കളമശ്ശേരിയില്‍ എടിഎം തട്ടിപ്പു നടത്തിയ ബംഗാളി പിടിയില്‍, ബില്ലടയ്ക്കാന്‍ നല്കിയ എടിഎം കാര്‍ഡില്‍ നിന്ന് പണം സ്വന്തം അക്കൗണ്ടിലേക്കു മാറ്റി
മര്‍ച്ചന്റ് നേവിയില്‍ നാവിഗേഷന്‍ ഓഫിസറായി ജോലി ചെയ്യുന്ന ആലുവ കുഴിവേലിപ്പടി മനയ്ക്കപ്പറമ്പില്‍ വീട്ടില്‍ നിസാബാണ് ബംഗാളി സ്വദേശിയുടെ തട്ടിപ്പിനിരയായത്. ഇടപ്പള്ളിയിലെ റസ്റ്റോറന്റില്‍ നിന്നും ഭക്ഷണം കഴിച്ചതിനു ശേഷം എടിഎം വി സ ഡെബിറ്റ് കാര്‍ഡ് ഉപയോഗിച്ചാണ് ബില്ലടച്ചത്. ഈ സമയം ജോലിയിലുണ്ടായിരുന്ന പ്രതി എടിഎംകാര്‍ഡിന്റെ രഹസ്യ നമ്പര്‍ കരസ്ഥമാക്കി അതുപയോഗിച്ചു തന്റെ മൊബൈല്‍ ഫോണിലൂടെ പേ ടിഎം ഓണ്‍ലൈന്‍ പര്‍ചേഴ്സ് വാലറ്റിലേക്കു പതിനായിരം രൂപ ട്രാന്‍സ്ഫര്‍ ചെയ്യുകയായിരുന്നു.
ഇടപ്പള്ളി ടോള്‍ ജംഗ്ഷനിലെ ഹോട്ടലിലെ കാഷ്യര്‍ ആയ പശ്ചിമ ബംഗാള്‍ സ്വദേശി അഹമ്മദ് റിസ (18) ആണ് സംഭവത്തില്‍ പോലിസ് പിടിയിലായത്. നിസാബിന്റെ മൊബൈല്‍ ഫോണിലേക്ക് പതിനായിരം രൂപ ട്രാന്‍സ്ഫര്‍ ആയതായി മെസേജ് ലഭിക്കുകയും ചെയ്ത്തിനെ തുടര്‍ന്നാണ് തട്ടിപ്പു നടന്നത് നിസ്സാമിന് മനസ്സിലായത്. തുടര്‍ന്ന് നിസാബ് കളമശേരി പോലിസില്‍ പരാതി നല്കി അസി.കമീഷണര്‍ എം.ബിനോയിയുടെ നിര്‍ദേശ പ്രകാരം കളമശേരി സിഐ എസ്. ജയകൃഷ്ണന് പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു.
https://www.facebook.com/Malayalivartha