മധുരത്തിനോടുള്ള കൊതി കുറയ്ക്കാന്‍ ഏറ്റവും നല്ലത്
മധുരം ഇഷ്ടമില്ലാത്തവര്‍ ആരും തന്നെ ഇല്ല. എല്ലാവര്‍ക്കും മധുരം ഇഷ്ടമാണെങ്കിലും ആരോഗ്യപ്രശ്‌നങ്ങള്‍ കാരണം പലര്‍ക്കും ഇത് ഒഴുവാക്കേണ്ടിവരുന്നു. എന്നാല്‍ ചിലര്‍ക്ക് എത്ര നിയന്ത്രിക്കാന്‍ ശ്രമിച്ചാലും മധുരം കഴിക്കാനുള്ള കൊതി നിയന്ത്രിക്കാന്‍ സാധിക്കാറില്ല. ചിലര്‍ കൊതി മൂലം അമിതമായി മധുരം കഴിക്കുന്നതും കാണാം. ഇത്തരത്തില്‍ അമിതമായി മധുരം ശരീരത്തിലേയ്ക്ക് എത്തിയാല്‍ അത് നിരവധി ആരോഗ്യ പ്രശ്നങ്ങളിലേയ്ക്ക് നയിക്കുന്നുണ്ട്.
നമ്മള്‍ക്ക് മധുരത്തിനോടുള്ള കൊതി കുറയ്ക്കാന്‍ ഏറ്റവും നല്ലത് കാര്‍ബ്സ് അടങ്ങിയ ആഹാരങ്ങള്‍ ചെറിയ അളവില്‍ എങ്കിലും നിങ്ങളുടെ ഡയറ്റില്‍ ഉള്‍പ്പെടുത്താന്‍ ശ്രദ്ധിക്കണം. ഇത്തരത്തില്‍ ആഹാരങ്ങള്‍ തിരഞ്ഞെടുക്കുമ്‌ബോള്‍ പൊരിച്ചതും വറുത്തതുമായ ആഹാരങ്ങള്‍ ഒഴിവാക്കുക. പകരം, നിങ്ങള്‍ക്ക് മുഴുവന്‍ ധാന്യങ്ങള്‍ ഇതിനായി തിരഞ്ഞെടുക്കാവുന്നതാണ്. പ്രത്യേകിച്ച്, ഗോതമ്ബ്, ചോളം, അരി എന്നിവ കൃത്യമായ ബാലന്‍സ്ഡ് ആയ രീതിയില്‍ നിങ്ങള്‍ക്ക് നിങ്ങളുടെ ഡയറ്റില്‍ ചേര്‍ക്കാവുന്നതാണ്. അതുപോലെ കാര്‍ബ്സ് അടങ്ങിയ പച്ചക്കറികള്‍ എന്നിവയും നിങ്ങളുടെ ഡയറ്റിന്റെ ഭാഗമാക്കാവുന്നതാണ്. ഇത്തരത്തില്‍ കാര്‍ബ്സ് ഡയറ്റില്‍ ചേര്‍ത്താല്‍ നിങ്ങള്‍ക്ക് മധുരം കഴിക്കാനുള്ള ആസക്തി കുറച്ചെടുക്കാന്‍ സാധിക്കും. കാര്‍ബ്സ് ഡയറ്റില്‍ ചേര്‍ക്കുമ്‌ബോള്‍ ബാലന്‍സ് ചെയ്യുന്നരീതിയില്‍ എടുക്കാന്‍ ശ്രദ്ധിക്കണം. ഇല്ലെങ്കില്‍ അത് മറ്റ് ആരോഗ്യ പ്രശ്നങ്ങളിലേയ്ക്ക് നയിക്കാം.
നമ്മള്‍ ഡയറ്റ് എടുക്കുമ്‌ബോള്‍ പലപ്പോഴും മിസ്സ് ചെയ്യുന്ന സാധനമാണ് പ്രോട്ടീന്‍ അടങ്ങിയ ആഹാരങ്ങള്‍. നല്ലപോലെ പ്രോട്ടീന്‍ അടങ്ങിയ ആഹാരങ്ങള്‍ നമ്മള്‍ ഡയറ്റില്‍ ചേര്‍ത്താല്‍ നമ്മള്‍ക്ക് മധുരം കഴിക്കാനുള്ള കൊതി കുറയുന്നതാണ്. അതുമാത്രമല്ല, പലപ്പോഴും പലരും ഡയറ്റില്‍ ഇരിക്കുമ്‌ബോള്‍ ഒരിക്കല്‍ ചോറ് അല്ലെങ്കില്‍ എന്തെങ്കിലും പലഹാരങ്ങള്‍ കഴിച്ചാല്‍ നിര്‍ത്താന്‍ സാധിക്കാറില്ല. ഇതിന്റെ പ്രാധാന കാരണം ശരീരത്തില്‍ കൃത്യമായ അളവില്‍ പ്രോട്ടീന്‍ എത്താത്തതാണ്.
അതിനാല്‍ പ്രോട്ടീന്‍ അടങ്ങിയ ആഹാരങ്ങള്‍ ഡയറ്റിന്റെ ഭാഗമാക്കാം. പ്രത്യേകിച്ച്, നട്സ്, തൈര്, കൊഴുപ്പ് കുറഞ്ഞ് ഇറച്ചികള്‍, പാല്‍ ഉല്‍പന്നങ്ങള്‍ എന്നിവയെല്ലാം തന്നെ നിങ്ങള്‍ക്ക് ഡയറ്റിന്റെ ഭാഗമാക്കാവുന്നതാണ്.
നാരുകള്‍ അടങ്ങിയ ആഹാരങ്ങള്‍ നിങ്ങളുടെ ഡയറ്റിന്റെ ഭാഗമാക്കുകയാണെങ്കില്‍ ഇത് നിങ്ങളുടെ മധുരത്തിനോടുള്ള കൊതി കുറയ്ക്കാന്‍ സഹായിക്കുന്നതാണ്. കാരണം, നാരുകള്‍ അടങ്ങിയ ആഹാരം കഴിക്കുമ്‌ബോള്‍ വളരെ വേഗത്തില്‍ നിങ്ങള്‍ക്ക് വയര്‍ നിറഞ്ഞ പ്രതീതി ഉണ്ടാകുന്നു. അതിനാല്‍ തന്നെ, നിങ്ങള്‍ക്ക് കൂടുതല്‍ ആഹാരങ്ങള്‍ കഴിക്കാന്‍ തോന്നുകയില്ല. ഇത് സാവധാനത്തില്‍ നിങ്ങള്‍ക്ക് മധുരം കഴിക്കാനുള്ള കൊതിയും കുറയ്ക്കുന്നു.അതിനാല്‍ നാരുകളടങ്ങിയ പഴം പച്ചക്കറികള്‍ നല്ലപോലെ നിങ്ങളുടെ ആഹാരത്തിന്റെ ഭാഗമാക്കാവുന്നതാണ്.
നിങ്ങള്‍ക്ക് മധുരം കഴിക്കാന്‍ കൊതി തോന്നിയാല്‍ നല്ല ഡാര്‍ക്ക് ചോക്ലേറ്റ് കഴിക്കാവുന്നതാണ്. ഇത് നിങ്ങളുടെ മധുരത്തിനോടുള്ള കൊതി കുറയ്ക്കാന്‍ സഹായിക്കും. അതിന്റെ കൂടെ തന്നെ മധുരം കഴിച്ച സംതൃപ്തി നേടാനും ഇത് സഹായിക്കുന്നുണ്ട്. അതുപോലെ നിങ്ങള്‍ക്ക് ഡയറ്റില്‍ ഇരിക്കുമ്‌ബോള്‍ മധുരം കഴിക്കാന്‍ തോന്നിയാല്‍ തയ്യാറാക്കാന്‍ പറ്റിയ ഒരു റെസിപ്പി പരിചയപ്പെടാം. ഇത് തയ്യാറാക്കാന്‍ ചിയ സീഡ്സ് എടുക്കുക. ഇതിലേയ്ക്ക് കുറച്ച് ഉപ്പ് ചേര്‍ക്കണം. അതുപോലെ, ഇതിലേയ്ക്ക് കുറച്ച് തേങ്ങാപ്പാലും കുറച്ച് കാപ്പിപ്പൊടിയും ചേര്‍ത്ത് നല്ലപോലെ മിക്സ് ചെയ്ത് ഫ്രിഡ്ജില്‍ സൂക്ഷിക്കുക. ചിയ സീഡ്സ് സോക്ക് ആയി എല്ലാം നല്ല തിക്ക് ആകുമ്‌ബോള്‍ ഇതിലേയ്ക്ക് ഈന്തപ്പഴത്തിന്റെ സിറപ്പ് ചേര്‍ക്കണം. മിക്സ് ചെയ്യുക. ഇതിന്റെ മുകളില്‍ ഉരുക്കിയ ഡാര്‍ക്ക് ചോക്ലേറ്റ് ഒഴിച്ച് തണുപ്പിച്ച് കഴിക്കാവുന്നതാണ്. വളരെ രുചികരവും അതുപോലെ തന്നെ ഹെല്‍ത്തിയുമാണ് ഇത്.
നിങ്ങള്‍ക്ക് മധുരം കഴിക്കാന്‍ അമിതമായി തോന്നുന്ന അവസരത്തില്‍ നട്സ് കഴിക്കാവുന്നതാണ്. പ്രത്യേകിച്ച് ബദാം, അതുപോലെ ഉണക്കമുന്തിരി എന്നിവ നിങ്ങള്‍ക്ക് നിങ്ങളുടെ ആഹാരത്തിന്റെ ഭാഗമായി ഉപയോഗിക്കാവുന്നതാണ്. ഇടയ്ക്ക് വിശക്കുമ്‌ബോള്‍ അതുപോലെ മധുരം കഴിക്കാന്‍ തോന്നുമ്‌ബോള്‍ ഇവ കഴിച്ചാല്‍ മധുരം കഴിച്ച അതേ സംതൃപ്തി ഇതിലൂടെ നിങ്ങള്‍ക്ക് ലഭിക്കുന്നതാണ.് അതുപോലെ, നിങ്ങള്‍ക്ക് ഈന്തപ്പഴം കുതിര്‍ത്തത് ഒരു ദിവസം രണ്ട് എണ്ണം വീതം എന്ന കണക്കില്‍ കഴിക്കാവുന്നതുമാണ്. ഇതെല്ലാം നിങ്ങളുടെ മധുരത്തോടുള്ള കൊതി കുറയ്ക്കാന്‍ സഹായിക്കും. അതുപോലെ തന്നെ നല്ലപോലെ വെള്ളം കുടിക്കുന്നതും മധുരത്തോടുള്ള കൊതി കുറയ്ക്കാന്‍ സഹായിക്കുന്നതാണ്.
https://www.facebook.com/Malayalivartha