വിചാരണ തീരും വരെ ദിലീപ് അകത്തു കഴിയാന്‍ സാധ്യത... കുറ്റം ചെയ്താല്‍ എത്ര ഉന്നതനായാലും എത്ര പണമുണ്ടായാലും കുടുങ്ങുമെന്ന സര്‍ക്കാരിന്റെ വാദം വിജയത്തിലേക്ക്
ഇത്തരത്തിലാണ് കേസ് മുന്നോട്ടു പോകുന്നതെങ്കില്‍ ദിലീപിന് കേസിന്റെ വിചാരണ തീരും വരെ ജയിലില്‍ കിടക്കേണ്ടി വരും. റ്റി.പി.ചന്ദ്രശേഖരന് വധക്കേസില്‍ ഗൂഢാലോചനാകുറ്റം ചുമത്തപ്പെട്ട സി പി എം കോഴിക്കോട് ജില്ലാ സെക്രട്ടറി മോഹനന് മാഷിന് ഒന്നര കൊല്ലത്തോളം ജയിലില്‍ കഴിയേണ്ടി വന്നതിന് സമാനമായി ദിലീപിന്റെ കേസും മാറാനാണ് സാധ്യത. മാഷിന് എതിരെ ചുമത്തപ്പെട്ടതും ഗുഢാലോചന കുറ്റം തന്നെയാണ്. അദ്ദേഹം സ്വാധീനമുള്ള വ്യക്തിയായതിനാല്‍ സാക്ഷികളെ സ്വാധീനിക്കുമെന്നായിരുന്നു പ്രോസിക്യൂഷന് വാദം. അങ്ങനെ സംഭവിച്ചാല്‍ ആലുവ സബ് ജയിലില്‍ തന്നെ ദിലീപിനു കഴിയേണ്ടി വരും.
ചലച്ചിത്ര നടന് ദിലീപിനു ജാമ്യം നിഷേധിച്ചതിലൂടെ കേരളത്തിന്റെ പരമോന്നത നീതിപീഠം അതിന്റെ ഉന്നതമായ ഔന്നത്യം കാത്തുസൂക്ഷിച്ചു. എം.വിന്‍സെന്റ് എം എല്‍ എക്ക് കൂടി ഇത്തരമൊരു മരുന്നു നല്കാമെങ്കില് കേരളത്തിന്റെ ഔന്നത്യം അതിന്റെ പരകോടിയിലെത്തും.
കോടികള്‍ കോഴ വാങ്ങിയ ബി ജെ പി നേതാക്കളെ കൂടി ജയിലില്‍ അടച്ചാല്‍ കേരളം ഹിമവാനോളം ഉയര്‍ന്നു നില്ക്കും. ഉപ്പു തിന്നവന്‍ വെള്ളം കുടിക്കുമെന്ന് പഴയ ചൊല്ല് അന്വര്‍ത്ഥമാവുകയാണ് ഇപ്പോള്‍. ഇതിനെയാണ് ദൈവവിധി എന്നു പറയുന്നത്.
അങ്ങനെ അഴിമതിക്കും അരാജകത്വത്തിനുമെതിരെ നിലകൊള്ളുന്ന കേരളത്തിന്റെ പുതിയ തലമുറ സന്തോഷിക്കട്ടെ.
പൊതു സമൂഹത്തിന് ഇന്നത്തെ ഉത്തരവിലൂടെ ശക്തമായ ഒരു താക്കീതാണ് ഹൈക്കോടതി നല്കിയിരിക്കന്നത്. കേരളത്തില്‍ കഴിഞ്ഞ അഞ്ചു കൊല്ലം ഭരിച്ച സര്‍ക്കാര്‍ പൊതുജനങ്ങള്‍ക്കിടയില്‍ പ്രചരിപ്പിച്ച ചില മിഥ്യാധാരണകളുടെ കരണത്തടിക്കുകയായിരുന്നു കേരള ഹൈക്കോടതി. കേരളത്തില്‍ എന്തും ചെയ്യാം എന്നതായിരുന്നു കഴിഞ്ഞ കുറെ നാളുകളായുള്ള അവസ്ഥ. അഴിമതിയുടെയും സ്ത്രീപീഡനത്തിന്റെയും കൊലപാതകത്തിന്റെയും കാര്യത്തില്‍ അയഞ്ഞ സമീപനമാണ് ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ സ്വീകരിച്ചിരുന്നത്. ദുര്‍ബലമായ വകുപ്പുകള്‍ ഉപയോഗിച്ച് കേസ് ചാര്‍ജ് ചെയ്ത ശേഷം പ്രതികളെ കേസില്‍ നിന്നും ഊരി കൊടുക്കുകയായിരുന്നു രീതി.
അതേ രീതി നിലവിലുണ്ടായിരുന്നതുകൊണ്ടാണ് ദിലീപിന് ഒന്നും സംഭവിക്കാന്‍ സാധ്യതയില്ലെന്ന് കേരളം കരുതിയത്. എന്നാല്‍ പിണറായി സര്‍ക്കാര്‍ വെറും കുഴലൂതി സര്‍ക്കാരല്ലെന്ന് തെളിയിച്ചു.
കുറ്റകൃത്യങ്ങള്‍ക്ക് കര്‍ശനമായ ശിക്ഷ ലഭിക്കാമെങ്കില്‍ കുറ്റക്യത്യങ്ങളുടെ എണ്ണം കുറയുക തന്നെ ചെയ്യും. എന്ത് ചെയ്താലും രക്ഷപ്പെടാമെന്ന സാഹചര്യം നിലവിലുള്ളപ്പോഴാണ് തെറ്റു ചെയ്യാന്‍ പലരും തയാറാകുന്നത്. കുറ്റകൃത്യങ്ങള്‍ അപമാനമാണെന്ന ചിന്താഗതിയുണ്ടായാല് അതില്‍ നിന്നും മാറി നില്ക്കാന് പൊതു സമൂഹം തയ്യാറാകും. വരുന്ന തലമുറക്ക് പാഠമായി തീരുകയും ചെയ്യും.
ദിലീപിനെതിരെ ശക്തമായ തെളിവുണ്ടെന്ന് ഹൈക്കോടതി മനസിലാക്കിയത് കൊണ്ടാണ് ജാമ്യം നിഷേധിച്ചത്. പ്രോസിക്യൂഷന് വാദങ്ങളെ കോടതി അംഗീകരിച്ചു. ഇത് പ്രോസിക്യൂഷന് അഭിമാനിക്കാന്‍ വക നല്കുന്ന കാര്യമാണ്.
https://www.facebook.com/Malayalivartha