എ.ടി.എമ്മില്‍ ക്യാമറ സ്ഥാപിച്ച് കവര്‍ച്ച നടത്താന്‍ ശ്രമിച്ച യുവാവ് അറസ്റ്റില്‍
എടിഎമ്മില്‍ ക്യാമറ സ്ഥാപിച്ച് കവര്‍ച്ച നടത്താന്‍ ശ്രമിച്ച യുവാവ് അറസ്റ്റില്‍. മുഖംമൂടിയും ഹെല്‍മറ്റും ധരിച്ചെത്തിയ എബി മഡിയന്‍ ഗ്രാമീണ്‍ ബാങ്കിന്റെ എടിഎം കൗണ്ടറിന് സമീപം സംശയാസ്പദമായി നില്‍ക്കുന്നത് കണ്ട് നാട്ടുകാര്‍ പോലീസിനെ വിവരം അറിയിച്ചത്. പെരുമ്പാവൂര്‍ മതിലകത്ത് സ്വദേശി എബി (26)യെയാണ് കഴിഞ്ഞ ദിവസം രാത്രി അറസ്റ്റ് ചെയ്തത്.
പോലീസ് ചോദ്യം ചെയ്തപ്പോഴും യുവാവ് പരസ്പര വിരുദ്ധമായ മൊഴി നല്കി. തുടര്‍ന്ന് എബിയെ കസ്റ്റഡിയിലെടുത്ത് പോലീസ് സ്റ്റേഷനില്‍ വിശദമായി ചോദ്യം ചെയ്തപ്പോഴാണ് തട്ടിപ്പ് പുറത്തായത്. എടിഎം കൗണ്ടറില്‍ ക്യാമറ സ്ഥാപിച്ച് പണം തട്ടിയെടുക്കുകയായിരുന്നു എബിയുടെ ലക്ഷ്യമെന്ന് മനസിലായത്. കൗണ്ടറില്‍ ക്യാമറ സ്ഥാപിച്ച് അതിലൂടെ പണമെടുക്കാന്‍ വരുന്നവരുടെ പിന്‍കോഡ് ശേഖരിച്ച് പണം തട്ടിയെടുക്കുകയായിരുന്നു എബിയുടെ ലക്ഷ്യം.
https://www.facebook.com/Malayalivartha