കാവ്യ പൊട്ടത്തരം അഭിനയിക്കുന്ന ബുദ്ധിമതി; തന്ത്രം വേണ്ടെന്നും അഭിനയിച്ചതു മതിയെന്നും കടുത്ത ഭാഷയില്‍ പോലീസ്
കാവ്യ പൊട്ടത്തരം അഭിനയിക്കുന്ന ബുദ്ധിമതിയെന്ന നിഗമനത്തില്‍ അന്വേഷണ സംഘം. നടിയെ ആക്രമിച്ച കേസില്‍ കാവ്യയുടെ പങ്ക് വ്യക്തമായിരുന്നുവെങ്കിലും കാവ്യ ഒരു പാവം പൊട്ടിപ്പെണ്ണാണെന്നും അതിനാല്‍ കേസിലേക്ക് വലിച്ചിഴക്കേണ്ടെന്നുമുള്ള നിര്‍ദേശമായിരുന്നു അന്വേഷണ സംഘത്തിനു ലഭിച്ചത്.
അതിനാല്‍ തന്നെ കേസിന്റെ ഒരു ഘട്ടത്തിലും അന്വേഷണ സംഘം കാവ്യയിലേക്ക് എത്തിയതുമില്ല. എന്നാല്‍ കഴിഞ്ഞ മൂന്നു ദിവസമായി പൊലീസിനു ലഭിക്കുന്ന തെളിവുകള്‍ വിരല്‍ ചൂണ്ടുന്നത് കാവ്യയെന്ന താരത്തിലേക്ക് മാത്രമായിരുന്നു. ഇതോടെയാണ് കാവ്യയെ ചോദ്യം ചെയ്തേ പറ്റു എന്ന നിലപാടിലേക്ക് അന്വേഷണ സംഘം എത്തിയത്.
ഇന്നലെ ആലുവയിലെ ദിലീപിന്റെ തറവാട്ട് വീട്ടില്‍ അന്വേഷണ സംഘം നേരിട്ടെത്തിയാണ് ചോദ്യം ചെയ്യല്‍ നടത്തിയത്. വീട്ടിലെ പ്രത്യേകം തയാറാക്കിയ മുറിയില്‍ മറ്റാര്‍ക്കും ശബ്ദം പോലും പുറത്തു കേള്‍ക്കാത്ത വിധത്തിലായിരുന്നു ചോദ്യം ചെയ്യല്‍. കാവ്യയുടെ പൊട്ട ബുദ്ധിക്ക് ആദ്യമേ തന്നെ അറിയാവുന്ന കാര്യങ്ങള്‍ വിളിച്ചു പറയുമെന്നു പ്രതീക്ഷിച്ച അന്വേഷണ സംഘത്തെ ഞെട്ടിക്കുന്നതായിരുന്നു താരത്തിന്റെ മറുപടികള്‍.
അതി ബുദ്ധിമതിയായ കാവ്യയെയാണ് അന്വേഷണ സംഘം ഇന്നലെ കണ്ടത്. ചോദ്യം ചെയ്യലോട് കൂര്‍മ ബുദ്ധിയിലായിരുന്നു മറുപടി. താന്‍ അകപ്പെടുകയാണെന്നു കണ്ടപ്പോള്‍ തനിക്ക് ഒന്നുമറിയിലെന്നു പറഞ്ഞ് കരഞ്ഞു. തന്ത്രം വേണ്ടെന്നു പറഞ്ഞതോടെ കരച്ചില് നിര്‍ത്തി.
അതേസമയം കാവ്യയുടെ സ്വഭാവത്തെ കുറിച്ച് സിനിമാ രംഗത്തെ ചിലരുമായി അന്വേഷണ സംഘം വിവരങ്ങള്‍ ആരാഞ്ഞപ്പോഴം പുറത്തു വന്നത് ഞെട്ടിക്കുന്ന വിവരങ്ങളാണ്. കാര്യം നേടാന്‍ പൊട്ടന് കളി കളിക്കുന്നത് കാവ്യയുടെ തന്ത്രമാണത്രേ. അതി ബുദ്ധിമതിയാണ് കാവ്യ എന്നു തന്നെയാണ് അടുത്ത വൃത്തങ്ങളില്‍ നിന്നും ലഭിക്കുന്ന സൂചനകള്‍. കാവ്യ ദിലീപിന്റെ ഭാര്യ ആയതു പോലും ഈ അതിബുദ്ധി ഉപയോഗിച്ചാണത്രേ. ബുദ്ധി മതിയാ കാവ്യയെയാണ് അന്വേഷണ സംഘവും ചോദ്യംചെയ്യലില്‍ കണ്ടത്.
https://www.facebook.com/Malayalivartha