ഖേദം പ്രകടിപ്പിച്ച് മംഗളം; മന്ത്രി എം കെ ശശീന്ദ്രനെ ഫോണ്‍ വിളിച്ചത് വീട്ടമ്മയല്ല, ഇത് ഒരു സ്റ്റിങ് ഓപ്പറേഷന് ആയിരുന്നെന്ന് മംഗളം സിഇഒ
ഖേദം പ്രകടിപ്പിച്ച് മംഗളം. മന്ത്രി എം കെ ശശീന്ദ്രനെ ഫോണ്‍ വിളിയിലൂടെ കുടുക്കിയത് വീട്ടമ്മയല്ലെന്ന് സ്ഥീരികരിച്ചു, ഇത് ഒരു സ്റ്റിങ് ഓപ്പറേഷന് ആയിരുന്നെന്ന് മംഗളം സിഇഒ അജിത് കുമാര്‍ പറഞ്ഞു.അതേ സമയം ഈ സംഭവത്തെ പറ്റി സര്‍ക്കാര്‍ ക്രൈബ്രാഞ്ച് അന്വേഷണവുംപ്രഖ്യാപിച്ചിട്ടുണ്ട്.
ചാനലിലൂടെയാണ് ഖേദപ്രകടനവും വെളിപ്പെടുത്തലും നടത്തിയിരിക്കുന്നത്. എട്ടംഗ ടീമാണ് മന്ത്രിയെ കുടുക്കുന്ന ദൗത്യത്തിന് ഇറങ്ങിയതെന്നും മാധ്യമപ്രവര്‍ത്തക സ്വന്തം ഇഷ്ടപ്രകാരമാണ് കെണിയൊരുക്കിയെന്നതും ചാനലിലൂടെ പരസ്യ കുറ്റസമ്മതം നടത്തി അജിത് വ്യക്തമാക്കുകയായിരുന്നു.
https://www.facebook.com/Malayalivartha