എനിക്ക് മാത്രം പ്രത്യേക നിയമമോ ? വിധിക്കെതിരെ വികാരാധീനനായി ശ്രീശാന്തിന്റെ പ്രതികരണം
ക്രിക്കറ്റില്‍ നിന്നും ആജീവനാന്തം വിലക്കിക്കൊണ്ടുള്ള ഹൈകോടതി വിധി മോശമായ തീരുമാനമാണെന്ന് ശ്രീശാന്ത്. വിധി വന്നയുടന്‍ തന്നെ ട്വിറ്ററിലൂടെയാണ് താരം പ്രതികരിച്ചത്.
ഇത് ഏറ്റവും മോശമായ തീരുമാനമാണ്. എനിക്ക് മാത്രം പ്രത്യേക നിയമം. യഥാര്‍ത്ഥ കുറ്റവാളികളെക്കുറിച്ച് എന്താണുള്ളത്. ചെന്നൈ സൂപ്പര്‍ കിങ്സിനെക്കുറിച്ചും രാജസ്ഥാന് റോയല്‍സിനെക്കുറിച്ചും എന്താണ് പറയാനുള്ളത്. ലോധ റിപ്പോര്‍ട്ടില്‍ പറയുന്ന പ്രതികളായ 13 പേരുടെ വിവരങ്ങള്‍ എന്താണ്? ആരും അത് അറിയാന്‍ ആഗ്രഹിക്കുന്നില്ല. എന്റെ അവകാശങ്ങള്‍ക്കായി പോരാട്ടം തുടരും -ശ്രീശാന്ത് ട്വിറ്ററില്‍ വ്യക്തമാക്കി.
ഇതുവരെ നല്‍കിയിട്ടുള്ള എല്ലാ പിന്തുണയ്ക്കും നന്ദി. എന്റെ കുടുംബത്തിനും എന്റെ പ്രിയപ്പെട്ടവര്‍ക്കും എന്നില്‍ വിശ്വാസമുണ്ട്. ഞാന്‍ പോരാട്ടം തുടരുകയും ഇത് ഉപേക്ഷിക്കില്ലെന്ന് ഉറപ്പുവരുത്തുകയും ചെയ്യുമെന്നും ശ്രീശാന്ത് പറഞ്ഞു.
https://www.facebook.com/Malayalivartha