Widgets Magazine
27
Apr / 2024
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇപി ജയരാജനെ ഉടന്‍ പുറത്താക്കും:- പിണറായി കലിച്ചു...


ഒമാനിൽ വാഹനാപകടത്തില്‍ രണ്ട് മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്‌സുമാര്‍ മരിച്ചു...


സംസ്ഥാനം ചുട്ടുപൊള്ളുമെന്ന് ദുരന്ത നിവാരണ അതോറിട്ടി മുന്നറിയിപ്പ്:- പല ഇടങ്ങളിലായി വോട്ടർമാർ കുഴഞ്ഞ് വീണു മരിച്ചു...


ശോഭ സുരേന്ദ്രന്റെ ആരോപണം കലാശക്കൊട്ടിനു ശേഷം വീണ ബോംബായി...ഈ അപ്രതീക്ഷിത വെളിപ്പെടുത്തൽ പാർട്ടിക്കുള്ളിൽ പൊട്ടിത്തെറിയുണ്ടാക്കി...തീരുമാനം ഉടൻ...


194 സ്ഥാനാർഥികളുടെ വിധി, ഇന്ന്...ചങ്കിടിപ്പോടെ സ്ഥാനാർത്ഥികൾ...രണ്ടാം ഘട്ടത്തിൽ ഒറ്റഘട്ടമായി വോട്ടെടുപ്പ് പൂർത്തിയാക്കുന്ന ഏക സംസ്ഥാനമാണ് കേരളം...വോട്ടെണ്ണൽ ജൂൺ നാലിന്...

കൂർക്കം വലി മാറാൻ...

10 JANUARY 2018 12:52 PM IST
മലയാളി വാര്‍ത്ത

More Stories...

പക്ഷിപ്പനി: പൊതുജനാരോഗ്യ നിയമ പ്രകാരമുള്ള നടപടികളിലേക്ക്... പഞ്ചായത്ത് തല സമിതികള്‍ കൂടി മേല്‍നടപടികള്‍ സ്വീകരിക്കും

സംസ്ഥാനത്ത് ഇടവിട്ടുള്ള മഴ കാരണം ഡെങ്കിപ്പനി ഉള്‍പ്പെടെയുള്ള കൊതുകുജന്യ രോഗങ്ങള്‍ വര്‍ധിക്കാന്‍ സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ്

ഹൃദ്യത്തിലൂടെ 7000ലധികം കുഞ്ഞുങ്ങള്‍ക്ക് ഹൃദയ ശസ്ത്രക്രിയ... എല്ലാ കുഞ്ഞുങ്ങള്‍ക്കും പരിചരണം ഉറപ്പാക്കാന്‍ വീടുകളിലും അങ്കണവാടികളിലും സ്‌കൂളുകളിലും സ്‌ക്രീനിംഗ്

ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചിന്റെ(ഐസിഎംആര്‍) ട്രയല്‍ റണ്ണിന്റെ ഭാഗമായി ശസ്ത്രക്രിയയ്ക്കിടെ ടിഷ്യു സാമ്പിള്‍ പാത്തോളജിക്കല്‍ പരിശോധനക്കായി ഡ്രോണ്‍ ഉപയോഗിച്ച് എത്തിച്ചു....റോഡ് മാര്‍ഗം 60 മിനിറ്റ് എടുക്കുന്ന സ്ഥാനത്ത് വെറും 16 മിനിറ്റ് മാത്രം...

എന്റെ ആരോഗ്യം, എന്റെ അവകാശം: ഇന്ന് ലോകാരോഗ്യ ദിനം... ആരോഗ്യ അവകാശങ്ങളുടെ സംരക്ഷണത്തിന് ആരോഗ്യ വകുപ്പ് പ്രതിജ്ഞാബദ്ധമെന്ന് മന്ത്രി വീണാ ജോര്‍ജ്

ഉറങ്ങുന്ന സമയത്ത് ശ്വാസോഛാസം ചെയ്യുമ്പോൾ വായുവിന് തടസമുണ്ടാകുന്ന അവസ്ഥയാണ് കൂർക്കംവലി അഥവാ സ്ലീപ്പ് ആപ്നിയ. കൂർക്കം വലി മൂലം ഉറക്കത്തിൽ ഉയർന്ന ശബ്ദത്തോടെ ശ്വാസനിശ്വാസം ചെയ്യേണ്ടി വരുന്നു. തൊണ്ടയിലുണ്ടാകുന്ന തടസ്സം മൂലം വായുവിന് നേരേ ശ്വാസകോശത്തിലേക്കു പ്രവേശിക്കുവാൻ സാധിക്കാതെ വരുമ്പോളാണ് ഈ അവസ്ഥയുണ്ടാകുന്നത്.

മറ്റുള്ളവരുടെ ഉറക്കം കെടുത്തുന്ന ഒരു പ്രതിഭാസമാണിത്. അടുത്തു കിടക്കുന്നവരാണ് ഇതിന്റെ പ്രത്യാഘാതം അനുഭവിക്കുന്നത്. കൂർക്കം വലിക്കുന്നവരാരും തന്നെ അത് സമ്മതിച്ച്‌ തരാറുമില്ല. ഈ ശീലം മനഃപൂർവമല്ലെങ്കിലും ദാമ്പത്യ ജീവിതത്തിൽ വിള്ളലുകളുണ്ടാക്കും. കൂർക്കം വലി നമ്മുടെ ഉറക്കത്തെ മാത്രമല്ല ശാരീരിക മാനസികോരോഗ്യത്തെ പോലും തകര്‍ക്കും. കൂര്‍ക്കം വലിക്ക് മിക്കവാറും ഒരു കാരണമുണ്ടാകും.

അമിതവണ്ണവും രാത്രിയിലെ മദ്യപാനവും കൂർക്കം വലി ഉണ്ടാകാനും ഗുരുതരമാകാനും കാരണമാകുന്ന ഘടകങ്ങളാണ്. അവ ഒഴിവാക്കുക. പൂർണമായും മലർന്നു കിടന്നുള്ള ഉറക്കം കൂർക്കം വലിയുടെ പ്രധാന കാരണമാണ്. മലർന്ന് കിടന്ന് ഉറങ്ങിക്കഴിയുമ്പോൾ നാവ് തൊണ്ടയ്ക്കുള്ളിലേയ്ക്കു താഴ്ന്നു നിൽക്കും. ചിലരിൽ ഇത് വായു കടന്നു പോകുന്ന പാതയെ തടയുമ്പോൾ കൂർക്കം വലിക്കു കാരണമാകും. ഇതൊഴിവാക്കാൻ തല ചെരിച്ചു വെച്ചു കമിഴ്ന്നു കിടക്കുകയോ വശം ചരിഞ്ഞു കിടക്കുകയോ ചെയ്യുന്നതു സഹായിക്കും. എന്നാൽ, ഉറക്കത്തിൽ തനിയെ മലർന്നു കിടക്കാനും കൂർക്കം വലി പുനരാരംഭിക്കാനും കാരണമാകാം. പല വിധത്തിലുള്ള പരിഹാരമാര്‍ഗ്ഗങ്ങള്‍ കൂര്‍ക്കം വലിക്കുണ്ട്. പല വിധത്തിലുള്ള എണ്ണകള്‍ ഉപയോഗിച്ച് കൂര്‍ക്കം വലി മാറ്റാവുന്നതാണ്.

ഒലീവ് ഓയില്‍ ധാരാളം ആരോഗ്യ സൗന്ദര്യ ഗുണങ്ങള്‍ ഉള്ളതാണ്. കൂര്‍ക്കം വലിക്ക് പരിഹാരം കാണാന്‍ സാധിക്കുന്ന ഏറ്റവും മികച്ച ഒരു എണ്ണയാണ് ഒലീവ് ഓയില്‍. ഇത് തൊണ്ടയിലെ എല്ലാ പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണാന്‍ സഹായിക്കുന്ന ഒന്നാണ്. ദിവസവും ഉറങ്ങാന്‍ പോകുന്നതിനു മുന്‍പ് ഒരു ടീസ്പൂണ്‍ ഒലീവ് ഓയില്‍ കഴിക്കുന്നത് നല്ലതാണ്. മധുരത്തിന് വേണമെങ്കില്‍ അല്‍പം തേനും മിക്‌സ് ചെയ്യാവുന്നതാണ്. കര്‍പ്പൂര തുളസിയാണ് മറ്റൊരു പരിഹാര മാര്‍ഗ്ഗം. ഇത് കൂര്‍ക്കം വലിയ വളരെ ഫലപ്രദമായി ഇല്ലാതാക്കാന്‍ സഹായിക്കുന്നു. ഇത് ശ്വാസോച്ഛ്വാസം സ്മൂത്താക്കി മാറ്റുന്നു. കർപ്പൂരതുളസി രണ്ട് വിധത്തില്‍ ഉപയോഗിക്കാം. ഒരു പാത്രത്തില്‍ വെള്ളം തിളപ്പിച്ച് നാലോ അഞ്ചോ തുള്ളി കര്‍പ്പൂര തുളസിയെണ്ണ ഇതില്‍ ചേര്‍ക്കാം. ഇത് കൊണ്ട് ആവി പിടിക്കുന്നത് കൂര്‍ക്കം വലി ഇല്ലാതാക്കാന്‍ സഹായിക്കുന്നു. ദിവസവും ഉറങ്ങാന്‍ പോവുന്നതിനു മുന്‍പ് ഇത് 10 മിനിട്ടെങ്കിലും ചെയ്യുക.

ആസ്ത്മ കൊണ്ടാണ് പലരിലും കൂര്‍ക്കം വലിയെന്ന പ്രശ്‌നത്തെ ഉണ്ടാക്കുന്നത്. നാരങ്ങ കൊണ്ട് ഇത്തരത്തിലുള്ള പ്രശ്‌നത്തെ ഇല്ലാതാക്കുന്നു. നാരങ്ങ എണ്ണ നിങ്ങളുടെ ശ്വാസോച്ഛ്വാസം കൃത്യമാക്കാന്‍ സഹായിക്കുന്നു. രണ്ടോ മൂന്നോ തുള്ളി ലെമണ്‍ ഓയില്‍ ഒരു കപ്പ് കാമോമൈല്‍ ചായയില്‍ മിക്‌സ് ചെയ്ത് കുടിച്ചാല്‍ മതി. ഉറങ്ങാന്‍ പോവുന്നതിനു മുന്‍പ് ഇത് ദിവസവും കഴിക്കാവുന്നതാണ്. പൈന്‍ ഓയില്‍ കൂര്‍ക്കം വലിക്ക് പരിഹാരം കാണാന്‍ സഹായിക്കുന്ന ഒന്നാണ്. ഇത് ശ്വസന സംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നു. ആരോഗ്യകരമായ ഉറക്കം നല്‍കാനും പൈന്‍ ഓയില്‍ സഹായിക്കുന്നു. ഇന്‍സോമ്‌നിയ പോലുള്ള പ്രതിസന്ധികളെ ഇല്ലാതാക്കുന്നു. സിഡാര്‍ വുഡ് എണ്ണയില്‍ അല്‍പം പൈന്‍ ഓയില്‍ മിക്‌സ് ചെയ്ത് ഉപയോഗിക്കാവുന്നതാണ്. ഇത് കൂര്‍ക്കം വലി ഇല്ലാതാക്കാന്‍ സഹായിക്കുന്നു.

കാമോമൈല്‍ എണ്ണയും ആരോഗ്യ ഗുണങ്ങള്‍ കൊണ്ട് സമ്പുഷ്ടമാണ്. ഇത് നല്ല ഉറക്കത്തിന് സഹായിക്കുന്നു. മാത്രമല്ല കൂര്‍ക്കം വലിയെന്ന പ്രശ്‌നത്തെ ഇല്ലാതാക്കുന്നതിനും സഹായിക്കുന്നു. കാമോമൈല്‍ ബെഡ്‌റൂമില്‍ നല്ലൊരു എയര്‍ഫ്രഷ്‌നര്‍ ആക്കി ഉപയോഗിക്കാം. ഉറങ്ങാന്‍ പോവുന്നതിനു മുന്‍പ് അല്‍പം തലയിണയിലും തേച്ച് പിടിപ്പിക്കാം. കുളിക്കുന്നതിനു മുന്‍പ് 8-10 തുള്ളി കാമോമൈല്‍ ബാത്ത്ടബ്ബില്‍ ഒഴിച്ച് ഉറങ്ങാന്‍ പോവുന്നതിന് 15 മിനിട്ട് മുന്‍പ് ഈ വെള്ളത്തില്‍ കുളിക്കാവുന്നതാണ്. ടീ ട്രീ ഓയില്‍ കൊണ്ട് നമുക്ക് കൂര്‍ക്കം വലിയെ ഇല്ലാതാക്കാം. കൂര്‍ക്കം വലിക്ക് പരിഹാരം കാണാന്‍ ഏറ്റവും മികച്ച ഒന്നാണ് ടീ ട്രീ ഓയില്‍. ഇത് ശ്വാസോച്ഛ്വാസം എളുപ്പത്തിലാക്കുന്നതിനും തടസ്സങ്ങള്‍ നീക്കുന്നതിനും സഹായിക്കുന്നു. ഇത് സാധാരണ രീതിയില്‍ കഫം ഉത്പാദിപ്പിക്കുന്നതിന് സഹായിക്കുകയും ചെയ്യുന്നു. അല്‍പം ടീ ട്രീ ഓയില്‍ വെള്ളത്തിലിട്ട് ചൂടാക്കി നിങ്ങളുടെ നെഞ്ചിലും തൊണ്ടയിലും അല്‍പം തേച്ച് പിടിപ്പിക്കാം. നിങ്ങളുടെ തലയിണയുടെ അറ്റത്ത് അല്‍പം ടീ ട്രീ ഓയില്‍ തേച്ച് പിടിപ്പിക്കാം. ഇതും നല്ലൊരു പരിഹാരമാണ് കൂര്‍ക്കം വലിയെ ഇല്ലാതാക്കുന്നതിന്.

ലാവെന്‍ഡര്‍ ഓയില്‍ കൂര്‍ക്കം വലിക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നു. ഇത് കൂര്‍ക്കം വലിയെ ഇല്ലാതാക്കുന്നതിന് മികച്ച് നില്‍ക്കുന്ന ഒന്നാണ്. കൂര്‍ക്കം വലി മാത്രമല്ല ഹൃദയസംബന്ധമായ പല പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണാനും ലാവെന്‍ഡര്‍ ഓയില്‍ സഹായിക്കുന്നു. ഇന്‍സോംമ്‌നിയ എന്ന ഉറക്കപ്രശ്‌നത്തെ ഇല്ലാതാക്കുന്നതിനും വളരെയധികം സഹായിക്കുന്നു ലാവെന്‍ഡര്‍ ഓയില്‍. നാലോ അഞ്ചോ തുള്ളി ലാവെന്‍ഡര്‍ ഓയില്‍ ഉറങ്ങാന്‍ പോവുന്നതിനു മുന്‍പ് അല്‍പം തലയിണയില്‍ ഒഴിക്കുക. ഇത് ഒഴിച്ച് ആവി പിടിക്കുന്നതും നല്ലതാണ്. നെഞ്ചിനും തൊണ്ടക്കും പ്രശ്‌നങ്ങളില്ലാതാക്കി നല്ല രീതിയിലുള്ള ഉറക്കം നല്‍കാന്‍ സഹായിക്കുന്നു.

സേജ് ആണ് മറ്റൊരു പരിഹാര മാര്‍ഗ്ഗം. ഇത് സൈനസ് ഇന്‍ഫെക്ഷന്‍ പോലുള്ള പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ സഹായിക്കുന്നു. ഇത് കൂര്‍ക്കം വലിയെ ഇല്ലാതാക്കാനും നല്ല ഉറക്കം നല്‍കാനും സഹായിക്കുന്നു. അഞ്ച് തുള്ളി സേജ് ഓയില്‍ ഒരു ടീസ്പൂണ്‍ വെളിച്ചെണ്ണയില്‍ മിക്‌സ് ചെയ്ത് മസ്സാജ് ചെയ്യുക. ഇത് ഉറങ്ങാന്‍ പോവുന്നതിനു മുന്‍പ് തൊണ്ടയില്‍ നല്ലതു പോലെ മസ്സാജ് ചെയ്യാം. ദിവസവും ഉറങ്ങാന്‍ പോവുന്നതിനു മുന്‍പ് ചെയ്യാം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മലയിന്‍കീഴില്‍ ബൂത്തിന് സമീപം 51,000 രൂപ ഉപേക്ഷിച്ച നിലയില്‍  (5 hours ago)

പത്തനംതിട്ടയില്‍ അനില്‍ ആന്റണി വിജയം ഉറപ്പിച്ചെന്ന് പി സി ജോര്‍ജ്; 2029ല്‍ ബിജെപി ഒറ്റയ്ക്ക് കേരളം ഭരിക്കും  (5 hours ago)

വോട്ടെടുപ്പ് പൂര്‍ണം... തിരുവനന്തപുരം ജില്ലയില്‍ ഭേദപ്പെട്ട പോളിംഗ്  (5 hours ago)

ഷിക്കാഗോ നഗരത്തില്‍ ചുറ്റിക്കറങ്ങുന്ന റിമി ടോമിയുടെ ചിത്രങ്ങള്‍ വൈറല്‍  (5 hours ago)

കനത്ത ചൂടിനെ അവഗണിച്ചും പോളിങ് ബൂത്തിലെത്തി ജനാധിപത്യ അവകാശം വിനിയോഗിച്ച മുഴുവന്‍ വോട്ടര്‍മാരെയും സിപിഐ എം അഭിനന്ദിച്ചു  (6 hours ago)

ഇന്ത്യ വിടാന്‍ ഒരുങ്ങി വാട്‌സാപ്പ്... എന്‍ക്രിപ്ഷന്‍ നീക്കേണ്ടി വന്നാല്‍ രാജ്യം വിടുകയല്ലാതെ മറ്റ് മാര്‍ഗങ്ങളില്ലെന്ന് വാട്‌സാപ്പിന്റെ മാതൃകമ്പനിയായ മെറ്റ ഡല്‍ഹി ഹൈക്കോടതിയില്‍  (6 hours ago)

ഒന്നിച്ചു നിന്ന്പുതിയ തിരുവനന്തപുരം കെട്ടിപ്പടുക്കാം; എല്ലാവര്‍ക്കും നന്ദി: രാജീവ് ചന്ദ്രശേഖര്‍  (6 hours ago)

പ്രധാനമന്ത്രി നരേന്ദ്രമോദിയ്‌ക്കെതിരെ പരിഹാസവുമായി രാഹുല്‍ ഗാന്ധി; മോദിക്ക് ഭയമാണ്, ഇനി കുറച്ച് ദിവസം കഴിഞ്ഞാല്‍ വേദിയില്‍ പൊട്ടിക്കരയും, പാത്രം കൊട്ടാനും പറയും  (6 hours ago)

ലോക്സഭ തിരഞ്ഞെടുപ്പ്: സംസ്ഥാനത്ത് വോട്ടിങ് സമാധാനപൂര്‍ണം; വോട്ടിങ് യന്ത്രങ്ങള്‍ സുരക്ഷിതമായി സ്ട്രോങ് റൂമുകളില്‍ സൂക്ഷിക്കും- മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍  (6 hours ago)

സുരേഷ് ഗോപി ചരിത്രം എഴുതുമോ... തൃശൂരിലെ പതിവില്‍ കവിഞ്ഞ തിരക്ക് സുരേഷ്‌ഗോപിക്ക് അനുകൂല സൂചനയെന്ന് വിലയിരുത്തല്‍  (6 hours ago)

വോട്ടിങ് യന്ത്രങ്ങളുടെ തകരാര്‍... പോളിങിന് മന്ദഗതി കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി  (6 hours ago)

കേരള ബ്ലാസ്റ്റേഴ്‌സിന്റെ പരിശീലക സ്ഥാനം ഇവാന്‍ വുക്കോമനോവിച്ച് ഒഴിഞ്ഞു  (6 hours ago)

സി.പി.എം - ബി ജെ പി സഖ്യത്തെകുറിച്ച് ചർച്ചകൾ നടന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ പരോക്ഷമായി സമ്മതിച്ചതോടെ ഒരു സീറ്റിലെങ്കിലും ബി.ജെ പിയുടെ വിജയം ഉറപ്പ്; ദല്ലാൾ നന്ദകുമാറുമായുള്ള അടുപ്പത്തിൽ ഇപി ജയ  (12 hours ago)

രണ്ട് കൊല്ലം പിന്നിടുന്ന രണ്ടാം പിണറായി സര്‍ക്കാരിന്റെ ജനദ്രോഹത്തിന് 2.77 കോടി മലയാളി വോട്ടര്‍മാര്‍ പോളിംഗ് ബൂത്തില്‍ മറുപടി കൊടുക്കുന്നു!!! ലോക്‌സഭയിലേക്കുള്ള തെരഞ്ഞെടുപ്പാണെങ്കിലും ഇടത് സര്‍ക്കാരി  (12 hours ago)

കാന്തപുരം എ.പി അബൂബക്കർ മുസ് ലിയാർ വോട്ട് രേഖപ്പെടുത്തി...  (13 hours ago)

Malayali Vartha Recommends