ജൂനിയർ വിദ്യാർത്ഥിക്കൊപ്പം ഇരുന്ന് വെള്ളമടിച്ച് പൂസായി പെൺകുട്ടികൾ, ക്ലാസ് റൂമിലെത്തിയ ടീച്ചര്മാര് കണ്ടത് കാലുറയ്ക്കാത്ത പെണ്‍കുട്ടികളെ
വയനാട് പുല്‍പ്പള്ളി പഴശിരാജ കോളജിലെ രണ്ട് രണ്ടാം വര്‍ഷ ബിരുദാനന്തര ബിരുദ വിദ്യാര്‍ഥിനികളും മൂന്നാംവര്‍ഷ ബിരുദ വിദ്യാര്‍ഥിയുമാണ് ക്ലാസ് മുറിയിലിരുന്ന് മദ്യപിച്ച് പൂസായത്. കോളജ് ഹോസ്റ്റലില്‍ താമസിച്ച് പഠിക്കുന്ന പെണ്‍കുട്ടികള്‍ കഴിഞ്ഞ ദിവസം പ്രോജക്ട് വര്ക്കിനെത്തിയപ്പോഴായിരുന്നു സംഭവം.
ജൂനിയർ വിദ്യാർത്ഥികൾക്കൊപ്പം ചേര്‍ന്ന് ഇവര്‍ കോളേജിന്റെ മൂന്നാം നിലയിലെ ഒഴിഞ്ഞ ക്ലാസ് മുറിയിലിരുന്ന് മദ്യപിക്കുകയായിരുന്നു. ആണ്‍കുട്ടിയാണ് ഒരു മുഴുക്കുപ്പി വിദേശമദ്യവും മറ്റ് ആഹാരവസ്തുക്കളും എത്തിച്ചുനല്‍കിയതെന്ന് വിദ്യാര്‍ഥികള്‍ പറഞ്ഞു.
കോളജിലെ അധ്യാപികയാണ് പെണ്‍കുട്ടികളെ ആദ്യം കാണുന്നത്. മദ്യലഹരിയില്‍ നിലത്ത് നില്ക്കാന് കഴിയാത്ത അവസ്ഥയിലായിരുന്ന ഇവരെ കോളേജിലെ ജീവനക്കാര്‍ ചേര്‍ന്നാണ് ക്ലാസ് മുറിക്ക് പുറത്തെത്തിച്ചത്. മൂന്നുപേരെയും കോളജില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തതായും ഇവരുടെ രക്ഷിതാക്കളോട് കോളജിലെത്താന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും പ്രിന്‍സിപ്പല്‍ അറിയിച്ചു.
https://www.facebook.com/Malayalivartha