അമിതമായി വെള്ളം കുടിച്ചാലും പ്രശ്നമാണ്
ഒരു മനുഷ്യന്റെ ശരീരത്തില്‍ 55 ശതമാനം മുതല്‍ 78 ശതമാനം വരെ ജലമാണുള്ളത്. അതുകൊണ്ടു തന്നെ മനുഷ്യശരീരത്തിന്റെ നല്ല രീതിയിലുള്ള പ്രവര്‍ത്തനത്തിന് അത്യാവശ്യം വേണ്ടുന്ന ഒന്നാണ് വെള്ളം. നാം കഴിക്കുന്ന ഭക്ഷണത്തിലൂടെയോ കുടിക്കുന്ന പാനീയങ്ങളിലൂടെയോ വെള്ളം നമ്മുടെ ശരീരത്തിലെത്തുന്നു. ഒരു ദിവസം 8 മുതല്‍ 12 ഗ്ലാസ് വരെ വെള്ളം ഒരു മനുഷ്യന് അത്യാവശ്യമാണ്. പ്രായപൂര്‍ത്തിയായ ഒരാളുടെ ശരീരത്തില്‍ 35 ലിറ്ററോളം വെള്ളം ആവശ്യമാണ്. എന്നാല്‍ അധികമായാല്‍ അമൃതും വിഷമാണ് എന്നു പറയുന്നതു പോലെ തന്നെയാണ് വെള്ളത്തിന്റെ കാര്യവും.
അമിതമായ വെള്ളം കുടി പല ആരോഗ്യ പ്രശന്ങ്ങള്‍ക്കും കാരണമാകും. വെള്ളം കൂടുതല്‍ കുടിക്കമ്പോള്‍ രക്തത്തിന്റെ അളവ് കൂടി ക്രമാതീതമായി വര്‍ദ്ധിക്കും. ഇത് ഹൃദയത്തിനുമേല്‍ കൂടുതല്‍ സമ്മര്‍ദ്ദമുണ്ടാക്കുകയും ചെയ്യും. വെള്ളം അമിതമാകുമ്പോള്‍ ശരീരത്തിലെ ധാതുക്കള്‍ വേണ്ട രീതിയില്‍ ആഗിരണം ചെയ്യാന്‍ കഴിയാതെ വരും. ഇത് പോഷക കുറവ് കാരണമുള്ള പ്രശ്നങ്ങളുണ്ടാക്കുകയും ചെയ്യും
അമിതമായ വെള്ളം കുടി ശരീരത്തിന്റെ സാധാരണ പ്രവര്‍ത്തനങ്ങളെ ദോഷകരമായി ബാധിക്കും. ഇത് തലവേദന, ശരീരവേദന തുടങ്ങിയ പ്രശ്നങ്ങളുണ്ടാക്കുകയും ചെയ്യും. അതുപോലെ തന്നെ കൂടുതല്‍ വെള്ളം കുടിയ്ക്കുമ്പോള്‍ വൃക്കകള്‍ക്ക് കൂടുതല്‍ പ്രവര്‍ത്തിക്കേണ്ടതായി വരും. ഇത് വൃക്കയുടെ ആരോഗ്യത്തെ ഹാനീകരമായി ബാധിക്കുന്നു. കിഡ്നിക്കു തന്നെ എല്ലാം നീക്കം ചെയ്യാന്‍ പറ്റിയെന്നും വരില്ല. സോഡിയം അമിതമായി നഷ്ടപ്പെടാന്‍ അമിത വെള്ളം കുടി കാരണമാകും. ആവശ്യത്തിനു സോഡിയം ശരീരത്തിലെത്തിയില്ലെങ്കില്‍ അത് ആരോഗ്യ പ്രശ്നങ്ങളുമുണ്ടാക്കും എന്ന് കരുതി ചൂടുകാലത്തും വ്യായാമം ചെയ്യുമ്പോഴും ആവശ്യത്തിനു വെള്ളം കുടിക്കാതിരിക്കരുത്.
https://www.facebook.com/Malayalivartha