മട്ടൻ ബിരിയാണി ഓർഡർ ചെയ്തു. ഒടുവിൽ കിട്ടാത്തതിൽ അരിശം പൂണ്ട സീരിയൽ നടിയും കൂട്ടരും കാട്ടികൂട്ടിയതോ..?
സീരിയൽ നടി സുഹൃത്തുക്കളുമായി മട്ടൻബിരിയാണി കഴിക്കാൻ കൊതിച്ച് എത്തിയത് കോഴിക്കോട് റഹ്മത്ത് ഹോട്ടലിൽ. മട്ടൻ ബിരിയാണിക്ക് ഓർഡർ ചെയ്യുകയും ചെയ്തു. നിമിഷങ്ങൾക്കുള്ളിൽ ഓര്‍ഡര്‍ ചെയ്ത ഭക്ഷണം ഇല്ലെന്നറിയിച്ച വെയ്റ്ററെ സീരിയല്‍ നടിയും സുഹൃത്തുക്കളും ചേർന്ന് മർദിച്ച് അവശനാക്കി. തുടര്‍ന്ന് ഹോട്ടലുടമ പോലീസില്‍ വിവരമറിയിച്ചു. ടൗണ്‍ പോലീസ് എത്തി നാലുപേരെയും അറസ്റ്റുചെയ്യുകയും ചെയ്തു.
ഹോട്ടലില്‍ അരമണിക്കൂറോളം ബഹളമുണ്ടാക്കിയ രണ്ടു സ്ത്രീകളടക്കം നാലുപേരെ ടൗൺ പോലീസ് അറ്സ്റ്റ് ചെയ്തു. തൃശുര് കുന്നം കുളം പൂനഞ്ചേരി വീട്ടില്‍ അനു ജൂബി (23) നടിയുടെ സുഹൃത്തുക്കളായ മംഗലാപുരം ബന്തര്‍ സോണ്ടിഹത്തലു സ്വദേശിനി മുനീസ (21) എറണാകുളം പാലാരിവട്ടം ആലിഞ്ഞല മൂട്ടില് നവാസ്, പുവാട്ടുപറമ്പ് സ്വദേശി എന്നിവരാണ് അറസ്റ്റിലായത്. സീരിയൽ നടിയും മുനീസയും ചേർന്ന് ഹോട്ടല്‍ ജീവനക്കാരനെ കൈയേറ്റം ചെയ്യുകയുമായിരുന്നു. ഹോട്ടലില്‍ ഭക്ഷണം കഴിച്ചുകൊണ്ടിരുന്ന ഫാത്തിമ മന്‍സിലില്‍ അബൂബക്കർ റഷാദ് പ്രശ്നത്തില്‍ ഇടപെട്ടതോടെ ഇയാള്‍ക്കെതിരേ തിരിഞ്ഞ സംഘം ഇദ്ദേഹത്തെ മര്‍ദിക്കുകയും അസഭ്യം പറയുകയും ചെയ്തു.
നാലുപേരെയും അറസ്റ്റ് ചെയ്തെങ്കിലും പിന്നീട് ജാമ്യത്തില്‍ വിട്ടയച്ചു. ഇതില്‍ ഒരാള്‍ മദ്യപിച്ചിരുന്നതായി വൈദ്യപരിശോധനയിൽ വ്യക്തമായി.
https://www.facebook.com/Malayalivartha