ലോകത്ത് മോഹന്‍ലാലിന്റെ താരമൂല്യം കൂടിയിരിക്കുന്ന കാലമാണിത്. മോഹന്‍ലാല്‍ ലാലിന്റെ സിനിമയായ പുലിമുരുകന് മലയാളത്തിലെ ആദ്യ 150 കോടി ക്ലബിലെത്തുകയും പിന്നീട് പുത്തന്‍ റെക്കോര്‍ഡുകള്‍ സൃഷ്ടിക്കുകയും ചെയ്തിരുന്നു. പുലിമുരുകന് പിന്നാലെ എത്തിയ മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍ എന്ന ചിത്രവും 50 കോടിക്കു മുകളില്‍ കളക്ഷന്‍ സ്വന്തമാക്കി ഇപ്പോഴും പ്രദര്‍ശനം തുടരുന്നത്. ഇതിനിടെ മോഹന്‍ലാലിന്റെ വിജയത്തിന് പിന്നിലെ രഹസ്യം വെളിപ്പെടുത്തിയിരിക്കുകയാണ് സുരേഷ് ഗോപി.
മോഹന്‍ലാലിന്റെ മുഖത്തെ കൗതുകമാണ് അദ്ദേഹത്തിന്റെ വിജയത്തിന്റെ രഹസ്യമെന്നാണ് സുരേഷ് ഗോപിയുടെ വെളിപ്പെടുത്തല്‍.പ്രേം നസീര്പോലും തിളങ്ങി നിന്നിരുന്ന കാലത്താണ് മോഹന്‍ലാലും വെള്ളിത്തിരയില്‍ എത്തുന്നത്. അന്നേ അദ്ദേഹത്തിന്റെ മുഖകാന്തിയെക്കുറിച്ചുള്ള പല അഭിപ്രായങ്ങളും ഉയര്‍ന്നിരുന്നു. മുപ്പത്തൊന്ന് വര്‍ഷങ്ങള്‍ക്ക് മുന്‍പ് മോഹന്‍ലാല്‍ വെള്ളിത്തിരയില്‍ എത്തിയപ്പോള്‍ തീയറ്ററിലെ ആവേശത്തില്‍ പങ്ക് ചേര്‍ന്ന കോളജ് വിദ്യാര്‍ഥിയായിരുന്നു താനെന്നും എന്നാല്‍ ഇപ്പോള്‍ മോഹന്‍ലാലിനൊപ്പം കെട്ടിപ്പിടിച്ച് കിടക്കാനുള്ള അടുപ്പവും ബന്ധവും ഉണ്ടെന്നും സുരേഷ് ഗോപി പറഞ്ഞു.
സഹതാരമായും വില്ലനായും മോഹന്‍ലാലിനൊപ്പം അഭിനയിച്ച നിമിഷങ്ങളെയും ഈ നിമിഷം ഓര്ക്കൂന്നെന്നൂം ജീവിതത്തില്‍ മറാക്കാന്‍ പറ്റാത്ത നിമിഷങ്ങളായിരുന്നു അതെന്നും സുരേഷ് ഗോപി പറഞ്ഞു. ജോഷി സംവിധാനം ചെയ്ത ക്രിസ്ത്യന്‍ ബ്രദേഴ്സാണ് ഇരുവരും അവസാനം ഒന്നിച്ച് അഭിനയിച്ച ചിത്രം.
https://www.facebook.com/Malayalivartha