ഹൈക്കോടതി സമുച്ചയില്‍ നിന്ന് ഒരാള്‍ ചാടി ആത്മഹത്യ ചെയ്തു
ഹൈക്കോടതി കെട്ടിടത്തിന് മുകളില്‍ നിന്ന് ചാടി കൊല്ലം സ്വദേശി ആത്മഹത്യ ചെയ്തു. കുണ്ടറ സ്വദേശിയായ ജോണ്സണ് (76) ആണ് ഇന്ന് രാവിലെ ആത്മഹത്യ ചെയ്തത്. പതിനൊന്നരയോടെയായിരുന്നു സംഭവം നടന്നത്. ഹൈക്കോടതിയിലെ സുരക്ഷാ സംഘം ജോണ്‍സണെ ഉടന്‍ എറണാകുളം ജനറല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു. കൈ കാലുകള്‍ ഒടിഞ്ഞ നിലയിലാണ്. തലയ്ക്കും ഗുരതരമായി പരിക്കേറ്റിരുന്നു.
മൃതദേഹം മോര്‍ച്ചറിയിലേക്ക് മാറ്റി. കുണ്ടറയിലെ നോബിള്‍ ടെയ്ലറിംഗില് തുന്നിയ ഷര്‍ട്ടാണ് ധരിച്ചിരുന്നത്. ആത്മഹത്യയിലേക്ക് നയിച്ച കാരണവും കൂടുതല്‍ വിവരങ്ങളും ലഭിച്ചിട്ടില്ല. കോടതിയില്‍ അദാലത്തിനായി എത്തിയതെന്നാണ് പ്രാഥമിക നിഗമനം. ഇയാള്‍ അദാലത്തിനെത്തിയതാണെന്ന് സംശയിക്കുന്നതായി പോലീസ് പറഞ്ഞു.
മൃതദേഹം ജില്ലാ ആശുപത്രിയിലേക്കു മാറ്റി.
https://www.facebook.com/Malayalivartha