Widgets Magazine
27
Apr / 2024
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇപി ജയരാജനെ ഉടന്‍ പുറത്താക്കും:- പിണറായി കലിച്ചു...


ഒമാനിൽ വാഹനാപകടത്തില്‍ രണ്ട് മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്‌സുമാര്‍ മരിച്ചു...


സംസ്ഥാനം ചുട്ടുപൊള്ളുമെന്ന് ദുരന്ത നിവാരണ അതോറിട്ടി മുന്നറിയിപ്പ്:- പല ഇടങ്ങളിലായി വോട്ടർമാർ കുഴഞ്ഞ് വീണു മരിച്ചു...


ശോഭ സുരേന്ദ്രന്റെ ആരോപണം കലാശക്കൊട്ടിനു ശേഷം വീണ ബോംബായി...ഈ അപ്രതീക്ഷിത വെളിപ്പെടുത്തൽ പാർട്ടിക്കുള്ളിൽ പൊട്ടിത്തെറിയുണ്ടാക്കി...തീരുമാനം ഉടൻ...


194 സ്ഥാനാർഥികളുടെ വിധി, ഇന്ന്...ചങ്കിടിപ്പോടെ സ്ഥാനാർത്ഥികൾ...രണ്ടാം ഘട്ടത്തിൽ ഒറ്റഘട്ടമായി വോട്ടെടുപ്പ് പൂർത്തിയാക്കുന്ന ഏക സംസ്ഥാനമാണ് കേരളം...വോട്ടെണ്ണൽ ജൂൺ നാലിന്...

ചർമ്മസംരക്ഷണത്തിന് ചന്ദനം

16 JUNE 2018 03:54 PM IST
മലയാളി വാര്‍ത്ത

More Stories...

പക്ഷിപ്പനി: പൊതുജനാരോഗ്യ നിയമ പ്രകാരമുള്ള നടപടികളിലേക്ക്... പഞ്ചായത്ത് തല സമിതികള്‍ കൂടി മേല്‍നടപടികള്‍ സ്വീകരിക്കും

സംസ്ഥാനത്ത് ഇടവിട്ടുള്ള മഴ കാരണം ഡെങ്കിപ്പനി ഉള്‍പ്പെടെയുള്ള കൊതുകുജന്യ രോഗങ്ങള്‍ വര്‍ധിക്കാന്‍ സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ്

ഹൃദ്യത്തിലൂടെ 7000ലധികം കുഞ്ഞുങ്ങള്‍ക്ക് ഹൃദയ ശസ്ത്രക്രിയ... എല്ലാ കുഞ്ഞുങ്ങള്‍ക്കും പരിചരണം ഉറപ്പാക്കാന്‍ വീടുകളിലും അങ്കണവാടികളിലും സ്‌കൂളുകളിലും സ്‌ക്രീനിംഗ്

ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചിന്റെ(ഐസിഎംആര്‍) ട്രയല്‍ റണ്ണിന്റെ ഭാഗമായി ശസ്ത്രക്രിയയ്ക്കിടെ ടിഷ്യു സാമ്പിള്‍ പാത്തോളജിക്കല്‍ പരിശോധനക്കായി ഡ്രോണ്‍ ഉപയോഗിച്ച് എത്തിച്ചു....റോഡ് മാര്‍ഗം 60 മിനിറ്റ് എടുക്കുന്ന സ്ഥാനത്ത് വെറും 16 മിനിറ്റ് മാത്രം...

എന്റെ ആരോഗ്യം, എന്റെ അവകാശം: ഇന്ന് ലോകാരോഗ്യ ദിനം... ആരോഗ്യ അവകാശങ്ങളുടെ സംരക്ഷണത്തിന് ആരോഗ്യ വകുപ്പ് പ്രതിജ്ഞാബദ്ധമെന്ന് മന്ത്രി വീണാ ജോര്‍ജ്

സൗന്ദര്യ വര്‍ദ്ധനവിന് നൂറ്റാണ്ടുകളായി നമ്മുടെ നാട്ടില്‍ ഉപയോഗിക്കുന്ന ഒന്നാണ് ചന്ദനം. ചര്‍മ്മത്തെ ബാധിക്കുന്ന പലരോഗങ്ങള്‍ക്കും പ്രശ്‌നങ്ങള്‍ക്കും പ്രതിവിധിയായി നാം ചന്ദനം ഉപയോഗിക്കാറുണ്ട്. പലര്‍ക്കും പല രീതിയിലുള്ള ചര്‍മ്മ പ്രകൃതിയാണ് ഉള്ളത് . ചര്‍മ്മത്തിന്റെ സ്വഭാവമനുസരിച്ച് അതിന് സംരക്ഷണം ഒരുക്കാനുള്ള കഴിവ് ചന്ദനത്തിനുണ്ട്.

നിങ്ങളുടേത് വരണ്ട ചര്‍മ്മം ആണെങ്കില്‍ ഈ മുഖലേപനം പരീക്ഷിക്കുക. ഇത് ചര്‍മ്മത്തിന്റെ സ്വാഭാവിക പിഎച്ച്‌ നില സന്തുലിതമാക്കും. ചന്ദന എണ്ണ, പാല്‍പ്പൊടി എന്നിവ മൂന്ന് ടീസ്പൂണ്‍ വീതവും ഒരു ടീ സ്പൂണ്‍ റോസ് വാട്ടറും ചേര്‍ത്തിളക്കി കുഴമ്ബ് രൂപത്തിലാക്കുക.

ഈ മിശ്രിതം മുഖത്ത് പുരട്ടി 15-20 മിനുട്ടുകള്‍ക്ക് ശേഷം സാധാരണ വെള്ളത്തില്‍ കഴുകി കളയുക.ചന്ദന എണ്ണയും പാലും ആവശ്യമായ നനവ് നല്‍കി മുഖചര്‍മ്മം പുഷ്ടിപ്പെടുത്തും. റോസ് വാട്ടര്‍ ചര്‍മ്മത്തിന് നിറം നല്‍കും. ചര്‍മ്മത്തിന് നനവും തിളക്കവും ലഭിക്കാന്‍ ഇത് എല്ലാ ദിവസവും ഉപയോഗിക്കുക.

ചര്‍മ്മത്തില്‍ നിന്നും അമിതമായി എണ്ണ പുറത്തുവരുന്നത് തടയാന്‍ സഹായിക്കുന്ന ഒരു മികച്ച ചന്ദന മുഖലേപനം ഇതാ ഒരു ടേബിള്‍ സ്പൂണ്‍ ചന്ദന പൊടി, ഒരു ടേബിള്‍ സ്പൂണ്‍ മുള്‍ടാണി മിട്ടി, റോസ് വാട്ടര്‍ എന്നിവ ചേര്‍ത്തിളക്കുക.

മിശ്രിതത്തിന്റെ കട്ടി അധികമാകാനും കുറയാനും പാടില്ലാത്തവിധം വേണം റോസ് വാട്ടര്‍ ചേര്‍ക്കാന്‍. ഈ മിശ്രിതം മുഖത്ത് പുരട്ടി 20-30 മിനുട്ടുകള്‍ക്ക് ശേഷം സാധാരണ വെള്ളത്തില്‍ കഴുകി കളയുക.എണ്ണമയമില്ലാത്ത മുഖചര്‍മ്മം ലഭിക്കുന്നതിന് ആഴ്ചയില്‍ മൂന്ന് പ്രാവശ്യം ഇത് ചെയ്യുക.

.മുഖക്കുരുവിനും പാടുകള്‍ക്കും ഉള്ള വളരെ ഫലപ്രദമായ പരിഹാരമാണിത്. ചന്ദന പൊടിയും മഞ്ഞള്‍പൊടിയും ഓരോ ടേബിള്‍ സ്പൂണ്‍ വീതവും ഒരു ടേബിള്‍ സ്പൂണ്‍ റോസ് വാട്ടറും ചേര്‍ത്തിളക്കി കുഴമ്ബ് രൂപത്തിലാക്കി മുഖത്ത് പുരട്ടുക.

ഇരുപത് മിനുട്ടുകള്‍ക്ക് ശേഷം കഴുകി കളയുക. നിലവിലുള്ള മുഖക്കുരുവും പാടുകളും അകറ്റുന്നതിന് പുറമെ പുതിയതായി വരുന്നത് തടയാനും ഈ മുഖലേപനം സഹായിക്കും. തിളങ്ങുന്ന മനോഹര ചര്‍മ്മം ലഭിക്കാന്‍ ഇത് ദിവസവും ഉപയോഗിക്കുക.

പകുതി നാരങ്ങയുടെ നീരും നാല് ടേബിള്‍ സ്പൂണ്‍ ചന്ദനപൊടിയും ചേര്‍ത്തിളക്കിയ മിശ്രിതം ചര്‍മ്മത്തിന്റെ നിറം വെയിലേറ്റ് മങ്ങുന്നതിന് പരിഹാരം നല്‍കും. ചര്‍മ്മത്തിനെ മൃദുലവും മിനുസവും ആക്കാന്‍ ഇത് സഹായിക്കും. ചര്‍മ്മത്തിന് അലര്‍ജിയും വീക്കവും ഉള്ളവര്‍ ഇത് ഉപയോഗിക്കരുത്. നാരങ്ങ നീര് പ്രശ്നം കൂടുതല്‍ വഷളാക്കും.

ഏത് തരം ചര്‍മ്മം ആയാലും തെളിഞ്ഞ നിറം നല്‍കുന്നതിന് ഇത് നല്ലതാണ്. വരണ്ട ചര്‍മ്മമാണെങ്കില്‍ ചന്ദന എണ്ണ ഉപയോഗിക്കുക. എണ്ണമയമുള്ള ചര്‍മ്മമാണെങ്കില്‍ ചന്ദന പൊടി ഉപയോഗിക്കുക.

ഒരു ടേബിള്‍ സ്പൂണ്‍ കടലമാവ്, ഒരു ടേബിള്‍ സ്പൂണ്‍ ചന്ദഎണ്ണ/ പൊടി, ഒരു ടേബിള്‍ സ്പൂണ്‍ മഞ്ഞള്‍ , റോസ് വാട്ടര്‍ എന്നിവ ചേര്‍ത്തിളക്കിയ മിശ്രിതം മുഖത്ത് പുരട്ടി ഉണങ്ങാന്‍ അനുവദിക്കുക. 15-20 മിനുട്ടുകള്‍ക്ക് ശേഷം കഴുകി കളയുക. തിളങ്ങുന്ന തെളിഞ്ഞ ചര്‍മ്മത്തിനായി ഇത് പതിവായി ഉപയോഗിക്കുക.

വിവാഹ വേളയില്‍ മാത്രമല്ല തുടര്‍ന്നും സൗന്ദര്യ സംരക്ഷണത്തിനായി ചന്ദനം ഉപയോഗിക്കാമെന്ന് ഈ മുഖലേപനം ഉറപ്പ് നല്‍കുന്നു. ചന്ദനത്തില്‍ അടങ്ങിയിട്ടുള്ള ആന്റി ഓക്സിഡന്റുകളും പ്രതിജ്വലന വാഹികളും രക്തയോട്ടം മെച്ചപ്പെടുത്താന്‍ സഹായിക്കും. ചര്‍മ്മത്തെ വിഷവിമുക്തമാക്കുകയും പാടുകള്‍ ഉണ്ടാകാന്‍ കാരണമാകുന്ന സ്വതന്ത്ര റാഡിക്കലുകള്‍ രൂപപ്പെടുന്നത് തടയുകയും ചെയ്യും.

അതു കൊണ്ട് പ്രായാധിക്യത്തിന്റെ ലക്ഷണങ്ങള്‍ സ്വാഭാവികമായി തടയാന്‍ ചന്ദനം വളരെ മികച്ചതാണ്. ചന്ദനപ്പൊടിയും മുള്‍ട്ടാണി മിട്ടിയും രണ്ട് ടീസ്പൂണ്‍ വീതം എടുത്ത് ഒരു ടീസ്പൂണ്‍ നാരങ്ങ നീരും റോസ് വാട്ടറും ചേര്‍ത്തിളക്കി കുഴമ്ബ് രൂപത്തിലാക്കുക.ഈ മിശ്രിതം മുഖത്ത് പുരട്ടി ഉണങ്ങാന്‍ അനുവദിക്കുക. നന്നായി ഉണങ്ങി കഴിയുമ്ബോള്‍ തണുത്ത വെള്ളം ഉപയോഗിച്ച്‌ കഴുകി കളയുക. ചെറുപ്പം തോന്നിപ്പിക്കുന്ന ചര്‍മ്മത്തിനായി ആഴ്ചയില്‍ രണ്ട് പ്രാവശ്യമെങ്കിലും ഈ മുഖലേപനം പുരട്ടുക.

ചന്ദനം കൊണ്ടുള്ള ഫെയ്‌സ്പാക്

ചര്‍മ്മ സംരക്ഷണത്തിന് ചന്ദനം ഉപയോഗിച്ചുള്ള വിവിധ ഫെയ്‌സ് പാക്കുകള്‍ വളരെയധികം സഹായകമാണ്. നിങ്ങളുടെ ചര്‍മ്മത്തിന്റെ പ്രശ്‌നം മനസ്സിലാക്കി ചന്ദനം കൊണ്ടുള്ള ഫെയ്‌സ്പാക്കുകള്‍ ഉപയോഗിച്ചാല്‍ ചര്‍മ്മത്തില്‍ വ്യക്തമായ മാറ്റങ്ങള്‍ ഉണ്ടാകും.

1. പച്ച മഞ്ഞളും ചന്ദനവും തേനില്‍ ചേര്‍ത്ത് പുരട്ടുന്നത് മുഖകാന്തി വര്‍ദ്ദിപ്പിക്കും.

2 ചെറുതേനില്‍ ചന്ദനം ചാലിച്ച്‌ മുഖത്ത് പുരട്ടിയാല്‍ മുഖക്കുരുവിന് ശമനം ലഭിക്കും.

3 മുഖത്തെ കറുത്ത പാടുകള്‍ മാറ്റാന്‍ ചന്ദനം വെള്ളത്തില്‍ ചേര്‍ത്ത് അരമണിക്കൂര്‍ മുഖത്തിടുക.

4. ചന്ദനം പാലിലോ മോരിലോ അരച്ച്‌ തേക്കുന്നത് സൗന്ദര്യ സംരക്ഷണത്തില്‍ ഏറെ പ്രാധാന്യമുള്ളതാണ്.

5. ചന്ദനം തടി തരിയോടു കൂടി അരച്ച്‌ മുഖത്തുരസിയാല്‍ ഏറ്റവും നല്ല സ്‌ക്രബ്ബായി ഉപയോഗിക്കാം.

6. ചന്ദനം പാലില്‍ ചേര്‍ത്ത് പായ്ക്ക് ഉണ്ടാക്കി മുഖത്തും കൈകാലുകളിലും ഇടുക.അരമണിക്കൂര്‍ നിത്യവും ചെയ്താല്‍ മൊരിച്ചിലും ത്വക്കിലെ മറ്റ് അസുഖങ്ങളും മാറും.

7. ചന്ദനത്തില്‍ അല്‍പ്പം തക്കാളി നീര് ചേര്‍ത്ത് മുഖത്തു പുരട്ടിയാല്‍ മുഖം ഫേഷ്യലിനു തുല്യമായി തിളങ്ങും.

8. ചന്ദനവും ഒലിവ് ഓയിലും ചേര്‍ത്ത് പുരട്ടിയാല്‍ നിറം വര്‍ദ്ധിയ്ക്കും.

9. ചന്ദനവും കടലമാവും വെള്ളത്തില്‍ ചേര്‍ത്ത് സോപ്പിനു പകരം ഉപയോഗിക്കാം.

10. ചന്ദനവും ചന്ദനവും ചേര്‍ത്ത് മുഖത്തു പായ്ക്ക് ഇടുന്നത് മുഖത്തെ കറുത്ത പാടുകള്‍ മാറാനും മുഖത്തിന് ഉണര്‍വ്വ് നല്‍കാനും സഹായിക്കും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മലയിന്‍കീഴില്‍ ബൂത്തിന് സമീപം 51,000 രൂപ ഉപേക്ഷിച്ച നിലയില്‍  (6 hours ago)

പത്തനംതിട്ടയില്‍ അനില്‍ ആന്റണി വിജയം ഉറപ്പിച്ചെന്ന് പി സി ജോര്‍ജ്; 2029ല്‍ ബിജെപി ഒറ്റയ്ക്ക് കേരളം ഭരിക്കും  (6 hours ago)

വോട്ടെടുപ്പ് പൂര്‍ണം... തിരുവനന്തപുരം ജില്ലയില്‍ ഭേദപ്പെട്ട പോളിംഗ്  (6 hours ago)

ഷിക്കാഗോ നഗരത്തില്‍ ചുറ്റിക്കറങ്ങുന്ന റിമി ടോമിയുടെ ചിത്രങ്ങള്‍ വൈറല്‍  (6 hours ago)

കനത്ത ചൂടിനെ അവഗണിച്ചും പോളിങ് ബൂത്തിലെത്തി ജനാധിപത്യ അവകാശം വിനിയോഗിച്ച മുഴുവന്‍ വോട്ടര്‍മാരെയും സിപിഐ എം അഭിനന്ദിച്ചു  (6 hours ago)

ഇന്ത്യ വിടാന്‍ ഒരുങ്ങി വാട്‌സാപ്പ്... എന്‍ക്രിപ്ഷന്‍ നീക്കേണ്ടി വന്നാല്‍ രാജ്യം വിടുകയല്ലാതെ മറ്റ് മാര്‍ഗങ്ങളില്ലെന്ന് വാട്‌സാപ്പിന്റെ മാതൃകമ്പനിയായ മെറ്റ ഡല്‍ഹി ഹൈക്കോടതിയില്‍  (6 hours ago)

ഒന്നിച്ചു നിന്ന്പുതിയ തിരുവനന്തപുരം കെട്ടിപ്പടുക്കാം; എല്ലാവര്‍ക്കും നന്ദി: രാജീവ് ചന്ദ്രശേഖര്‍  (6 hours ago)

പ്രധാനമന്ത്രി നരേന്ദ്രമോദിയ്‌ക്കെതിരെ പരിഹാസവുമായി രാഹുല്‍ ഗാന്ധി; മോദിക്ക് ഭയമാണ്, ഇനി കുറച്ച് ദിവസം കഴിഞ്ഞാല്‍ വേദിയില്‍ പൊട്ടിക്കരയും, പാത്രം കൊട്ടാനും പറയും  (6 hours ago)

ലോക്സഭ തിരഞ്ഞെടുപ്പ്: സംസ്ഥാനത്ത് വോട്ടിങ് സമാധാനപൂര്‍ണം; വോട്ടിങ് യന്ത്രങ്ങള്‍ സുരക്ഷിതമായി സ്ട്രോങ് റൂമുകളില്‍ സൂക്ഷിക്കും- മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍  (6 hours ago)

സുരേഷ് ഗോപി ചരിത്രം എഴുതുമോ... തൃശൂരിലെ പതിവില്‍ കവിഞ്ഞ തിരക്ക് സുരേഷ്‌ഗോപിക്ക് അനുകൂല സൂചനയെന്ന് വിലയിരുത്തല്‍  (6 hours ago)

വോട്ടിങ് യന്ത്രങ്ങളുടെ തകരാര്‍... പോളിങിന് മന്ദഗതി കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി  (7 hours ago)

കേരള ബ്ലാസ്റ്റേഴ്‌സിന്റെ പരിശീലക സ്ഥാനം ഇവാന്‍ വുക്കോമനോവിച്ച് ഒഴിഞ്ഞു  (7 hours ago)

സി.പി.എം - ബി ജെ പി സഖ്യത്തെകുറിച്ച് ചർച്ചകൾ നടന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ പരോക്ഷമായി സമ്മതിച്ചതോടെ ഒരു സീറ്റിലെങ്കിലും ബി.ജെ പിയുടെ വിജയം ഉറപ്പ്; ദല്ലാൾ നന്ദകുമാറുമായുള്ള അടുപ്പത്തിൽ ഇപി ജയ  (13 hours ago)

രണ്ട് കൊല്ലം പിന്നിടുന്ന രണ്ടാം പിണറായി സര്‍ക്കാരിന്റെ ജനദ്രോഹത്തിന് 2.77 കോടി മലയാളി വോട്ടര്‍മാര്‍ പോളിംഗ് ബൂത്തില്‍ മറുപടി കൊടുക്കുന്നു!!! ലോക്‌സഭയിലേക്കുള്ള തെരഞ്ഞെടുപ്പാണെങ്കിലും ഇടത് സര്‍ക്കാരി  (13 hours ago)

കാന്തപുരം എ.പി അബൂബക്കർ മുസ് ലിയാർ വോട്ട് രേഖപ്പെടുത്തി...  (14 hours ago)

Malayali Vartha Recommends