Widgets Magazine
26
Apr / 2024
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇപി ജയരാജനെ ഉടന്‍ പുറത്താക്കും:- പിണറായി കലിച്ചു...


ഒമാനിൽ വാഹനാപകടത്തില്‍ രണ്ട് മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്‌സുമാര്‍ മരിച്ചു...


സംസ്ഥാനം ചുട്ടുപൊള്ളുമെന്ന് ദുരന്ത നിവാരണ അതോറിട്ടി മുന്നറിയിപ്പ്:- പല ഇടങ്ങളിലായി വോട്ടർമാർ കുഴഞ്ഞ് വീണു മരിച്ചു...


ശോഭ സുരേന്ദ്രന്റെ ആരോപണം കലാശക്കൊട്ടിനു ശേഷം വീണ ബോംബായി...ഈ അപ്രതീക്ഷിത വെളിപ്പെടുത്തൽ പാർട്ടിക്കുള്ളിൽ പൊട്ടിത്തെറിയുണ്ടാക്കി...തീരുമാനം ഉടൻ...


194 സ്ഥാനാർഥികളുടെ വിധി, ഇന്ന്...ചങ്കിടിപ്പോടെ സ്ഥാനാർത്ഥികൾ...രണ്ടാം ഘട്ടത്തിൽ ഒറ്റഘട്ടമായി വോട്ടെടുപ്പ് പൂർത്തിയാക്കുന്ന ഏക സംസ്ഥാനമാണ് കേരളം...വോട്ടെണ്ണൽ ജൂൺ നാലിന്...

എനര്‍ജി ഡ്രിങ്കുകള്‍ രക്തസമ്മര്‍ദവും ഹൃദയമിടിപ്പിന്റെ നിരക്കും വർധിപ്പിക്കും

07 AUGUST 2017 05:15 PM IST
മലയാളി വാര്‍ത്ത

യുവാക്കൾക്കിടയിൽ ഇന്ന് വളരെയേറെ പ്രചാരം ലഭിച്ചു വരുന്ന ഒന്നാണ് എനർജി ഡ്രിങ്ക്. രാത്രി ഉറക്കമിളച്ച്‌ പഠിക്കുന്ന വിദ്യാര്‍ത്ഥികളും കായികാധ്വാനം മൂലം തളരുന്ന കായിക താരങ്ങളും എന്ന് വേണ്ട ക്ഷീണം തോന്നുമ്പോൾ കുടിക്കാവുന്ന ഒരു സോഫ്റ്റ് ഡ്രിങ്കായി മാറിയിരിക്കുന്നു ഇത്.

എന്താണ് എനര്‍ജി ഡ്രിങ്കുകള്‍? (What are energy drinks)
തുടക്കത്തില്‍ തന്നെ ഇക്കാര്യം വ്യക്തമാക്കുന്നത് നന്നായിരിക്കും, എനര്‍ജി ഡ്രിങ്കുകളും സ്പോര്‍ട്സ് ഡ്രിങ്കുകളും ഒന്നല്ല.
മനസ്സിന്റെ ജാഗ്രതയും ഊര്‍ജവും ശാരീരിക ശേഷിയും ഒരു പരിധിവരെ ഉയര്‍ത്താന്‍ സഹായിക്കുന്ന പാനീയങ്ങളാണിവ. തലച്ചോറിന്റെ മന്ദത ഇല്ലാതാക്കുന്നതിനായി മിക്ക എനര്‍ജി ഡ്രിങ്കുകളിലും സാമാന്യം കൂടിയ തോതില്‍ കഫീന്‍ ചേര്‍ത്തിരിക്കും. പഞ്ചസാരയും വൈറ്റമിനുകളുമാണ് മറ്റുള്ള ചേരുവകള്‍.

ഓരോ തരം പാനീയങ്ങളിലും വ്യത്യസ്ത തോതിലായിരിക്കും കഫീന്‍ അടങ്ങിയിരിക്കുന്നത്. നിര്‍മ്മാതാക്കളുടെ വെബ്സൈറ്റുകളില്‍ നിന്ന് ലഭിക്കുന്ന വിവരങ്ങള്‍ അനുസരിച്ച്‌ ഇതിന്റെ തോത് ഒരു ക്യാനില്‍ 70-200 മില്ലിഗ്രാം വരെ ആകാം.

എനര്‍ജി ഡ്രിങ്കുകള്‍ക്ക് തലച്ചോറിനെ ഉത്തേജിപ്പിക്കുന്നതിനുള്ള കഴിവുള്ളതിനാല്‍ വിദ്യാര്‍ത്ഥികള്‍ അത് ഇഷ്ടപ്പെടുന്നു.മനസ്സിന്റെ ജാഗ്രത വര്‍ദ്ധിപ്പിക്കാനുള്ള കഴിവും ഇതിനുണ്ടെന്നു പറയപ്പെടുന്നു. രാത്രി ഷിഫ്റ്റില്‍ ജോലിചെയ്യുന്നവര്‍ക്കും ഡ്രൈവര്‍മാര്‍ക്കും ഉറങ്ങാതെ ജോലിചെയ്യാന്‍ ഈ ഡ്രിങ്ക് സഹായിക്കുമത്രേ.

എനര്‍ജി ഡ്രിങ്കുകള്‍ക്ക് പരിപൂര്‍ണമായും ഗുണങ്ങള്‍ മാത്രമേ ഉള്ളൂ എന്ന് വിചാരിക്കരുത്. ഹൃദയസംബന്ധമായ പ്രശ്നങ്ങള്‍ക്കുള്ള അപകടസാധ്യത എനർജി ഡ്രിങ്ക് കുടിക്കുന്നവരിൽ കൂടുതലാണ്. എനര്‍ജി ഡ്രിങ്കുകള്‍ ഉപയോഗിക്കുന്നതു മൂലം രക്തസമ്മര്‍ദവും ഹൃദയമിടിപ്പിന്റെ നിരക്കും ഉയരുമെന്നും അത് ഹൃദയത്തിന്റെ പ്രവര്‍ത്തനത്തെ പ്രതികൂലമായി ബാധിക്കുമെന്നും നിരവധി പഠനങ്ങളില്‍ പറയുന്നുണ്ട്

മിക്ക ആളുകളും ധരിച്ചിരിക്കുന്നത് എനര്‍ജി ഡ്രിങ്കുകളും സ്പോര്‍ട്സ് ഡ്രിങ്കുകളെ പോലെ ജലീകരണം നടത്താന്‍ സഹായിക്കുമെന്നാണ്. ഇത് തെറ്റായ ധാരണയാണ്. എനര്‍ജി ഡ്രിങ്കുകളില്‍ ഉയര്‍ന്ന തോതില്‍ അടങ്ങിയിരിക്കുന്ന കഫീന്‍ യഥാര്‍ത്ഥത്തില്‍ നിര്‍ജലീകരണമാണ് നടത്തുന്നത്.

പഞ്ചസാര ചേര്‍ക്കാത്ത എനര്‍ജി ഡ്രിങ്കുകളും ലഭ്യമാണെങ്കിലും മധുരമുള്ള ഡ്രിങ്കുകളാണ് ഭൂരിപക്ഷം ആളുകളും വാങ്ങാന്‍ ഇഷ്ടപ്പെടുന്നത്. ഇത്തരത്തിലുള്ള എനര്‍ജി ഡ്രിങ്ക് ഉപഭോഗം മൂലം രക്തത്തിലെ പഞ്ചസാരയുടെ അളവ് ഉയരുകയും പ്രമേഹം, അമിതവണ്ണം പോലെയുള്ള ജീവിതശൈലീരോഗങ്ങള്‍ പിടിപെടാന്‍ കാരണമാവുകയും ചെയ്യും.

ലേബലുകളില്‍ പറയുന്നതുപോലെ എനര്‍ജി ഡ്രിങ്കുകള്‍ സപ്ളിമെന്റുകളാണെന്ന് തെറ്റിദ്ധരിക്കരുത്. ഇവ അമിതമായി ഉപയോഗിക്കരുത്. നിർജലീകരണത്തിനും ക്ഷീണത്തിനും പ്രതിവിധിയായി ഒരിക്കലും എനർജി ഡ്രിങ്കുകൾ ഉപയോഗിക്കരുത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മലയിന്‍കീഴില്‍ ബൂത്തിന് സമീപം 51,000 രൂപ ഉപേക്ഷിച്ച നിലയില്‍  (14 minutes ago)

പത്തനംതിട്ടയില്‍ അനില്‍ ആന്റണി വിജയം ഉറപ്പിച്ചെന്ന് പി സി ജോര്‍ജ്; 2029ല്‍ ബിജെപി ഒറ്റയ്ക്ക് കേരളം ഭരിക്കും  (20 minutes ago)

വോട്ടെടുപ്പ് പൂര്‍ണം... തിരുവനന്തപുരം ജില്ലയില്‍ ഭേദപ്പെട്ട പോളിംഗ്  (23 minutes ago)

ഷിക്കാഗോ നഗരത്തില്‍ ചുറ്റിക്കറങ്ങുന്ന റിമി ടോമിയുടെ ചിത്രങ്ങള്‍ വൈറല്‍  (27 minutes ago)

കനത്ത ചൂടിനെ അവഗണിച്ചും പോളിങ് ബൂത്തിലെത്തി ജനാധിപത്യ അവകാശം വിനിയോഗിച്ച മുഴുവന്‍ വോട്ടര്‍മാരെയും സിപിഐ എം അഭിനന്ദിച്ചു  (30 minutes ago)

ഇന്ത്യ വിടാന്‍ ഒരുങ്ങി വാട്‌സാപ്പ്... എന്‍ക്രിപ്ഷന്‍ നീക്കേണ്ടി വന്നാല്‍ രാജ്യം വിടുകയല്ലാതെ മറ്റ് മാര്‍ഗങ്ങളില്ലെന്ന് വാട്‌സാപ്പിന്റെ മാതൃകമ്പനിയായ മെറ്റ ഡല്‍ഹി ഹൈക്കോടതിയില്‍  (36 minutes ago)

ഒന്നിച്ചു നിന്ന്പുതിയ തിരുവനന്തപുരം കെട്ടിപ്പടുക്കാം; എല്ലാവര്‍ക്കും നന്ദി: രാജീവ് ചന്ദ്രശേഖര്‍  (40 minutes ago)

പ്രധാനമന്ത്രി നരേന്ദ്രമോദിയ്‌ക്കെതിരെ പരിഹാസവുമായി രാഹുല്‍ ഗാന്ധി; മോദിക്ക് ഭയമാണ്, ഇനി കുറച്ച് ദിവസം കഴിഞ്ഞാല്‍ വേദിയില്‍ പൊട്ടിക്കരയും, പാത്രം കൊട്ടാനും പറയും  (44 minutes ago)

ലോക്സഭ തിരഞ്ഞെടുപ്പ്: സംസ്ഥാനത്ത് വോട്ടിങ് സമാധാനപൂര്‍ണം; വോട്ടിങ് യന്ത്രങ്ങള്‍ സുരക്ഷിതമായി സ്ട്രോങ് റൂമുകളില്‍ സൂക്ഷിക്കും- മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍  (50 minutes ago)

സുരേഷ് ഗോപി ചരിത്രം എഴുതുമോ... തൃശൂരിലെ പതിവില്‍ കവിഞ്ഞ തിരക്ക് സുരേഷ്‌ഗോപിക്ക് അനുകൂല സൂചനയെന്ന് വിലയിരുത്തല്‍  (1 hour ago)

വോട്ടിങ് യന്ത്രങ്ങളുടെ തകരാര്‍... പോളിങിന് മന്ദഗതി കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി  (1 hour ago)

കേരള ബ്ലാസ്റ്റേഴ്‌സിന്റെ പരിശീലക സ്ഥാനം ഇവാന്‍ വുക്കോമനോവിച്ച് ഒഴിഞ്ഞു  (1 hour ago)

സി.പി.എം - ബി ജെ പി സഖ്യത്തെകുറിച്ച് ചർച്ചകൾ നടന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ പരോക്ഷമായി സമ്മതിച്ചതോടെ ഒരു സീറ്റിലെങ്കിലും ബി.ജെ പിയുടെ വിജയം ഉറപ്പ്; ദല്ലാൾ നന്ദകുമാറുമായുള്ള അടുപ്പത്തിൽ ഇപി ജയ  (7 hours ago)

രണ്ട് കൊല്ലം പിന്നിടുന്ന രണ്ടാം പിണറായി സര്‍ക്കാരിന്റെ ജനദ്രോഹത്തിന് 2.77 കോടി മലയാളി വോട്ടര്‍മാര്‍ പോളിംഗ് ബൂത്തില്‍ മറുപടി കൊടുക്കുന്നു!!! ലോക്‌സഭയിലേക്കുള്ള തെരഞ്ഞെടുപ്പാണെങ്കിലും ഇടത് സര്‍ക്കാരി  (7 hours ago)

കാന്തപുരം എ.പി അബൂബക്കർ മുസ് ലിയാർ വോട്ട് രേഖപ്പെടുത്തി...  (8 hours ago)

Malayali Vartha Recommends