കലാലയ രാഷ്ട്രീയം വിദ്യാലയങ്ങളിലെ അക്കാദമിക് അന്തരീക്ഷം തകര്‍ക്കുമെന്ന് ആവര്‍ത്തിച്ച് ഹൈക്കോടതി
കലാലയ രാഷ്ട്രീയം വിദ്യാലയങ്ങളിലെ അക്കാദമിക് അന്തരീക്ഷം തകര്‍ക്കുമെന്ന് ആവര്‍ത്തിച്ച് ഹൈക്കോടതി. കാമ്പസുകളിലെ പഠനാന്തരീക്ഷം തകരരുതെന്നും ഇക്കാര്യം ഉറപ്പ് വരുത്തേണ്ടത് സര്‍ക്കരാണെന്നും ഹൈക്കോടതി കൂട്ടിച്ചേര്‍ത്തു. കുട്ടികളെ മാതാപിതാക്കള്‍ കോളേജുകളിലേക്ക് അയക്കുന്നത് രാഷ്ട്രീയം തൊഴില്‍ ആക്കാനല്ലെന്നും കോടതി വ്യക്തമാക്കി. പൊന്നാനി എം.ഇ.എസ് കോളേജ് നല്കിയ കോടതിയലക്ഷ്യ ഹര്‍ജി പരിഗണിക്കുമ്പോഴായിരുന്നു കോടതിയുടെ പരമാര്‍ശം.
കോളേജ് കാമ്പസില്‍ രാഷ്ട്രീയം അനുവദിക്കാനാവില്ലെന്ന് ഹൈക്കോടതി നേരത്തെ വ്യക്തമാക്കിയിരുന്നു. പഠനത്തിനും രാഷ്ട്രീയപ്രവര്‍ത്തനത്തിനും അതിന്റെതായ സ്ഥലമുണ്ടെന്ന് വ്യക്തമാക്കിയാണ് കോടതി കലാലയ രാഷ്ട്രീയം നിരോധിക്കാന്‍ ഉത്തരവിട്ടത്.
പൊന്നാനി എം.ഇ.എസ്.കോളേജിലെ വിദ്യാര്‍ഥിസമരം സംബന്ധിച്ച കോടതിയലക്ഷ്യ ഹര്‍ജിയാണ് കോടതി പരിഗണിച്ചത്. സമരത്തിനെതിരെ പൊലീസ് സംരക്ഷണം തേടി കോളേജ് അധികൃതര്‍ കോടതിയെ സമീപിച്ചിരുന്നു. അതില്‍ അനുകൂല ഉത്തരവുണ്ടായിട്ടും പാലിക്കപ്പെട്ടില്ലെന്നതാണ് ഹര്‍ജിക്കാധാരം.
https://www.facebook.com/Malayalivartha