സി.പി.എം സംസ്ഥാന സെക്രട്ടറിയെ കേസില്‍ വലിച്ചിടുക എന്ന നയം ജോര്‍ജിനുണ്ടോ..?ഇതിനു പിന്നില്‍ ദിലീപിന്റെ ബുദ്ധിയുണ്ടോ..?പോലീസിന്റെ സംശയങ്ങള്‍!
ദിലീപ് വിഷയത്തില്‍ പി.സി ജോര്‍ജിനെ ചോദ്യം ചെയ്യാന്‍ പോലീസ് തീരുമാനിച്ചിരിക്കെ സി.പി.എം ഉന്നത നേതാവിനെ ജോര്‍ജ് നോട്ടമിടുന്നതെന്ന് വ്യക്തം. നേതാവിന്റെ മകന് സിനിമാമേഖലയുമായി അടുത്ത ബന്ധമുണ്ട്.
അതേ സമയം നേതാവിന്റെ മകനെ രംഗത്തിറക്കി വിഷയം വഴി തെറ്റിക്കാനുള്ള ശ്രമമാണ് ജോര്‍ജിന്റെ പ്രസ്താവനക്ക് പിന്നിലെന്ന് സൂചനയുണ്ട്. പി.സി ജോര്‍ജിന് ദിലീപിന്റെ ചില വിശ്വസ്തരുമായി അടുത്ത ബന്ധമുണ്ടെന്നും പോലീസ് സംശയിക്കുന്നു. പി.സി ജോര്‍ജിനെ ഏതാനും ദിവസങ്ങളായി പോലീസ് രഹസ്യമായി പിന്തുടരുകയായിരുന്നു. ദിലീപിനെ അതിരുകടന്ന് പിന്തുണക്കാനുള്ള ജോര്‍ജിന്റെ ചേതോവികാരവും പോലീസ് അന്വേഷണ വിധേയമാക്കുന്നുണ്ട്.
ജോര്‍ജിന്റെ നീക്കങ്ങളെ പോലീസ് സസൂക്ഷ്മമാണ് പിന്തുടരുന്നത്. ജോര്‍ജിന്റെ ഉറ്റ ബന്ധുവും ദിലീപും അടുത്ത സുഹൃത്തുക്കളാണ്. ജോര്‍ജിന്റെ സാധാരണ വാചകമടി മാത്രമാണ് ഇതെന്ന് ആരോപണമുണ്ട്. ദിലീപിന്റെ പബ്ളിക് റിലേഷന്‍സ് കൈകാര്യം ചെയ്യുന്നവര്‍ ജോര്‍ജിനെ ബന്ധപ്പെട്ടിരുന്നോ എന്ന് പോലീസിന് സംശയമുണ്ട്.
സി.പി.എം സംസ്ഥാന സെക്രട്ടറിയെ കേസില്‍ വലിച്ചിടുക എന്ന നയം ജോര്‍ജിനുണ്ട്. ഇതിനു പിന്നില്‍ ദിലീപിന്റെ ബുദ്ധിയുണ്ടോ എന്നാണ് പോലീസ് സംശയിക്കുന്നത്. ദിലീപ് വിഷയത്തില്‍ കര്‍ശന നടപടി വേണമെന്ന് കോടിയേരി നിലപാട് എടുത്തിരുന്നു. കോടിയേരിയുടെ മകന് ബിനീഷ് കോടിയേരി തന്റെ അറസ്റ്റ് പിന്നിലുണ്ടോ എന്ന സംശയം ദിലീപിനുണ്ട്. പല ചലച്ചിത്ര താരങ്ങളെയും സിനിമയില്‍ നിന്നും ഔട്ടാക്കിയതുപോലെ ബിനീഷിനെയും ഔട്ടാക്കാന്‍ ദിലീപ് ശ്രമിച്ചിരുന്നു. തന്റെ കാലില്‍ വീഴാത്തവരെയൊന്നും അംഗീകരിക്കാന്‍ ദിലീപ് തയാറായിരുന്നില്ല. ഇതിന്റെ ദേഷ്യം ബിനീഷിനുണ്ടോ എന്ന സംശയം ദിലീപിനുണ്ട്.
ഇക്കാര്യം പരസ്യമാക്കാന്‍ വേണ്ടിയാണ് ജോര്‍ജ് രംഗത്തെത്തിയിരിക്കുന്നത്. ഇതിനു പിന്നില്‍ ദിലീപ് ആയിരിക്കുമെന്ന് പോലീസ് കരുതുന്നു. തന്നെ ഇത്തരമൊരു കേസില്‍ കുരുക്കാന്‍ കാരണം സി.പി.എം സംസ്ഥാന സെക്രട്ടറിയാണെന്ന് ദിലീപ് വിശ്വസിക്കുന്നു. വരും ദിവസങ്ങളില്‍ ജോര്‍ജ് ഇത് തുറന്നു പറയും. എന്നാല്‍ ദിലീപ് കേസില്‍ പോലീസിന് ബാഹ്യമായ ഒരു ഇടപെടലുമില്ല. ദിലീപിന് അനുകൂലമായോ പ്രതികൂലമായോ ആരും കേസില്‍ ഇടപെട്ടിട്ടില്ലെന്ന് പോലീസ് പറയുന്നു.
കുളം കലക്കാനാണ് ജോര്‍ജിന്റെ ഉദ്ദേശമെങ്കില്‍ പണി കിട്ടാനാണ് സാധ്യത.
https://www.facebook.com/Malayalivartha