പി ടി ഉഷയുടെ ഇ സി ജി യിൽ വന്ന പിഴവ്
ഇ സിജിയും ഏഷ്യാഡും തമ്മിലെന്താണ് ബന്ധമെന്നാണോ? ഇ സി ജി ഇന്ത്യയിലെ ഏറ്റവും മികച്ച കായികതാരങ്ങളിലൊരാളായ പി ടി ഉഷയുടേതാണെങ്കിലോ? 1982 ൽ ഡൽഹിയിൽ വെച്ച് നടന്ന ഏഷ്യാഡ് കായിക യോഗ്യതാ പരീക്ഷയിൽ പി ടി ഉഷ പുറംതള്ളപ്പെട്ടിരുന്നു. ഇ സി ജി യിൽ മാറ്റം കണ്ടതാണ് ഇതിനു കാരണം.
അന്ന് കായിക ലോകം ഉഷയെ ഏറെയൊന്നും തിരിച്ചറിഞ്ഞിരുന്നില്ല. അന്ന് ഉഷ തിരുവനന്തപുരത്തെത്തി ഡോ എസ് വല്യത്താനെ കണ്ടിരുന്നില്ലായിരുന്നെങ്കിൽ നമുക്ക് ഒരു കായിക പ്രതിഭ നഷ്ട്പ്പെടുമായിരുന്നു.
ശ്രീ ചിത്രയിലെ കാർഡിയോളജിസ്റ്റ് നടത്തിയ പരിശോധനയിലും റിപ്പോർട്ട് മറിച്ചായിരുന്നില്ല. ആരോഗ്യമുള്ള ഒരാളിൽ സാധാരണ കാണുന്ന ഇ സി ജി യിൽ നിന്ന് വ്യത്യസ്തമാണ് ഉഷയുടെ റിപ്പോർട് ,അത് കൊണ്ട് സർട്ടിഫിക്കറ്റ് നൽകാനാവില്ല. ഡോ എസ് വല്യത്താനാണ് ഇവിടെ ഉഷയുടെ (ഇന്ത്യൻ കായികലോകത്തിന്റെയും ) രക്ഷക്ക് എത്തിയത്.
സാധാരണ ഗതിയിൽ വേഗത്തിൽ നടക്കുമ്പോഴും വ്യായാമം ചെയ്യുമ്പോഴും ഹൃദയത്തിന്റെ പമ്പിങ് കൂടുകയും ഹൃദയ സ്പന്ദന നിരക്ക് 120 വരെയാകുകയും ചെയ്യും,എന്നാൽ സ്ഥിരമായി വ്യായാമം ചെയ്യുന്ന ആൾക്കാരുടെ പമ്പിങ് നിരക്ക് വ്യായാമം ചെയ്യുമ്പോഴും കൂടണമെന്നില്ല. ഉദാഹരണമാണ് പി ടി ഉഷയുടെ ഹൃദയസ്പന്ദന നിരക്ക് 80 -90 ൽ നിൽക്കുന്നത്.ഇതനുസരിച്ചുള്ള ഒരു സർട്ടിഫിക്കറ്റ് ഡോ വല്യത്താൻ പി ടി ഉഷ ക്ക് കൊടുത്തു.
ഈ സർട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തിലാണ് ഉഷ ഏഷ്യാഡിൽ മത്സരിച്ചതും നൂറു മീറ്റർ, ഇരുനൂറു മീറ്റർ സ്വർണം നേടിയതും .ഇക്കാര്യം പി ടി ഉഷ തന്റെ ആത്മകഥയിൽ പറഞ്ഞിട്ടുണ്ട്.
https://www.facebook.com/Malayalivartha