അപ്പിള് ഫോണ്‍ വാങ്ങുന്നതിന് പള്‍സര്‍ ബൈക്ക് മോഷ്ടിച്ച യുവാവ് അറസ്റ്റിലായി
പള്‍സര്‍ ബൈക്ക് മോഷണം നടത്തിയ യുവാവ് പിടിയില്‍. തിരുവനന്തപുരം പേട്ട പൊലീസ് സ്റ്റേഷന് പരിധിയില്‍ പെട്ട കരിക്കകത്ത് നിന്നും ബൈക്ക് മോഷ്ടിച്ച ചാക്ക ഐ.ടി.ഐ.ജഗ്ഷനില്‍ ഉളിയത്തു വിളാകം വീട്ടില്‍ ജയന്റെ മകന് അച്ചു എന്ന് വിളിക്കുന്ന അച്ചു ഷാന്‍ (21) ആണ് അറസ്റ്റിലായത്. വാഹനം മോഷ്ടിച്ച ശേഷം നമ്പര്‍ പ്ലേറ്റ് മാറ്റി വാഹനം ഉപയോഗിച്ചു വരവെ പൊലീസ് പിടിയിലാകുകയായിരുന്നു. അപ്പിള് ഫോണ്‍ പോലുള്ള ആഡംബര വസ്തുക്കള്‍ വാങ്ങുന്നതിനു വേണ്ടിയാണ് മോഷണം നടത്തിയതെന്ന് പ്രതി പോലീസിനോട് പറഞ്ഞു. പൂജപ്പുര സ്റ്റേഷനില്‍ ഇയാളുടെ പേരില്‍ കേസുണ്ട്.
മോഷണം നടന്നയുടന്‍ ശംഖുംമുഖം എ.സി.പി. ഷാനിഹാന്റെ നിര്‍ദ്ദേശം പ്രകാരം എസ്.എച്ച്.ഓ. സജു കുമാര്‍, എസ്.ഐ.മാരായ വിനോദ്, ചന്ദ്രന്, സി.പി.ഒ. മാരായ ബിജു, ഉദയന്‍, സുധീര്‍, ശ്രീകുമാര്‍, ഹെര്‍ബട്ട്, എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.പ്രതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും.
https://www.facebook.com/Malayalivartha